Panchayat:Repo18/vol2-page0515

From Panchayatwiki
Revision as of 07:34, 5 January 2018 by Siyas (talk | contribs) ('നടക്കുന്ന ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് - നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

നടക്കുന്ന ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് - നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന:- 24-7-14-ലെ ചീഫ് ജനന മരണ രജിസ്ട്രാറുടെ ബി2-36022/12 നമ്പർ കത്ത് കോളനികളിൽ നടക്കുന്ന ജനനങ്ങൾ പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്യുന്നില്ലാത്തതിനാൽ കുട്ടി കളെ സ്കൂളിൽ ചേർക്കാൻ ദുർബ്ബല വിഭാഗങ്ങൾ വലയുന്നെന്നും ജനന സർട്ടിഫിക്കറ്റില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനം പ്രതിസന്ധിയിൽ എന്ന പ്രതവാർത്ത സംബന്ധിച്ച് സർക്കാർ വിശ ദമായി പരിശോധിച്ചു. ഇടുക്കി ജില്ലയിലെ അടിമാലി, മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി എന്നീ പഞ്ചായത്തു കളിലെ ആദിവാസികളാണ് ഈ പ്രതിസന്ധി നേരിടുന്നത് എന്നും വനത്തിനുള്ളിലെ കോളനികളിൽ നട ക്കുന്ന ജനനങ്ങൾ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്യപ്പെടാതെ പോയതും ടി വിഭാഗങ്ങളുടെ ക്ഷേമത്തി നായി പ്രവർത്തിക്കുന്ന പ്രമോട്ടർമാരും ജനപ്രതിനിധികളും കാര്യക്ഷമമായി പ്രവർത്തിക്കാത്തതുമാണ് ഇത്തരം പ്രതിസന്ധികൾ നേരിടാൻ കാരണമെന്ന് ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട ചെയ്തിട്ടുള്ളതായി സൂചന പ്രകാരം പഞ്ചായത്ത് ഡയറക്ടർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് ദുർബല വിഭാഗത്തിൽപ്പെട്ടവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. "ആദിവാസി കോളനികളിൽ നടക്കുന്ന ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് കുട്ടികളുടെ ജനന തീയതി സംബന്ധിച്ച മാതാപിതാക്കൾ നൽകുന്ന വിവരം ആധികാരികമായി കണക്കിലെടുത്ത് ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്. നിലവിൽ രജിസ്റ്റർ ചെയ്യപ്പെടാതെ പോയ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാതെ സ്കൂൾ പ്രവേശനം നൽകാൻ വിദ്യാഭ്യാസാവകാശം 2009 അനു സരിച്ച് വ്യവസ്ഥയുള്ളതിനാൽ സ്കൂൾ അധികാരികളുടെ അപേക്ഷ പരിഗണിച്ചു ജനന സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.' വിവാഹ ബന്ധം വേർപെടുത്തിയ കേസുകളിൽ കുട്ടിയുടെ ജനന രജിസ്റ്ററിൽ പേര് തിരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 55767/ആർഡി 3/14/തസ്വഭവ. TVPM, dt. 18-12-2014) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - വിവാഹ ബന്ധം വേർപെടുത്തിയ കേസുകളിൽ കുട്ടിയുടെ ജനന രജിസ്റ്ററിൽ പേർ തിരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന - 17-10-13-ലെ 31512/ആർ.ഡി.3/13/തസ്വഭവ/നമ്പർ സർക്കുലർ സൂചന സർക്കുലർ പ്രകാരം ജനന രജിസ്റ്ററിൽ കുട്ടിയുടെ പേരിൽ തിരുത്തൽ വരുത്തുന്നതിന് മാതാ പിതാക്കളുടെ സംയുക്ത അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് നിഷ്കർഷിക്കുന്നു. എന്നാൽ വിവാഹ ബന്ധം വേർപെടുത്തിയ കേസുകളിലും മാതാവ്/പിതാവ് ഉപേക്ഷിച്ചു പോയിട്ടുള്ള കേസുകളിലും സംയുക്താ പേക്ഷ സമർപ്പിക്കുവാൻ കഴിയാത്തതിനാൽ ഇത്തരത്തിലുള്ള അപേക്ഷകൾ നിരസിക്കുന്നതായി സർക്കാ രിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇത്തരം സംഗതികളിൽ ഒരു പരിഹാരമാർഗ്ഗം കാണേണ്ടത് അത്യാവശ്യ മായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. വിവാഹബന്ധം വേർപെടുത്തിയ കേസുകളിലും മാതാവ്/പിതാവ് ഉപേക്ഷിച്ചു പോയിട്ടുള്ള കേസു കളിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ/പിതാവിന്റെ മാത്രം അപേക്ഷ യുടെ അടിസ്ഥാനത്തിൽ ജനന രജിസ്റ്ററിൽ പേർ തിരുത്തി നൽകാവുന്നതാണ്. എന്നാൽ ഇത്തരം സന്ദർഭ ത്തിൽ മാതാവ്/പിതാവ് കുട്ടിയും, തിരിച്ചറിയൽ രേഖയും സഹിതം രജിസ്ത്രടാറുടെ മുമ്പാകെ ഹാജരാ ക്കേണ്ടതുമാണ്. തിരുത്തലിനുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് ജനന രജിസ്റ്ററിൽ പേർ തിരുത്തി നൽകാവുന്നതാണ്. ജനന-മരണ രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ (പഞ്ചായത്ത് ഡയറക്ടറാഫീസ്, ബി1/4356/2015, Typm, തീയതി 07-02-2015) വിഷയം :- ജനന-മരണ രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു സൂചന - 1, പഞ്ചായത്ത് ഡയറക്ടറുടെ 8-12-2010-ലെ ബി1/-20/41/09 നമ്പർ സർക്കുലർ. 2. ഗവൺമെന്റ് സർക്കുലർ നമ്പർ 32859/ആർ.ഡി.3/11/തസ്വഭവ തീയതി 4-8-11 3. ഗവൺമെന്റ് സർക്കുലർ നമ്പർ 18161/ആർ.ഡി.3/12/തസ്വഭവ തീയതി 16-10-12. 4. രജിസ്ടാർ ജനറൽ ഓഫ് ഇന്ത്യയുടെ 29-12-11-ലെ 8/4/11/-വിഎസ് (CRS) നമ്പർ കത്ത്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ