Panchayat:Repo18/vol2-page0720

From Panchayatwiki
Revision as of 07:53, 5 January 2018 by Dinesh (talk | contribs) (720)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

720 GOVERNAMENT ORDERS


ഇത്തരത്തിൽ ഓരോ പഞ്ചായത്തിലും 40 മുതൽ 60 വരെ അംഗങ്ങളുള്ള ഗ്രാമതല സോഷ്യൽ ഓഡിറ്റ് ടീം ഉണ്ടാകും. ഇവർക്കാവശ്യമായ പരിശീലന പരിപാടികൾ സംസ്ഥാന ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക റിസോഴ്സ് ടീമിനെ ഉപയോഗിച്ച് നടത്താവുന്നതാണ്. ഇവർ 10 മുതൽ 15 പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞ് 3 മുതൽ 5 വരെ വാർഡുകളിലെ സോഷ്യൽ ആഡിറ്റ് ചിട്ടയോടെ നടത്തുന്നതായിരിക്കും. ഓരോ 6 മാസത്തിനും കൂടുന്ന സോഷ്യൽ ആഡിറ്റ് ഗ്രാമസഭയിൽ ഇവരുടെ റിപ്പോർട്ടും അവതരിപ്പിക്കേണ്ടതും അതിൻമേലുള്ള തുടർ പ്രവർത്തനങ്ങൾ എന്തൊക്കെ ആയിരിക്കണം എന്ന് തീരുമാനിക്കേണ്ടതുമാണ്. റിപ്പോർട്ടിലെ നിർദ്ദേശങ്ങളും അതിന്റെ തുടർപ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാനതലങ്ങളിൽ സമാഹരിക്കുന്നതും തുടർ പ്രവർത്തനങ്ങൾ നടപ്പിലാക്കി എന്ന് ഉറപ്പുവരുത്തുന്നതുമായിരിക്കും. ബ്ലോക്ക്, ജില്ലാ തലങ്ങളിൽ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന റിസോഴ്സ് ടീമുകൾ ഉണ്ടായിരിക്കുന്നതാണ്. ഇവരുടെ മേൽനോട്ടത്തിലായിരിക്കും ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സോഷ്യൽ ആഡിറ്റ് പരിശീലനം സംഘടിപ്പിക്കുന്നത്.


തൊഴിലുറപ്പ് പദ്ധതിയുടെയും, പഞ്ചായത്തിന്റെയും, മുഴുവൻ പ്രവർത്തനങ്ങളും തുടർച്ചയായി സോഷ്യൽ ആഡിറ്റുചെയ്യുന്നതിനും, സോഷ്യൽ ആഡിറ്റ് ഗ്രാമസഭകളിൽ റിപ്പോർട്ട് ചെയ്യുന്നതിനും ഈ "ബെയർഫട്ട സോഷ്യൽ ഓഡിറ്റർമാരെ സജ്ജരാക്കേണ്ടതുണ്ട്. ഇവർക്കായി കാര്യശേഷി വികസന പരി പാടികൾ സംഘടിപ്പിക്കുന്നതായിരിക്കും.

2. സോഷ്യൽ ആഡിറ്റ് പ്രവർത്തന കലണ്ടർ

സംസ്ഥാനത്ത് വർഷത്തിൽ രണ്ടു തവണയായിരിക്കും ചിട്ടയായ ടൈംടേബിൾ പ്രകാരമുള്ള സോഷ്യൽ ഓഡിറ്റ് നടത്തുന്നത്. ഇതിന്റെ വാർഷിക കലണ്ടർ താഴെപ്പറയും പ്രകാരമാണ്.


സോഷ്യൽ ഓഡിറ്റ് ഒന്നാം റൗണ്ട് - ഏപ്രിൽ, മെയ് , ജൂൺ,ജൂലൈ


ഒന്നാംഘട്ട സോഷ്യൽ ഓഡിറ്റിലെ കണ്ടെത്തലുകൾക്കുമേലുള്ള തുടർപ്രവർത്തനങ്ങളും പരിഹാര നടപടികളും - ആഗസ്ത്, സെപ്തംബർ,ഒക്ടോബർ

സോഷ്യൽ ഓഡിറ്റ് രണ്ടാം റൗണ്ട് - നവംബർ , ഡിസംബർ

രണ്ടാം ഘട്ട സോഷ്യൽ ഓഡിറ്റിലെ കണ്ടെത്തലുകൾക്കുമേലുള്ള തുടർപ്രവർത്തനങ്ങളും പരിഹാര നടപടികളും - ജനുവരി, ഫെബ്രുവരി,മാർച്ച്

ഓരോ റൗണ്ടിലും അതാതു ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിൽ ഏതു തീയതിയിലായിരിക്കും സോഷ്യൽ ആഡിറ്റ് നടത്തുന്നത് എന്നും, സോഷ്യൽ ആഡിറ്റ് റിപ്പോർട്ടിൻ മേലുള്ള തുടർനടപടികൾ എത്ര ദിവസത്തിനകം പൂർത്തിയാകുമെന്നും കാണിക്കുന്ന ഒരു കലണ്ടർ തയ്യാറാക്കുകയും അവ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാനങ്ങളിൽ സമാഹരിച്ച പ്രസിദ്ധീകരിക്കേണ്ടതാണ്.

3. സോഷ്യൽ ഓഡിറ്റ് സംഗമം

ഒരു ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഗ്രാമസഭകളിലെയും സോഷ്യൽ ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് പഞ്ചായത്തുതലത്തിൽ, മുഴുവൻ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടുകളും സമാഹരിച്ച “സോഷ്യൽ ഓഡിറ്റ് സംഗമം” സംഘടിപ്പിക്കേണ്ടതാണ്. സോഷ്യൽ ഓഡിറ്റ് സംഗമത്തിൽ പഞ്ചായത്തിലെ ജനങ്ങൾ, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, എൻ.ആർ.ഇ.ജി.എ മേറ്റുമാർ തുടങ്ങിയവരും ജില്ല, ബ്ലോക്കതല സോഷ്യൽ ഓഡിറ്റ് റിസോഴ്സ് ടീം അംഗങ്ങളും ബ്ലോക്ക് പ്രോഗ്രാം ഓഫീസറും പങ്കെടുക്കേണ്ടതാണ്.

മുഴുവൻ സോഷ്യൽ ആഡിറ്റ് പ്രവർത്തനങ്ങളും അതിൽ ഉയർന്നു വരുന്ന പ്രശ്നങ്ങളും അതിൻമേൽ സ്വീകരിച്ച പരിഹാര നടപടികളുമടക്കമുള്ള വിവരം അതത് തലങ്ങളിലുള്ള റിപ്പോർട്ടുകളായി പ്രസിദ്ധീ കരിക്കേണ്ടതാണ്. ഇത്തരത്തിലുള്ള റിപ്പോർട്ടുകളെല്ലാം ഗ്രാമപഞ്ചായത്തിന്റെയും, സോഷ്യൽ ആഡിറ്റ് സെല്ലിന്റെയും, തദ്ദേശസ്വയംഭരണവകുപ്പിന്റെയും വെബ്സൈറ്റ്കളിലും ലഭ്യമാക്കുന്നതായിരിക്കും. സോഷ്യൽ ഓഡിറ്റിന്റെ ജില്ലാതല അർദ്ധ വാർഷിക സമാഹ്യത റിപ്പോർട്ടുകൾ ഓംബുഡ്സ്മാൻ സംസ്ഥാന തൊഴിലുറപ്പു കൗൺസിലിന്റെ പരിശോധനയ്ക്കു നൽകേണ്ടതാണ്.

4. സംസ്ഥാന ജില്ലാ പരിശീലന പരിപാടികൾ; സംസ്ഥാന ജില്ല റിസോഴ്സ് ടീമിനും, ജില്ല സോഷ്യൽ ആഡിറ്റ് കൗൺസിലിനും, ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സോഷ്യൽ ആഡിറ്റ് ടീമിനും തീവ്രമായ പരിശീലനം നൽകുന്നതായിരിക്കും. എം.കെ.എസ്.എസിനെ പോലെ സോഷ്യൽ ആഡിറ്റ് എന്ന ആശയപ്രമാണത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിൽ നിന്നുള്ള പ്രവർത്തകർ ഉൾപ്പെടുന്ന ഒരു ദേശീയ റിസോഴ്സ് ടീം ആയിരിക്കും സംസ്ഥാനതലത്തിലുള്ള പരിശീലനങ്ങളിൽ നേതൃത്വം നൽകുക. ഉയർന്ന ഗുണനിലവാരത്തിലുള്ള പരിശീലന പരിപാടികളായിരിക്കും സംഘടിപ്പിക്കേണ്ടത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ