Panchayat:Repo18/vol1-page0201

From Panchayatwiki
Revision as of 07:38, 5 January 2018 by Amalraj (talk | contribs) ('വുന്ന അങ്ങനെയുള്ള വ്യവസ്ഥകൾക്കും നിബന്ധനകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വുന്ന അങ്ങനെയുള്ള വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി, ഈ ആക്റ്റ് പ്രകാരം പഞ്ചായത്തിന്, കൽപ്പിച്ചുകൊടുത്തതോ ഏൽപ്പിച്ച് കൊടുത്തതോ ആയ ഏതെങ്കിലും പദ്ധതി, പ്രോജക്റ്റ്, പ്ലാൻ എന്നിവ നടപ്പാക്കുന്നതിലേക്ക് ആവശ്യമായേക്കാവുന്ന സർക്കാർ ഉദ്യോഗസ്ഥൻമാ രുടെയും ജീവനക്കാരുടെയും സേവനങ്ങൾ സർക്കാർ പഞ്ചായത്തിലേക്ക് വിട്ടുകൊടുക്കേണ്ടതാണ്. ഈ ആക്റ്റ് പ്രകാരം പഞ്ചായത്തുകൾക്കായി കൈമാറുന്ന സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പൂർണ്ണമായ നിയന്ത്രണവും മേൽനോട്ടവും അതതു പഞ്ചായത്തുകളിൽ നിക്ഷിപ്തമായിരിക്കുന്ന താണ്. സർക്കാർ പഞ്ചായത്തുകളിലേക്ക് കൈമാറുന്ന വിഷയങ്ങൾക്ക് തൽസമയം നിലവിലുള്ള സംസ്ഥാന പദ്ധതി വിഹിതവും വാർഷിക ബഡ്ജറ്റ് വിഹിതവും പൂർണ്ണമായി അതതു പഞ്ചായത്തുകൾക്ക് നൽകേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ എതിരെ അച്ചടക്ക നടപടികൾ ആരംഭിക്കേണ്ടതായി വന്നാൽ ബന്ധപ്പെട്ട പഞ്ചായത്തു പ്രസിഡന്റിന് അങ്ങനെയുള്ള ഉദ്യോഗസ്ഥനോ ജീവനക്കാരനോ എതിരെ അന്വേഷണം നടത്തി, സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതാണ്.

(3) (2)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഇതിലേക്കായി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏത് ഉദ്യോഗസ്ഥനും ജീവനക്കാരനും എതിരെ ലഘുശിക്ഷകൾ ചുമത്താൻ ഒരു പഞ്ചായത്തിന് അധികാരിതയുണ്ടായിരിക്കുതാണ്.

(4) (1)-ാം ഉപവകുപ്പുപ്രകാരം പഞ്ചായത്തിലേക്ക് വിട്ടുകൊടുത്ത സർക്കാർ ഉദ്യോഗസ്ഥൻമാരോ, ജീവനക്കാരോ ആ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ ആയിരുന്നാലെന്നപോലെ, അവരുടെ സാധാരണ ചുമതലകൾക്കു പുറമേ പഞ്ചായത്ത് അവർക്ക് ഏൽപ്പിച്ചു കൊടുക്കുന്ന ബന്ധപ്പെട്ട മറ്റു ചുമതലകളും നിർവ്വഹിക്കേണ്ടതാണ്.

(5) (1)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്തിലേക്കു വിട്ടുകൊടുത്ത ഉദ്യോഗസ്ഥൻമാരും ജീവനക്കാരും, പഞ്ചായത്തിന് ഈ ആക്സ്റ്റോ മറ്റേതെങ്കിലും നിയമപ്രകാരമോ കൽപ്പിച്ചുകൊടുക്കുകയോ ഏൽപ്പിച്ചു കൊടുക്കുകയോ ചെയ്തിട്ടില്ലാത്ത സർക്കാരിന്റെ ഏതെങ്കിലും സ്കീമോ പദ്ധതിയോ, പ്ലാനോ നടപ്പിലാക്കുന്നതുൾപ്പെടെയുള്ള പണികൾ ചെയ്യുന്നതിന് ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.

(6) സർക്കാരിൽ നിന്നും പഞ്ചായത്തിലേക്ക് കൈമാറ്റപ്പെട്ട ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും ശമ്പളവും അലവൻസും മറ്റു ആനുകൂല്യങ്ങളും ബന്ധപ്പെട്ട പഞ്ചായത്ത് അത്തരം ചെലവുകൾ വഹിക്കുവാൻ പ്രാപ്തരാണെന്നു സർക്കാർ തീരുമാനിക്കുന്നതുവരെ സർക്കാർ നൽകേണ്ടതാണ്.

*182. സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും.-ഈ ആക്റ്റിലെ വ്യവസ്ഥകൾക്കും അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി സെക്രട്ടറി പഞ്ചായത്തിന്റെ കാര്യ നിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക്,-

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ