Panchayat:Repo18/vol1-page0560
560 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 5
വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ, ജീവനക്കാരന്റെയോ മേൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് അയാളെ സംബന്ധിച്ച നിയമനാധികാരിക്കും ശിക്ഷണാധികാരിക്കും അധികാരമുണ്ടായിരിക്കുന്നതാണ്.
(4) സെക്രട്ടറിയുടേയോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗ സ്ഥന്റെയോ ജീവനക്കാരന്റെയോ മേൽ ഒരു കുറ്റത്തിന് പഞ്ചായത്ത് ശിക്ഷണ നടപടി സ്വീകരി ക്കുന്ന സംഗതിയിൽ ബന്ധപ്പെട്ട നിയമനാധികാരി അല്ലെങ്കിൽ ശിക്ഷണാധികാരിയും, (3)-ാം ഉപചട്ട പ്രകാരം നിയമനാധികാരി അല്ലെങ്കിൽ ശിക്ഷണാധികാരി ശിക്ഷണ നടപടി സ്വീകരിക്കുന്ന സംഗതി യിൽ പഞ്ചായത്തും അതേ കുറ്റത്തിന് അയാൾക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാൻ പാടുള്ള തല്ല.
(5) 182-ാം വകുപ്പ് (x) ഖണ്ഡപ്രകാരം സെക്രട്ടറിയോ (3)-ാം ഉപചട്ടപ്രകാരം നിയമനാധികാ രിയോ ശിക്ഷണാധികാരിയോ, അതത് സംഗതിപോലെ, ഒരു പഞ്ചായത്ത് ജീവനക്കാരന്റെയോ പഞ്ചാ യത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ മേൽ അച്ചടക്ക നടപടി സ്വീകരിക്കുന്ന സംഗതിയിൽ അത് 1960-ലെ കേരളാ സിവിൽസർവ്വീസ് (ക്ലാസി ഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസ് പ്രകാരമായിരിക്കേണ്ടതാണ്.
(6) പഞ്ചായത്ത് തീരുമാനിക്കുന്നപക്ഷം, ഏതെങ്കിലും ഒരു കുറ്റത്തിന് ഒരു പഞ്ചായത്ത് ജീവന ക്കാരന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോടും പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ പേരിൽ അച്ചടക്ക നട പടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ശിക്ഷണാധികാരിയോടും പഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ് 5. കുറ്റാരോപണ മെമ്മോ നൽകുന്നതിനുള്ള നടപടിക്രമം:- (1) 4-ാം ചട്ടം (1)-ാം ഉപചട്ട ത്തിൽ പരാമർശിക്കുന്ന ഒരു കുറ്റം ഒരു ഉദ്യോഗസ്ഥൻ ചെയ്തതുവെന്നും അയാൾക്കെതിരെ അച്ച ടക്ക നടപടി സ്വീകരിക്കേണ്ടതാണെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിഡന്റിനോ പഞ്ചായത്തിനോ പ്രഥമദൃഷ്ട്യാ ബോദ്ധ്യം വരുന്നുവെങ്കിൽ അയാൾക്കെതിരെ അച്ചടക്ക നടപടി ആരംഭിക്കേണ്ടതുണ്ടോ എന്ന് പഞ്ചായത്ത് തീരുമാനിക്കേണ്ടതും അച്ചടക്ക നടപടി ആരംഭിക്കുവാൻ പഞ്ചായത്ത് തീരുമാനിക്കുകയാണെങ്കിൽ അപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ് പ്രസ്തുത ഉദ്യോഗസ്ഥന് നല്കേ ണ്ടതുമാണ്. ഈ നോട്ടീസ് സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോ ഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം സെക്രട്ടറിയും നല്കേണ്ടതാണ്. എന്നാൽ, അടിയന്തിര സന്ദർഭങ്ങളിൽ പഞ്ചായത്തിന്റെ സാധൂകരണത്തിന് വിധേയമായി, നോട്ടീസ് നല്കാവുന്നതാണ്. (2) (1)-ാം ഉപചട്ടപ്രകാരം നല്കുന്ന നോട്ടീസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമായി കാണിച്ചിരിക്കേണ്ടതും മറു പടി നല്കുവാൻ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിൽ കുറയാത്ത സമയം അനുവദിക്കേണ്ടതു ΟήΟ6ΥY). കുറിപ്പ്-നോട്ടീസിൽ അവ്യക്ത പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന്, "പ്രസി ഡന്റിന്റെയോ പഞ്ചായത്തിന്റെയോ നിർദ്ദേശം പാലിച്ചില്ല" എന്ന രീതിയിലുള്ള പൊതു പ്രസ്താ വന, ശിക്ഷണ നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതിനുള്ള കാരണം ആയി കാണിക്കാൻ പാടി ല്ലാത്തതും അതിനുപകരം, എന്തു നിർദ്ദേശം ഏതവസരത്തിൽ ആണ് പാലിക്കാതിരുന്നതെന്ന് വ്യക്ത മായി പറയേണ്ടതുമാണ്. (3) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിന് നിശ്ചിത സമയത്തിനുള്ളിൽ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അതും, വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ചു തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ട താണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ വിശദീകരണത്തോടൊപ്പം അതിൻമേ ലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായ ത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |