Panchayat:Repo18/vol2-page0523
കുട്ടിയുടെ ജനനത്തിന് മുമ്പ് മാതാപിതാക്കളുടെ പേര് ഗസറ്റ വിജ്ഞാപന പ്രകാരം തിരുത്തിയിട്ടുണ്ടെ ങ്കിൽ അപ്രകാരം ഗസറ്റ വിജ്ഞാപനം വഴി മാറ്റിയ പേര് ചേർത്ത് തിരുത്തൽ വരുത്തി സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്.
8.14 തിരുത്തലുകൾ അനുവദിക്കുമ്പോൾ മുമ്പു വാങ്ങിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി റദ്ദാ ക്കേണ്ടതാണ്. എന്നാൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടു പോയതിനാലോ ഏതെങ്കിലും അധികാരി മുമ്പാകെ സമർപ്പിച്ചതിനാലോ തിരികെ നൽകാൻ സാധിക്കാതെ വന്നാൽ അക്കാര്യം വ്യക്തമാക്കി ഒരു നോട്ടറി പബ്ലിക്സ്/ഗസറ്റഡ് ഓഫീസർ മുമ്പാകെ ഒപ്പിട്ട ഒരു സത്യവാങ്മൂലം ഹാജരാക്കിയാൽ മതിയാകും.
8.15 01.04.1970-നു മുമ്പുള്ള രജിസ്ട്രേഷനുകളിലെ എല്ലാ തിരുത്തലുകൾക്കും ചീഫ് രജിസ്ട്രാ റുടെ അനുമതി വാങ്ങേണ്ടതാണ്. എന്നാൽ 14.1970-ന് മുമ്പ് നടന്ന ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്തിട്ടി ല്ലെങ്കിൽ സബ് ഡിവിഷണൽ മജിസ്ട്രേട്ടിന്റെ അനുമതിയോടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
8.16 തിരുത്തലുകൾക്കുള്ള അപേക്ഷകൾ നിയമപ്രകാരം അനുവദനീയമാണോ എന്ന് പരിശോധിച്ച ഉറപ്പുവരുത്തി, വ്യക്തമായ ശുപാർശ സഹിതം മാത്രമേ ചീഫ് രജിസ്ട്രാർക്ക് അയയ്ക്കാൻ പാടുള്ളൂ. പ്രൊപ്പോസലുകളിൽ താഴെപ്പറയുന്ന രേഖകൾ ഉൾപ്പെടുത്തിയിരിക്കണം.
1. ചീഫ് രജിസ്ട്രാർക്കുള്ള കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ
2. ജനന/മരണ രജിസ്ട്രേഷന്റെ രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ്.
3. സ്കൂൾ രേഖയുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ 4, ജനനം/മരണം റിപ്പോർട്ടു ചെയ്ത വ്യക്തിയുടെ അപേക്ഷ (വ്യക്തി ജീവിച്ചിരിപ്പില്ലെങ്കിൽ അതു സംബന്ധമായ സത്യവാങ്മൂലം.)
5. മാതാപിതാക്കൾക്ക് ജനിച്ചിട്ടുള്ള എല്ലാ കുട്ടികളുടെയും പേർ, ജനന തീയതി, ജനനക്രമം, ജീവി ച്ചിരിക്കുന്നുവോ ഇല്ലയോ എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫാറത്തിലുള്ള സത്യവാങ്മൂലം (ജനന രജി സസ്ട്രേഷനിലെ തിരുത്തലുകൾക്ക്)
6, ജനന-മരണ രജിസ്ട്രാറുടെ വിശദമായ അന്വേഷണ റിപ്പോർട്ടും ശുപാർശയും 7. ഒരു പേര് മറ്റൊന്നായി തിരുത്തുന്നതിന് റവന്യൂ അധികാരികളിൽ നിന്നുള്ള സാക്ഷ്യപത്രം. 8, 11-ാം ചട്ടം (2)-ാം ഉപചട്ട പ്രകാരം രണ്ട് വിശ്വസനീയ വ്യക്തികളിൽ നിന്നുള്ള ഡിക്ലറേഷൻ,
9. ആശുപ്രതികളിൽ നിന്ന് റിപ്പോർട്ടു ചെയ്ത കേസുകളിൽ തിരുത്തലിന് ആശുപ്രതി അധികാരി കളുടെ തിരുത്തൽ കത്തും ജനന രജിസ്ട്രേഷനിലെ തിരുത്തലുകൾക്ക് ശൈനക്സ് രജിസ്റ്ററിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പും.
10. തിരുത്തപ്പെടേണ്ട വിവരം തെളിയിക്കുന്ന മറ്റ് ആധികാരിക രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ
8.17 രജിസ്റ്ററിൽ തിരുത്തൽ വരുത്തുമ്പോൾ, സെക്ഷൻ 15-ൽ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ ഒറി ജിനൽ എൻട്രിയിൽ മാറ്റം വരുത്താതെ മാർജിനിൽ അനുയോജ്യമായ എൻട്രി ചേർത്ത് രജിസ്ട്രാർ ഒപ്പും തീയതിയും രേഖപ്പെടുത്തേണ്ടതും അപ്രകാരമുള്ള തിരുത്തലുകൾ സംബന്ധിച്ച് 11-ാം ചട്ടപ്രകാരം പകർപ്പു കൾ തയ്യാറാക്കി ചീഫ് രജിസ്ട്രാർക്ക് അയക്കേണ്ടതുമാണ്. 8.18 മരണ രജിസ്ട്രേഷനിലും 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് സെക്ഷൻ 15, 1999-ലെ ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ എന്നിവയിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് തിരുത്തലുകൾ വരു ത്താവുന്നതാണ്. മേൽപ്പറഞ്ഞ പ്രകാരമുള്ള തിരുത്തലുകൾ വരുത്തുമ്പോൾ തിരുത്തൽ സംബന്ധിച്ച നട പടിക്രമങ്ങൾ പ്രത്യേകം ഫയലിൽ സൂക്ഷിക്കേണ്ടതും ഏതെല്ലാം രേഖകളുടെ അടിസ്ഥാനത്തിലാണ് തിരു ത്തൽ വരുത്തിയതെന്ന വിവരം രജിസ്റ്ററിലെ റിമാർക്സ് കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്.
9. സർട്ടിഫിക്കറ്റുകൾ 9.1 സർട്ടിഫിക്കറ്റുകൾ നൽകുമ്പോൾ രജിസ്റ്ററിൽ ഇല്ലാത്ത വിവരങ്ങൾ ഉൾപ്പെടുത്തി നൽകാൻ പാടി ല്ല. എന്നാൽ രജിസ്റ്ററിലെ ഏതെങ്കിലും ഒരു കോളത്തിൽ വിവരം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അത് ബന്ധ പ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ തിരുത്തലിന്റെ നടപടി ക്രമങ്ങൾ പാലിച്ച രജിസ്റ്ററിൽ ഉൾപ്പെടുത്താ വുന്നതും അതനുസരിച്ച സർട്ടിഫിക്കറ്റ് നൽകാവുന്നതുമാണ്. 9.2 മേൽവിലാസം സംബന്ധിച്ച വിവരം ഉൾക്കൊള്ളിക്കുന്നതിനുള്ള കോളം ഇല്ലാത്ത രജിസ്ട്രേഷ നുകളുടെ സർട്ടിഫിക്കറ്റുകളിൽ പ്രസ്തുത ഇനങ്ങൾക്കു നേരെ 'ലഭ്യമല്ല' എന്ന് മലയാളത്തിലും "Not Available" എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തേണ്ടതാണ്. റിമാർക്സ് കോളത്തിൽ 'മേൽവിലാസം രേഖപ്പെ "The original records do not contain the column relating to address" എന്നും രേഖപ്പെടുത്തേണ്ടതാണ്. വിവിധ കാലഘട്ടങ്ങളിലെ രജിസ്ട്രേഷനുകളിൽ ലഭ്യമല്ലാത്ത മറ്റു വിവരങ്ങളുടെ സംഗതിയിലും സർട്ടിഫിക്കറ്റ് നൽകുമ്പോൾ ഇതേ രീതിയിൽ രേഖപ്പെടു ത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |