Panchayat:Repo18/vol1-page0664
2000-ത്തിലെ കേരള പഞ്ചായത്ത് രാജ (പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജി) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ. 177/2001-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പിനോട് 155-ാം വകുപ്പ് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരം വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2000-ത്തിലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജ്) ചട്ടങ്ങൾ എന്ന് പേർ oOCO)8d.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-
(എ) “ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;
(ബി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ
നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
3. പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ oogl.-(1) 155-oo വകുപ്പ് പ്രകാരം ഒരു പഞ്ചായത്തിന്റെ പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് അല്ലെങ്കിൽ അംഗം തന്റെ ഔദ്യോഗിക സ്ഥാനം രാജി വയ്ക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനായി ഈ ചട്ട ങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിലുള്ള രാജിക്കത്ത് സെക്രട്ടറിക്ക് നൽകേണ്ടതാണ്.
(2) രാജി വയ്ക്കുവാൻ ഉദ്ദേശിക്കുന്ന ആൾ സെക്രട്ടറിയുടെ മുമ്പിൽ വച്ച് രാജിക്കത്തിൽ ഒപ്പ രേഖപ്പെടുത്തി അത് നേരിട്ട സെക്രട്ടറിയെ ഏൽപിക്കേണ്ടതും ഏതെങ്കിലും സാഹചര്യത്തിൽ അപ്ര കാരം ചെയ്യാൻ കഴിയാത്ത സംഗതിയിൽ രാജിക്കത്ത് സംസ്ഥാന സർക്കാർ സർവ്വീസിലെ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി രജിസ്റ്റേർഡ് തപാലിൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.
(3) (2)-ാം ഉപചട്ടപ്രകാരമുള്ള നിബന്ധനകൾ പാലിക്കപ്പെടാതെ സെക്രട്ടറിക്ക് ലഭിക്കുന്ന ഏതൊരു രാജിക്കത്തും സെക്രട്ടറി കാരണം രേഖപ്പെടുത്തിക്കൊണ്ട് തിരസ്കരെിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |