Panchayat:Repo18/vol2-page1508
സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഈ പ്രവൃത്തി കൃത്യമായി പഞ്ചായത്തിൽ നടക്കുന്നുവെന്ന് അതാത് പെർഫോർമൻസ് യൂണിറ്റുകൾ നിശ്ചിത സമയത്തിനുള്ളിൽ പരിശോധിച്ച ക്രമക്കേടില്ലാ എന്ന് ഉറപ്പാക്കണം. 3. റദ്ദാക്കുന്ന രസീതുകൾ authorise/approve ചെയ്യാനുള്ള ചുമതല സെക്രട്ടറിയുടേതാണ്. സെക്രട്ടറി (ogos (Grogoo (Orolo3 Assistant Secretary-geogo (3100326gelo3 Junior Superintendent/Head Clerk-coyo ചുമതല കൈമാറാവുന്നതും ആയത് സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണ്. 4, Sankhya-യിൽ ഉപയോഗിക്കുന്ന പാസ്സ് വേഡുകൾ മറ്റൊരാൾക്ക് പകർന്നുകൊടുക്കുന്നത്/പകർത്തി യെടുക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കണം. 5. Front Office മുഖേനയുള്ള പണമിടപാടുകൾ എല്ലാ ദിവസവും വൈകുന്നേരം 3.00 മണി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. 6, Front Office വഴി ഉപയോഗിക്കുന്ന സ്റ്റേഷനറികൾ (രസീതുകൾ, Counter foll-കൾ എന്നിവ) ഉപ യോഗശൂന്യമായവ അല്ലെങ്കിൽ കേടുപാടുകൾ പറ്റുന്നവ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. Front Office വഴി ഉപയോഗിക്കുന്ന സ്റ്റേഷനറികൾ കൈകാര്യം ചെയ്യുന്നത് അക്കൗണ്ടന്റുമാരുടെ ഉത്തരവാദിത്വത്തിലായിരി ‹6696ሸOO. 7. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രസീതി മുഖേന ശേഖരിക്കുന്നതും ചെക്കുമുബേന ശേഖരി ക്കുന്നതുമായ പണമിടപാടുകൾ യഥാവിധം നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കൂട്ടു ത്തരവാദിത്വം Cashier, Accountant എന്നിവരിൽ നിക്ഷിപ്തമാണ്. ഇതു സംബന്ധിച്ച യാതൊരു വിധ സാമ്പ ത്തിക തിരിമറിയും നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ബാദ്ധ്യതയും ടി ഉദ്യോഗസ്ഥന്മാർക്കാണ്. ടി ഉദ്യോഗസ്ഥർ യഥാവിധം ചുമതല നിർവ്വഹിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിന് ഉയർന്ന തസ്തികയി ലുള്ള ഉദ്യോഗസ്ഥർ മോണിറ്ററിംഗ് ചെയ്യണം. 8. ക്രമേണ സാംഖ്യ online ആയി മാറ്റിയാൽ ഗ്രാമപഞ്ചായത്തുകളിലെ cash transaction online ആയി അതാത് performance യൂണിറ്റുകൾക്ക് (പാസ്സ് വേഡ് മുഖേന) മോണിറ്ററിംഗ് ചെയ്യുവാൻ കഴിയുന്ന സംവി ധാനം ഏർപ്പെടുത്തേണ്ടതാണ്. 9. Front Office സംവിധാനം ആധുനികവത്ക്കരിക്കണം. ജീവനക്കാർക്ക് കൃത്യമായി പരിശീലനം നൽ കണം. മോണിറ്ററിംഗ്/സർവെയ്ക്ക് ലൻസ് ക്യാമറ ഘടിപ്പിക്കാവുന്നതാണ്. 10. ആധുനികമായ സാമ്പത്തിക ഇടപാടു രീതികൾ പഞ്ചായത്തുകളിലും സ്വീകരിക്കാവുന്നതാണ്. ബാങ്കുകളിൽ നടത്തുന്ന തരത്തിലുള്ള Electronic FundTransfer സമ്പ്രദായങ്ങൾ വഴി ഇടപാടുകൾ നടത്തു ന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കാവുന്നതാണ്. 11. Login 6) o Igocô o Ioq Golôoucy-escêgo Googlê52moilo, o levoo Retina Image, thump impression തുടങ്ങിയ രീതികൾ അവലംബിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ വകുപ്പ് - അനധികൃതനിർമ്മാണം സംബന്ധിച്ചുള്ള വിശദവിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം.29342/ആർ.എ1/2014/തസ്വഭവ, TVPM, dt. 19-05-2014) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - അനധികൃത നിർമ്മാണം സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുന്നത് - സംബന്ധിച്ച്. സൂചന:- 7-8-2006-ലെ 22040/ഇ1/06/തസ്വഭവ നമ്പർ സർക്കുലർ. സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ചുവരുന്ന അനധികൃത നിർമ്മാണം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടി ട്ടുണ്ട്. ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്) നടത്തിയ പരിശോധനകളിൽ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വ്യക്തമായി രേഖപ്പെടുത്തി സൂക്ഷിച്ചി ട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ സൂക്ഷിക്കുന്നുണ്ടെങ്കിലും, വിശദമായ വിവരങ്ങൾ പ്രസ്തുത രജിസ്റ്ററിൽ രേഖ പ്പെടുത്തുന്നില്ല. അനധികൃത നിർമ്മാണം നടത്തിയ വ്യക്തിയുടെ പേരും മേൽവിലാസവും പ്രൊവിഷ ണൽ ഓർഡർ നൽകി എന്ന വിവരവും മാത്രമാണ് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രേഖപ്പെടു ത്തിയിട്ടുള്ളത്. ചട്ടലംഘനത്തെക്കുറിച്ചോ, സ്വീകരിച്ച തുടർനടപടികളെ സംബന്ധിച്ച വിശദവിവരങ്ങളോ രജിസ്റ്ററിൽ രേഖപ്പെടുത്തി കാണുന്നില്ല. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാതെയും ക്രമവൽക്കരിക്കാതെയും അവ കാലക്രമത്തിൽ നിയമാനുസ്യത നിർമ്മാണങ്ങളായി മാറുന്ന സാഹചര്യം സർക്കാർ ഗൗരവമായി കാണുന്നു. ഈ സാഹചര്യത്തിൽ സർക്കാർ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. i. അനധികൃത നിർമ്മാണത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ രേഖപ്പെടുത്തിയ ഒരു രജിസ്റ്റർ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സൂക്ഷിക്കേണ്ടതാണ്.