Panchayat:Repo18/vol2-page0516

From Panchayatwiki
Revision as of 07:35, 5 January 2018 by Siyas (talk | contribs) ('5. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 1-9-2008-ലെ 8/9/11/-വിഎ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

5. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 1-9-2008-ലെ 8/9/11/-വിഎസ് (CRS) opopó cecoso5 6. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 23-2-2009-ലെ 1/37/2004-വിഎസ് (CRS) opomö cocoso 7. ജി.ഒ.(ആർ.റ്റി) 2143/12/തസ്വഭവ തീയതി 4-8-2012. 8. ഗവൺമെന്റ് സർക്കുലർ നമ്പർ 17484/ആർ.ഡി.3/13/തസ്വഭവ തീയതി 20-5-13 9. ഗവൺമെന്റ് സർക്കുലർ നമ്പർ 35045/ആർ.ഡി.3/11/തസ്വഭവ തീയതി 1-2-12 10. ഗവൺമെന്റ് സർക്കുലർ നമ്പർ 9748/ആർ.ഡി.3/12/തസ്വഭവ തീയതി 7-5-12 11. ഗവൺമെന്റ് സർക്കുലർ നമ്പർ 35512/ആർ.ഡി.3/13/തസ്വഭവ തീയതി 17-10-13 12, ഗവൺമെന്റ് സർക്കുലർ നമ്പർ 50817/ആർ.ഡി.3/12/തസ്വഭവ തീയതി 31-5-13 13, ജി.ഒ. (ആർ.റ്റി) 997/14/തസ്വഭവ തീയതി 11-4-14 14, സ.ഉ (കൈ) നം. 202/12/തസ്വഭവ തീയതി 25-7-12 15. സ.ഉ. (പി) നം. 307/13/തസ്വഭവ തീയതി 12-8-13 16. ഗവൺമെന്റ് സർക്കുലർ നം. 64823/ആർ.ഡി.3/12/തസ്വഭവ തീയതി 10-11-14 17, ഗവ. സർക്കുലർ നം. 36511/ആർ.ഡി.3/2013/തസ്വഭവ തീയതി 5-8-13 18. ഗവ. സർക്കുലർ നം. 55767/ആർ.ഡി.3/14/തസ്വഭവ തീയതി 18-12-14 1. ജനന-മരണ രജിസ്ട്രേഷൻ കുറ്റമറ്റരീതിയിൽ നടത്തുന്നതിനും രജിസ്ട്രേഷൻ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി ജനന-മരണ രജിസ്ട്രേഷൻ നിയമത്തിന്റെയും ചട്ടങ്ങളുടെയും രജിസ്ട്രാർ ജനറൽ നൽകിയ സ്പഷ്ടീകരണങ്ങളുടെയും അടിസ്ഥാനത്തിൽ ചീഫ് രജിസ്ട്രാർ പുറപ്പെടു വിച്ച സർക്കുലറുകളിലെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചും വിശദമാക്കിയും സൂചന (1) പ്രകാരം നിർദ്ദേശ ങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത സർക്കുലർ പുറപ്പെടുവിച്ചതിനു ശേഷം ജനന-മരണ രജിസ്ട്രേ ഷൻ സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും രജിസ്ട്രേഷൻ കാര്യക്ഷമമാക്കുന്നതിനുമായി സൂചന (2) മുതൽ (14) വരെ സർക്കുലറുകളും സർക്കാർ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രാബല്യത്തിലുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് രജിസ്ട്രാർ തലത്തിലും പൊതുജനങ്ങൾക്കും ധാരാളം സംശയങ്ങൾ നിലനിൽക്കുന്നതു കൂടാതെ രജിസ്ട്രോർമാർ പല അപേക്ഷകളിലും പഴയ സർക്കുലറു കളുടെ അടിസ്ഥാനത്തിൽ തീർപ്പുകൽപ്പിക്കുന്നതു മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനന-മരണ രജിസ്ട്രേഷൻ സംബന്ധിച്ച് നിലവിലുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. കൂടാതെ ഈ സർക്കുല റിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച ചീഫ് രജിസ്ട്രാർ മുൻകാലങ്ങളിൽ പുറപ്പെടുവിച്ചി ട്ടുള്ള സർക്കുലറുകൾ പ്രാബല്യത്തിലുണ്ടായിരിക്കുന്നതല്ലെന്നും വ്യക്തമാക്കുന്നു. 2. രജിസ്ട്രേഷൻ 2.1 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ 16-ാം വകുപ്പും, 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ 12-ാം ചട്ടവും അനുസരിച്ച്, ജനന, മരണ, നിർജ്ജീവ ജനന റിപ്പോർട്ടു. ഫാറ ങ്ങളുടെ നിയമപരമായ ഭാഗമാണ് (Legal Part) രജിസ്ട്രാർ ഒപ്പിട്ട് രജിസ്റ്ററായി സൂക്ഷിക്കേണ്ടത്. സെക്ഷൻ 8 പ്രകാരം റിപ്പോർട്ടുകൾ വാക്കാലും നൽകാവുന്നതാണ്. വാക്കാൽ നൽകുന്ന വിവരങ്ങൾ രജിസ്ട്രാർ നിർദ്ദിഷ്ട ഫാറത്തിൽ രേഖപ്പെടുത്തി വിവരം നൽകുന്നയാളുടെ ഒപ്പ്/വിരലടയാളം വാങ്ങേണ്ടതുമാണ്. കമ്പ്യൂട്ടർവൽക്ക രിച്ചിട്ടുള്ള രജിസ്ട്രേഷൻ യൂണിറ്റുകളിൽ ഉൾപ്പെടെ റിപ്പോർട്ടുകളുടെ ലീഗൽ പാർട്ട് രജിസ്റ്ററായി സൂക്ഷി ക്കേണ്ടതാണ്. രജിസ്ട്രാർ, റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യത പരമാവധി ഉറപ്പു വരുത്തേണ്ടതാണ്. ആശുപ്രതികളിൽ നടക്കുന്ന ജനന-മരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്താൻ ആശുപ്രതി അധികാരികൾക്ക് രേഖാമൂലം നിർദ്ദേശം നൽകേണ്ടതും മറ്റു സ്ഥലങ്ങളിൽ നടക്കുന്നവ വ്യക്തമായി അന്വേഷിച്ച് ബോദ്ധ്യപ്പെട്ട മാത്രം രജിസ്റ്റർ ചെയ്യേണ്ടതുമാണ്. 2.2 ജനന-മരണങ്ങൾ അവ നടന്ന് 21 ദിവസങ്ങൾക്കകമാണ് റിപ്പോർട്ടു ചെയ്യേണ്ടത്. അതിനുശേഷം 30-ാം ദിവസം വരെ റിപ്പോർട്ടു ചെയ്യുന്നവ 2 രൂപ ലേറ്റ് ഫീ ഒടുക്കി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇപ്ര കാരം റിപ്പോർട്ട് നൽകേണ്ട അവസാന ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം The General Clauses Act, 1897, Section 10-ൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം അവസാന ദിവസമായി കണ ക്കാക്കുന്നതാണ്. 2.3 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട, 8-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ.) മുതൽ (ഇ) വരെ ഖണ്ഡങ്ങളിൽ ഉൾപ്പെടാത്ത ഒരു മരണം സംബന്ധിച്ച ഒരു ഇൻക്വസ്റ്റ് നടത്തിയിട്ടുണ്ടെങ്കിൽ പ്രസ്തുത മരണം ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ടു ചെയ്യണമെന്ന് 1999-ലെ കേരള ജനന മരണ രജി സ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 6(2)-ൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. അതായത് വീടുകളിലും ആശുപ്രതി,

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ