Panchayat:Repo18/vol2-page1506

From Panchayatwiki
Revision as of 08:48, 5 January 2018 by Sajeev (talk | contribs) (' 6.2.2. അയൽസഭ യോഗനടപടികമങ്ങൾ 1. അയൽസഭയുടെ യോഗങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

6.2.2. അയൽസഭ യോഗനടപടികമങ്ങൾ 1. അയൽസഭയുടെ യോഗങ്ങൾ മൂന്ന് മാസത്തിലൊരിക്കലും ഇടയ്ക്കുള്ള കാലയളവിൽ ആവശ്യാ നുസരണവും പ്രദേശത്തെ സൗകര്യപ്രദമായ സ്ഥലത്ത് ചെയർമാനുമായി കൂടിയാലോചിച്ച് കൺവീനർ വിളിച്ചുകൂട്ടേണ്ടതും യോഗത്തിന്റെ അജണ്ടയും തീയതിയും സ്ഥലവും സമയവും അറിയിച്ചുകൊണ്ടുള്ള നോട്ടീസ് മൂന്ന് ദിവസമെങ്കിലും മുമ്പായി അംഗങ്ങളായ കുടുംബങ്ങൾക്ക് നൽകേണ്ടതുമാണ്. നോട്ടീസ് പൊതു നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്. 2. അയൽസഭ യോഗ വിവരം വാർഡിലെ തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധിയെ അറിയിച്ച വിളിച്ചു ചേർക്കേണ്ടതാണ്. 3, യോഗത്തിൽ കൺവീനർ അധ്യക്ഷം വഹിക്കേണ്ടതും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ നിർവ്വാ ഹക സമിതിയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരംഗം അധ്യക്ഷം വഹിക്കേണ്ടതുമാണ്. 4. അയൽസഭ പാസ്സാക്കുന്ന എല്ലാ പ്രമേയങ്ങളും തീരുമാനങ്ങളും മിനിട്ട്സ് ബുക്കിൽ കൺവീനറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റൊരംഗമോ അയൽസഭ പിരിയുന്നതിന് മുമ്പായി രേഖപ്പെടുത്തേണ്ടതും അയൽസഭയിൽ വായിച്ചു കേൾപ്പിക്കേണ്ടതുമാണ്. മിനിട്ട്സ് രേഖപ്പെടുത്തിയശേഷം കൺവീനറും ഹാജ രായവരിൽ നിന്ന് കുറഞ്ഞത് 10 പേരും അതിൽ ഒപ്പിടേണ്ടതാണ്. 5. അയൽസഭയുടെ കാലാവധി തദ്ദേശഭരണ സ്ഥാപന ഭരണസമിതിയുടെ കാലാവധി ആയിരിക്കും. 6.2.3. അയൽ സഭ നിർവ്വാഹക സമിതിയുടെ ചുമതലകൾ 1. അയൽസഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 2. അയൽസഭ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ മോണിറ്ററിംഗ് നടത്തുന്നതിന് അയൽസഭയെ സഹായിക്കുക. 3. പ്രദേശത്തെ വികസന പ്രവർത്തനത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് തയ്യാറാക്കി അയൽസഭയിൽ അവതരിപ്പിക്കുക. 4. അയൽസഭ പ്രവർത്തനത്തിന്റെ വാർഷിക റിപ്പോർട്ട് തയ്യാറാക്കി അയൽസഭയിൽ അവതരിപ്പിക്കുക. 5. അയൽസഭയ്ക്ക് ഒരു ബൈലോ തയ്യാറാക്കി അംഗീകാരം വാങ്ങാവുന്നതാണ്. 6.2.3.1. അയൽസഭ നിർവ്വാഹക സമിതിയുടെ യോഗനടപടികൾ a. മാസത്തിലൊരിക്കലെങ്കിലും അയൽസഭ നിർവ്വാഹക സമിതി യോഗം കൺവീനർ വിളിച്ചു ചേർക്കേ ണ്ടതാണ്. യോഗത്തിന്റെ അജണ്ട, സ്ഥലം, തീയ്യതി, സമയം എന്നിവ രേഖപ്പെടുത്തിയ നോട്ടീസ് മുന്നു ദിവസം മുമ്പ് അംഗങ്ങൾക്ക് നൽകേണ്ടതാണ്. b. യോഗത്തിൽ കൺവീനറോ അദ്ദേഹത്തിന്റെ അഭാവത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരംഗമോ അദ്ധ്യക്ഷം വഹിക്കേണ്ടതാണ്. C. യോഗതീരുമാനങ്ങൾ രേഖപ്പെടുത്തുന്നതിന് മുൻകൂട്ടി ക്രമമായി പേജ് നമ്പർ രേഖപ്പെടുത്തിയ മിനിട്ട്സ് ബുക്ക് ഉണ്ടായിരിക്കേണ്ടതും അവ കൺവീനറുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്. d. യോഗ തീരുമാനങ്ങൾ അംഗങ്ങളെ വായിച്ചുകേൾപ്പിക്കേണ്ടതും കൺവീനറും കുറഞ്ഞത് 3 അംഗങ്ങളും മിനിട്ട്സിൽ ഒപ്പുവെക്കേണ്ടതുമാണ്. e. അയൽസഭ നിർവ്വാഹക സമിതിയുടെ കാറം 6 ആയിരിക്കും. f. അയൽസഭ നിർവ്വാഹകസമിതിയുടെ കാലാവധി 3 വർഷമായിരിക്കും. കേരള ലോക്കൽ ഗവൺമെന്റ് സർവ്വീസ് ഡെലിവറി പ്രോജക്ട് (6.0.og)06.ealog)on 5.culo n) - a locolausilola 680culgloo (Environmental Audit) നടത്തിപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 22630/ഡിഎ1/14/തസ്വഭവ. TVPM, dt. 01-04-2014) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള ലോക്കൽ ഗവൺമെന്റ് സർവ്വീസ് ഡെലിവറി പ്രോജക്ട് (കെ.എൽ.ജി.എസ്.ഡി.പി) - പാരിസ്ഥിതിക ഓഡിറ്റിന്റെ (Environmental Audit) നടത്തിപ്പ്-തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ-സംബന്ധിച്ച്, സൂചന - 1) കെ.എൽ.ജി.എസ്.ഡി.പി.യുടെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ മാന്വൽ സഉ(സാധാ) നമ്പർ 1055/2011/തസ്വഭവ 23-04-2011. 2) കെ.എൽ.ജി.എസ്.ഡി.പി.യുടെ പാരിസ്ഥിതിക-സാമൂഹിക പരിപാലന ക്രമം (Environmental and Social Management Framework-ESMF). കേരള ലോക്കൽ ഗവൺമെന്റ് സർവ്വീസ് ഡെലിവറി പ്രോജക്ടിന്റെ (കെ.എൽ.ജി.എസ്.ഡി.പി) പ്രോജക്ട് ഇംപ്ലിമെന്റേഷൻ മാന്വലും പാരിസ്ഥിതിക-സാമുഹിക പരിപാലനവും (ESMF) പദ്ധതിയ്ക്ക് രണ്ട് പാരിസ്ഥിതിക, സാമൂഹിക ഓഡിറ്റുകൾ വിഭാവനം ചെയ്തിട്ടുണ്ട്. ഒന്ന് പദ്ധതിയുടെ മദ്ധ്യഘട്ടത്തിലും

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ