Panchayat:Repo18/vol1-page0472
(ബി) ഏതെങ്കിലും കമ്പനിയോ ആളോ നടത്തുന്ന ഏതെങ്കിലും വാങ്ങലിന്റെ പേരിലുള്ള വിതരണം സംസ്ഥാനത്തിന്റെ പുറത്തുള്ള സ്ഥലത്തുവച്ചും ആ കമ്പനിയോ ആളോ നടത്തുന്ന അതിന്റെ വിൽപ്പനയുടെ പേരിലുള്ള വിതരണം സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും സ്ഥലത്തു വച്ചുമാണ് നടക്കുന്നതെങ്കിൽ അവസാനത്തെ ക്രയവിക്രയം മാത്രമേ കണക്കാക്കാൻ പാടുള്ളൂ.
(സി) ഏതെങ്കിലും കമ്പനിയോ ആളോ നടത്തുന്ന ഏതെങ്കിലും വാങ്ങലിന്റെ പേരിലുള്ള വിതരണം സംസ്ഥാനത്തിനകത്തുള്ള സ്ഥലത്തു വച്ചും ആ കമ്പനിയോ ആളോ നടത്തുന്ന അതിന്റെ വിൽപ്പനയുടെ പേരിലുള്ള വിതരണം സംസ്ഥാനത്തിനു പുറത്തുള്ള ഏതെങ്കിലും സ്ഥലത്തു വച്ചുമാണ് നടത്തുന്നതെങ്കിൽ ആദ്യത്തെ ക്രയവിക്യം മാത്രമേ കണക്കാക്കാൻ പാടുള്ളൂ.
9. (സെക്രട്ടറി) നികുതി തരം തിരിക്കണമെന്ന്.- (1) (സെക്രട്ടറി) ഒരു കമ്പനിക്കോ, ആൾക്കോ എസ്റ്റിമേറ്റു ചെയ്ത പ്രകാരം ആ കമ്പനിയുടെയോ *(ആളുടെയോ) അർദ്ധവാർഷിക ആദായത്തിന് യോജിച്ച തോതിലുള്ള തരംതിരിച്ച് കൊടുക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ടം പ്രകാരം ഏതെങ്കിലും കമ്പനിയേയോ ആളെയോ തരംതിരിക്കുമ്പോൾ, നടത്തുന്ന വ്യാപാരത്തിന്റെ സ്വഭാവം, മതിപ്പുവില, കൈകാര്യം ചെയ്യപ്പെടുന്ന സാധനങ്ങളുടെ അളവും, എണ്ണവും വ്യാപാരത്തിനുള്ള പുരയിടങ്ങളുടെ വലിപ്പവും വാടകയും പ്രവർത്തിയെടുക്കുന്ന ആളുകളുടെ എണ്ണവും ലഭിച്ചുവരുന്ന കാർഷികാദായത്തിന്റെ തുക, അങ്ങനെയുള്ള കമ്പനിയോ ആളോ കാർഷികാദായ നികുതിയിനത്തിലും ആദായ നികുതിയിനത്തിലും കൊടുക്കുന്ന തുക എന്നിവ സംബന്ധിച്ച സാമാന്യപരിശോധനകളെ അടിസ്ഥാനപ്പെടുത്തി (സെക്രട്ടറിക്കി ചെയ്യാവുന്നതാണ്.
10. നോട്ടീസ് നടത്തിലും തൊഴിൽക്കരം ചുമത്തലും.- (1) ഏതെങ്കിലും കമ്പനിയോ വ്യക്തിയോ ഒരർദ്ധവർഷത്തേക്ക് തൊഴിൽ നികുതി കൊടുക്കുന്നതിന് ബാദ്ധ്യസ്ഥമോ ബാദ്ധ്യസ്ഥനോ ആണെന്ന് (സെക്രട്ടറിക്ക്) അഭിപ്രായമുള്ളപക്ഷം അങ്ങനെയുള്ള കമ്പനിയോട്/ആളോട് തുടർന്നുള്ള അർദ്ധവർഷത്തിൽ *(V)-ാം നമ്പർ ഫോറത്തിലുള്ള നോട്ടീസ് പ്രകാരം 15 (പതിനഞ്ച് ദിവസത്തിനുള്ളിൽ ഒരു റിട്ടേൺ സമർപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏത് ആദായത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയുള്ള കമ്പനിയുടെയോ ആളുടേയോ തൊഴിൽ നികുതി അങ്ങനെയുള്ള അർദ്ധവർഷത്തേക്ക് നിർണ്ണയത്തിന് ബാദ്ധ്യതപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു നോട്ടീസ് നടത്തിയിരിക്കേണ്ടതാണ്. അതിന്മേൽ അങ്ങനെയുള്ള കമ്പനിക്കോ ആളിനോ തൊഴിൽ നികുതി ആവശ്യപ്പെട്ടിട്ടുള്ള അർദ്ധവർഷത്തിലോ മുൻ വർഷത്തെ തദനുസൃത അർദ്ധവർഷത്തിലോ ലഭിച്ച ആദായം കാണിക്കുന്നതിന് ഒരു റിട്ടേൺ സമർപ്പിക്കാവുന്നതും കമ്പനിയോ ആളോ സമർപ്പിച്ച റിട്ടേണിന്റെ വിശ്വാസ്യത തെളിയിക്കാനുള്ള ഏതൊരു തെളിവും ഹാജരാക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള റിട്ടേണാണ് തന്നിരിക്കുന്നതെന്നും ആയത പൂർണ്ണവും ശരിയുമാണെന്നും (സെക്രട്ടറിക്കി ബോദ്ധ്യം വരുന്നപക്ഷം കമ്പനിയുടെയോ ആളുടെയോ അങ്ങനെയുള്ള റിട്ടേണിന്റെ അടിസ്ഥാനത്തിൽ *(തൊഴിൽ നികുതി ചുമത്തേണ്ടതാണ്.)
വിശദീകരണം.- 5-ാം ചട്ടം (ബി) ഖണ്ഡത്തിലും അഥവാ 7-ാം ചട്ടത്തിനും കീഴിൽ വരാത്ത സംഗതിയിൽ, കമ്പനിയോ വ്യക്തിയോ 1961- ലെ ആദായനികുതി ആക്റ്റ് 156-oo വകുപ്പു പ്രകാരം അങ്ങനെയുള്ള കമ്പനിക്കോ, ആൾക്കോ പ്രസ്തുത അർദ്ധവർഷം ഉൾപ്പെടുന്ന വർഷത്തേയ്ക്ക് നൽകിയിട്ടുള്ള ആദായ നികുതി ഡിമാന്റ് നോട്ടീസ് ഹാജരാക്കുന്നപക്ഷം, (സെക്രട്ടറി അങ്ങനെയുള്ള നോട്ടീസിൽ സൂചിപ്പിച്ചിട്ടുള്ള ആദായത്തിന്റെ നേർപകുതി ആദായം ആക്റ്റിൻ പ്രകാരം തൊഴിൽ നികുതി ചുമത്തുന്ന ആവശ്യത്തിന് വേണ്ടിയുള്ള ആദായമായി കണക്കാക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |