Panchayat:Repo18/vol1-page0893
കൈപ്പറ്റ് രസീത്
നമ്പർ................... .................മുതൽ പ്രാബല്യത്തിൽ വരുന്ന വസ്തു നികുതി നിർണ്ണയത്തിന്റെ/പുനർനിർണ്ണയത്തിന്റെ ആവശ്യത്തിലേക്കായി........ നമ്പർ കെട്ടിടത്തെ സംബന്ധിച്ച കെട്ടിട ഉടമ സമർപ്പിച്ചിട്ടുള്ള വസ്തുനികുതിനിർണ്ണയ റിട്ടേൺ കൈപ്പറ്റിയിരിക്കുന്നു. തീയതി..................... അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻറെ പേര്....................................................................
(ആഫീസ് സീൽ) ഒപ്പ്..................................
വസ്തതുനികുതി റിട്ടേൺ പുരിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
1. കെട്ടിട നമ്പർ നൽകപ്പെട്ടിട്ടുള്ള ഓരോ കെട്ടിടത്തിനും വെവ്വേറെ റിട്ടേൺ നൽകേണ്ടതാണ്. റിട്ടേൺ നിശ്ചിത തീയതിക്കകം സമർപ്പിക്കേണ്ടതും കൈപ്പറ്റ് രസീത് വാങ്ങേണ്ടതുമാണ്. കെട്ടിട ഉടമയോ അയാളുടെ അഭാവത്തിൽ ഇതിലേക്കായി അധികാരപ്പെടുത്തിയ ആളോ റിട്ടേൺ നൽകേണ്ടതാണ്. കമ്പനി, പങ്കാളിത്തസ്ഥാപനങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ റിട്ടേൺ സമർപ്പിക്കുന്ന ആൾ ഇതിലേക്കായി അധികാരപ്പെട്ട ആളാണെന്ന് തെളിയിക്കുന്ന രേഖ റിട്ടേണിനൊപ്പം ഹാജരാക്കേണ്ടതാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച രേഖകൾ റിട്ടേണിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
2. ഒരേ പുരയിടത്തിൽ ഒന്നിലധികം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നപക്ഷം, അവ അന്യോന്യം ബന്ധപ്പെടുത്തി നിർമ്മിച്ചിട്ടുള്ളവയല്ലായെങ്കിൽ, വസ്തതുനികുതി ചുമത്തേണ്ട ആവശ്യത്തിലേക്കായി അവയെ വെവ്വേറെ കെട്ടിടങ്ങളായി കണക്കാക്കേണ്ടതാണ്. എന്നാൽ ഒരു കെട്ടിടത്തിൽനിന്ന് വേറിട്ടതെങ്കിലും അതിന്റെ ഒരു അനുബന്ധകെട്ടിടമായി അതേ പുരയിടത്തിൽ സ്ഥിതിചെയ്യുന്ന കക്കൂസ്, വിറകുപുര, കാലിത്തൊഴുത്ത്, വളർത്തുമൃഗങ്ങൾക്കോ വളർത്തുപക്ഷികൾക്കോ ഉള്ള കൂട്, കാർ ഷെഡ്, പമ്പ്ഹൗസ് അഥവാ അതുപോലെയുള്ള ഒരു അനുബന്ധ കെട്ടിടത്തെ പ്രത്യേക കെട്ടിടമായി കണക്കാക്കേണ്ടതില്ലാത്തതും അതിന്റെ തറവിസ്തീർണ്ണം പ്രധാന കെട്ടിടത്തിന്റെ തറ വിസ്തീർ ണ്ണത്തിൽ ഉൾപ്പെടുത്തേണ്ടതില്ലാത്തതുമാകുന്നു. ഒരു കെട്ടിടത്തോടനുബന്ധിച്ച് സ്വിമ്മിംഗ് പൂൾ ഉണ്ടെങ്കിൽ, അതിന്റെ വിസ്തീർണ്ണം കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഒരു കെട്ടിടത്തിന്റെ തന്നെ വ്യത്യസ്ത ഭാഗങ്ങൾ (മുകൾനിലകൾ ഉൾപ്പെടെ) വെവ്വേറെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലോ ഒരാളിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ തന്നെ തക്കതായ കാരണങ്ങളാൽ ആ കെട്ടിടഭാഗങ്ങൾക്ക് പ്രത്യേക കെട്ടിടനമ്പരുകൾ നൽകിയിട്ടുണ്ടെങ്കിലോ, ഓരോ ഭാഗത്തേയും വേറെ വേറെ കെട്ടിടങ്ങളായി കണക്കാക്കി അവയ്ക്ക് ഓരോന്നിനും വസ്തുനികുതി നിർണ്ണയിക്കേണ്ടതാണ്. എന്നാൽ കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗം പൊതു ഉപയോഗത്തിനായി നീക്കിവച്ചിട്ടുണ്ടെങ്കിൽ ആ ഭാഗത്തിന്റെ തറവിസ്തീർണ്ണം ആനുപാതികമായി മറ്റ് ഭാഗങ്ങളുടെ തറവിസ്തീർണ്ണത്തോട് കൂട്ടിച്ചേർത്ത് ആ ഭാഗങ്ങളുടെ വസ്തുനികുതി നിർണ്ണയിക്കേണ്ടതാണ് (ചട്ടം.3).
3. ഉപയോഗക്രമത്തിനനുസരിച്ച് ഒരു ചതുരശ്ര മീറ്റർ തറവിസ്തീർണ്ണത്തിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന നികുതിനിരക്കുകളുടെ കുറഞ്ഞതും കൂടിയതുമായ പരിധികൾക്ക് വിധേയമായി, ഓരോ ഇനം കെട്ടിടത്തിനും അവയുടെ ഉപവിഭാഗങ്ങൾക്കും ഗ്രാമപഞ്ചായത്ത് നിശ്ചിയിച്ചിട്ടുള്ള അടിസ്ഥാന വസ്തുനികുതി നിരക്കുകൾ റിട്ടേണിലെ ക്രമനമ്പർ (17) പ്രകാരമായിരിക്കുന്നതാണ്.
4. പാർപ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്നതിൽ വീടുകൾ, അപ്പാർട്ട്മെന്റുകൾ, റസിഡൻ ഷ്യൽ ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ (ലോഡ്ജുകൾ ഒഴികെ) മുതലായവ ഉൾപ്പെടുന്നു. വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്നാൽ ഏതു തരത്തിലുള്ള ഉൽപ്പന്നങ്ങൾ, വസ്തുക്കൾ അഥവാ പദാർത്ഥങ്ങൾ ഉൽപ്പാദിപ്പിക്കുകയോ സംസ്കരിക്കുകയോ അതിനായി ശേഖരിക്കുകയോ യന്ത്ര സാമഗ്രികൾ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നതിനുള്ള കെട്ടിടങ്ങൾ എന്നർത്ഥമാകുന്നു. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്നാൽ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വില്പനയ്ക്കായി സംഭരിച്ചുവയ്ക്കുന്നതിനുമുള്ള കെട്ടിടങ്ങൾ എന്നർത്ഥമാകുന്നു. ഇതിൽ ഭക്ഷണ