Panchayat:Repo18/vol1-page0555

From Panchayatwiki
Revision as of 07:29, 5 January 2018 by Sajithomas (talk | contribs) ('1996-ലെ കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1996-ലെ കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വയ്ക്കുന്നതിന് പിഴ ചുമത്തലും ഈടാക്കലും) ചട്ടങ്ങൾ എസ്.ആർ.ഒ. നമ്പർ 633/96.- 1994-ലെ പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) 254-ാം വകുപ്പ് (2)-ാം ഉപ്പവകുപ്പ (XXIX)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- a S633Csö 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വയ്ക്കുന്നതിന് പിഴ ചുമത്തിലും ഈടാക്കലും) ചട്ട ങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,- (എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തരാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാ കുന്നു; (ബി) 'പഞ്ചായത്ത് എന്നാൽ ആക്ടിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു (സി) 'പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു; (ഡി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു; (ഇ) ‘വകുപ്പ് എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു (എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്സ ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടി ട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. 3. പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതോ അവയുടെ വകയായതോ ആയ ഭൂമികൾ അനധികൃതമായി കൈവശം വയ്ക്കക്കുന്നത് നിരോധിക്കലും അപ്രകാരം ചെയ്താലുള്ള പിഴയും.- (1) പഞ്ചായത്തിന്റെ അനുവാദം കൂടാതെയോ, അല്ലെങ്കിൽ ആക്സിടോ അതിൻകീഴിൽ ഉണ്ടാക്കിയി ട്ടുള്ള ഏതെങ്കിലും ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് നൽകിയിട്ടുള്ള ലൈസൻസിലെ വ്യവസ്ഥ കൾക്കും നിബന്ധനകൾക്കും അനുസരണമല്ലാതെയോ, യാതൊരാളും ഒരു പഞ്ചായത്തിന്റെ വകയോ അവയിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ യാതൊരു ഭൂമിയും കൈവശം വയ്ക്കുവാൻ പാടുള്ള തല്ല. (2) (1)-ാം ഉപചട്ടത്തിനു വിപരീതമായി പഞ്ചായത്തിന്റെ വകയോ അവയിൽ നിക്ഷിപ്തമായിരി ക്കുന്നതോ ആയ ഏതെങ്കിലും ഭൂമി കൈവശമാക്കുന്ന ഏതൊരാളും അങ്ങനെയുള്ള അനധികൃത കൈവശം ഒഴിപ്പിക്കലിന് വിധേയനാകേണ്ടതും അതിനുവേണ്ടിവരുന്ന പെലവിനു പുറമെ '|ആയിരം രൂപയിലധികമല്ലാത്ത) പഞ്ചായത്ത് ചുമത്തുന്ന പിഴകൂടി പഞ്ചായത്തിന് നൽകാൻ ബാദ്ധ്യസ്ഥ നായിരിക്കുന്നതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ