Panchayat:Repo18/vol2-page1505
CIRCULARS 1505 b) വാർഡ് വികസന സമിതിയുടെ ക്വാറം അതിന്റെ അംഗസംഖ്യയുടെ മൂന്നിലൊന്ന് ആയിരിക്കുന്ന ᎤᎧᏆ061Ꭰ. c) യോഗത്തിൽ ചെയർമാൻ അദ്ധ്യക്ഷം വഹിക്കേണ്ടതും, അദ്ദേഹത്തിന്റെ അഭാവത്തിൽ ഹാജരുള്ള അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരംഗം അദ്ധ്യക്ഷം വഹിക്കേണ്ടതുമാണ്. d) ചെയർമാനുമായി കൂടിയാലോചിച്ച് കൺവീനർ അജണ്ട തയ്യാറാക്കേണ്ടതും യോഗാരംഭത്തിൽ അത് അംഗങ്ങളെ വായിച്ചു കേൾപ്പിക്കേണ്ടതുമാണ്. e) വാർഡ് കമ്മിറ്റിയുടെ ഹാജർ, തീരുമാനങ്ങൾ എന്നിവ രേഖപ്പെടുത്താൻ മിനിട്ട്സ് പുസ്തകം ഉണ്ടാ യിരിക്കേണ്ടതും അവ കൺവീനറുടെ സൂക്ഷിപ്പിൽ ഗ്രാമകേന്ദ്രത്തിൽ ആയിരിക്കേണ്ടതുമാണ്. ഒരു വോട്ടർ ആവശ്യപ്പെട്ടാൽ മിനിടസ് പുസ്തകം വായിക്കാനായി നൽകേണ്ടതാണ്. f) വാർഡ് കമ്മിറ്റി പാസ്സാക്കുന്ന എല്ലാ തീരുമാനങ്ങളും പ്രമേയങ്ങളും കൺവീനറോ അദ്ദേഹം ചുമ തലപ്പെടുത്തുന്ന മറ്റൊരംഗമോ യോഗം പിരിയുന്നതിനു മുമ്പ് മിനിട്സ് ബുക്കിൽ രേഖപ്പെടുത്തേണ്ടതും ഹാജരായ അംഗങ്ങളെ വായിച്ചു കേൾപ്പിക്കേണ്ടതും ചെയർമാനും കൺവീനറും മിനിടസ് ബുക്കിൽ ഒപ്പി ടേണ്ടതുമാണ്. എന്നാൽ ഹാജരായ ഏതംഗത്തിനും മിനിട്സിൽ ഒപ്പിടാവുന്നതാണ്. 6.2. അയൽ സഭ 1. തദ്ദേശഭരണ സ്ഥാപനത്തിന്റെ ഓരോ വാർഡിലും 50 മുതൽ 100 വരെ അടുത്തടുത്ത കുടുംബ ങ്ങൾ ഉൾപ്പെടുന്ന അയൽസഭകൾ രൂപീകരിക്കണം. 2. നഗരസഭകളിൽ രജിസ്റ്റർ ചെയ്ത റസിഡന്റ്സ് അസോസിയേഷനുകളെ അയൽസഭയായി കണ ക്കാക്കാവുന്നതാണ്. 3. അയൽസഭയുടെ പ്രവർത്തനപരിധി വാർഡ് വികസന സമിതി നിർദ്ദേശിക്കുന്നതും ഗ്രാമസഭ അംഗീ കരിച്ചതുമായിരിക്കണം. 4. അയൽസഭ പ്രദേശത്തെ കുടുംബങ്ങളിലെ വോട്ടർപട്ടികയിൽ പേരുള്ള മുഴുവനാളുകളും ഇതിൽ അംഗങ്ങളായിരിക്കും. 5. പതിനൊന്ന് അംഗങ്ങളുള്ള ഒരു നിർവ്വാഹക സമിതിയെ അയൽസഭയിൽ നിന്നും തെരഞ്ഞെടു ക്കേണ്ടതാണ്. നിർവ്വാഹക സമിതി അതിലെ ഒരംഗത്തെ ചെയർമാനായും മറ്റൊരംഗത്തെ കൺവീനറായി തെരഞ്ഞെടുക്കണം. ഇതിൽ ഒരാൾ സ്ത്രീ ആയിരിക്കണം. നിർവ്വാഹകസമിതിയിൽ 6 അംഗങ്ങളെങ്കിലും സ്ത്രതീകളായിരിക്കണം. 6.2.1. അയൽസഭ ചുമതലകൾ a. തങ്ങളുടെ പ്രദേശത്ത് നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും അവയുടെ മുൻ ഗണനയെക്കുറിച്ചും ഗ്രമസഭയ്ക്ക് നിർദ്ദേശം നൽകുക. b. തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അയൽസഭ കുടുംബങ്ങളെ അറിയിക്കുക. വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തവും സന്നദ്ധപ്രവർത്തനവും ഉറ പ്പാക്കുക. c. അയൽ സഭ കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങളേയും ഗ്രാമസഭയിൽ പങ്കെടുപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുക. d. ഗുണഭോക്ത്യ സമിതികളുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക. വികസന പ്രവർത്തനങ്ങൾക്കാ വശ്യമായ വിഭവസമാഹരണത്തിന് സഹായിക്കുക. e. കുടുംബ വ്യക്തിഗത ഗുണഭോക്ത്യ പ്രോജക്റ്റടുകളിൽ അർഹരായ ഗുണഭോക്താക്കളുടെ മുൻ ഗണന പട്ടിക തയ്യാറാക്കുന്നതിന് സഹായിക്കുക. f. പ്രദേശത്തെ വികസന പരിപാടികളുടേയും നിർമ്മാണ പ്രവർത്തനങ്ങളുടേയും മോണിറ്ററിംഗ് നട ത്തുക. വാർഡ് പ്രദേശത്തേയും കുടുംബങ്ങളേയും സംനബന്ധിച്ചുള്ള സർവ്വേ വിവരശേഖരണം എന്നിവ നടത്തുക. g. പൊതു ആസ്തികൾ സംരക്ഷിക്കുക, സാമൂഹ്യത്തിന്മകൾക്കെതിരെ പ്രചാരണം സംഘടിപ്പിക്കുക. h. അയൽസഭ പ്രദേശത്തെ ശുചിത്വപാലന പ്രവർത്തനങ്ങളെക്കുറിച്ച് കുടുംബങ്ങളെ ബോധവാന്മാ രാക്കി ശുചിത്വപാലനം ഉറപ്പാക്കുക, ജലസ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കാൻ ജനങ്ങളെ ബോധ വൽക്കരിക്കുക. i. അയൽസഭയുടെ മോണിറ്ററിംഗ് റിപ്പോർട്ട്, വാർഷിക റിപ്പോർട്ട, സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങ ളുടെ റിപ്പോർട്ട് എന്നിവ തയ്യാറാക്കി ഗ്രാമസഭ/വാർഡ്സഭയിൽ അവതരിപ്പിക്കുക. j. വാർഡ് പ്രദേശത്ത് നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ, വയൽ-തണ്ണീർത്തടങ്ങൾ നികത്തൽ, കുന്നുകൾ ഇടിച്ചുനിരപ്പാക്കൽ, അനധികൃത ഖനനം, മലിനീകരണം, പരിസ്ഥിതി ആഘാത പ്രവർത്തന ങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിയുള്ളവർക്കും എതിരെയുള്ള അതി ക്രമങ്ങൾ എന്നിവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, അവ തടയുന്നതിനാവശ്യമായ പ്രവർത്തന ങ്ങൾ സംഘടിപ്പിക്കുക.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |