Panchayat:Repo18/vol1-page0471
എന്നാൽ ഏതെങ്കിലും സംഗതിയിൽ അങ്ങനെ കണക്കാക്കിയിട്ടുള്ള വരുമാനം പട്ടികയിലെ (3)-ാം കോളത്തിൽ പറയുന്ന തുകയേക്കാൾ കുറഞ്ഞിരുന്നാൽ, അത്തരത്തിലുള്ള കുറഞ്ഞ തുക കിട്ടത്തക്ക അങ്ങനെയുള്ള നിരക്കിൽ ശതമാനം വർദ്ധിപ്പിക്കേണ്ടതാണ്. പട്ടിക ശതമാനം കുറഞ്ഞത് (1) (2) (3) (1) വ്യാപാരത്തിന്റെ ടേൺ ഓവർ സംഖ്യ ബിസിനസ്സിന്റെ ടേൺ 3 8O,OOO ഓവർ 20 ലക്ഷം രൂപയിൽ കവിയുന്ന സംഗതിയിൽ (2) വ്യാപാരത്തിന്റെ ടേൺ ഓവർ16 ലക്ഷം രൂപയിൽ കവിയുക 3 54,000 യും എന്നാൽ 20 ലക്ഷത്തിൽ കവിയാത്ത സംഗതിയിൽ (3) വ്യാപാരത്തിന്റെ ടേൺ ഓവർ 8 ലക്ഷം രൂപയിൽ കവിയുക 3.5 36,000 യും എന്നാൽ 16 ലക്ഷത്തിൽ കവിയാത്ത സംഗതിയിൽ (4) വ്യാപാരത്തിന്റെ ടേൺ ഓവർ 4 ലക്ഷം രൂപയിൽ കവിയുകയും 4 24,000 എന്നാൽ 8 ലക്ഷത്തിൽ കവിയാത്ത സംഗതിയിൽ (5) വ്യാപാരത്തിന്റെ ടേൺ ഓവർ 2 ലക്ഷം രൂപയിൽ കവിയുക 5 15,000 യും എന്നാൽ 4 ലക്ഷം കവിയാത്ത സംഗതിയിൽ (6) വ്യാപാരത്തിന്റെ ടേൺ ഓവർ 50,000 രൂപ കവിഞ്ഞിരിക്കുകയും 6 6,000 എന്നാൽ 2 ലക്ഷം രൂപ കവിയാത്ത സംഗതിയിൽ 7. രണ്ടോ അതിലധികമോ '(ഗ്രാമപഞ്ചായത്ത്) പ്രദേശത്ത് നടത്തുന്ന Gmínaulomom loa? വരുമാനം നിർണ്ണയിക്കൽ- ഒരു കമ്പനിയോ ആളോ ബിസിനസ് ഭാഗികമായി ഒരു *(ഗ്രാമപഞ്ചാ യത്തി പ്രദേശത്തും ഭാഗികമായി അങ്ങനെയുള്ള പ്രദേശത്തിനു പുറത്ത് വെച്ചും നടത്തുന്ന പക്ഷം *(ഗ്രാമപഞ്ചായത്ത്) പ്രദേശത്ത് വെച്ച് ബിസിനസ് നടത്തുന്നതിൽ നിന്ന് അങ്ങനെ കമ്പനിക്കോ ആൾക്കോ ലഭിക്കുന്ന ആദായം ഈ ആക്റ്റ് പ്രകാരം തൊഴിൽ നികുതി ചുമത്തുന്ന കാര്യത്തി നായി, അങ്ങനെയുള്ള പ്രദേശത്ത് വച്ച് അതത് സംഗതിപോലെ ആ അർദ്ധ വർഷത്തിലോ മുൻ വർഷത്തെ തത്തുല്യ അർദ്ധവർഷത്തിലോ നടത്തിയിട്ടുള്ള ബിസിനസിന്റെ ടേൺ ഓവർ ചട്ടം 6 പ്രകാരം നിർണ്ണയിച്ച അതിന്റെ ശതമാനമാണെന്ന് കരുതേണ്ടതാണ്. എന്നാൽ, ആദായനികുതിക്ക് വിധേയനായ ഒരു കമ്പനിയുടെയോ, വ്യക്തിയുടെയോ കാര്യ ത്തിൽ അങ്ങനെയുള്ള കമ്പനിയോ വ്യക്തിയോ സമ്പാദിച്ചിട്ടുള്ള മൊത്തം ആദായം, തൊഴിൽ നികുതി നിർണ്ണയിക്കേണ്ട ആ അർദ്ധവർഷം ഉൾപ്പെടുന്ന വർഷത്തെ ആദായ നികുതി നിർണ്ണയ ത്തിന് വേണ്ടി വെളിപ്പെടുത്തിയിട്ടുള്ള ആദായമായിരിക്കുന്നതും, കമ്പനിയോ വ്യക്തിയോ ഗ്രാമപ ഞ്ചായത്ത് പ്രദേശത്തും പുറത്തും വച്ചും നടത്തിയ ബിസിനസിൽ നിന്നുള്ള ടേൺ ഓവർ അനു പാതം വീതിച്ച് കണക്കാക്കി തൊഴിൽ നികുതി നിർണ്ണയിക്കേണ്ടതാണ്. 8. ടേൺ ഓവർ നിശ്ചയിക്കൽ. 5-ാം ചട്ടം (ബി) ഖണ്ഡത്തിന്റെയും 7-ാം ചട്ടത്തിന്റെയും ആവശ്യത്തിനായി ഏതെങ്കിലും പഞ്ചായത്തിനകത്തുള്ള ബിസിനസിന്റെ ടേൺ ഓവർ എന്നാൽ അങ്ങനെയുള്ള പഞ്ചായത്തിൽ ഉൽപ്പാദിപ്പിച്ചതോ, നിർമ്മിച്ചതോ വാങ്ങിയതോ വിറ്റതോ ആയ സാധ നങ്ങളുടെയോ മറ്റേതെങ്കിലും ബിസിനസിന്റെയോ ആകെയുള്ള നാണയമൂല്യം എന്നർത്ഥമാകുന്നു. വിശദീകരണം- ഈ ചട്ടം പ്രകാരം ബിസിനസിന്റെ ടേൺ ഓവർ നിർണ്ണയിക്കുമ്പോൾ, (എ) ഏതെങ്കിലും കമ്പനിയോ ആളോ നടത്തുന്ന ഏതെങ്കിലും സാധനങ്ങളുടെ വാങ്ങലിന്റെ പേരിലുള്ള വിതരണവും ആ കമ്പനിയോ ആളോ നടത്തുന്ന അതിന്റെ വിൽപ്പനയുടെ പേരിലുള്ള വിതരണവും സംസ്ഥാനത്തിനകത്തുവച്ചാണ് നടത്തുന്നതെങ്കിൽ, അവസാനത്തെ ക്രയവിക്രയം മാത്രമേ കണക്കാക്കാൻ പാടുള്ളൂ;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |