Panchayat:Repo18/vol1-page0727
'(1a) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഇ-ഫയലിംഗ് സംവിധാനം പ്രാബല്യ ത്തിലുള്ള പക്ഷം, അപേക്ഷകൾ നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ ഇ-ഫയലിംഗ് വഴി അപേക്ഷകന് സമർപ്പിക്കാവുന്നതാണ്.) (2) കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പിന്റെ ഏതെങ്കിലും കെട്ടിടനിർമ്മാണത്തിന്റെ കാര്യ ത്തിൽ അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥൻ, നിർമ്മാണം ആരംഭിക്കുന്നതിന് മുപ്പത് ദിവസം മുമ്പ് നിർദ്ദിഷ്ട കെട്ടിടത്തിന്റെ പ്ലാനുകളുടെ ഒരു സൈറ്റും ഈ പ്ലാൻ '(നഗരാസൂത്രണ പദ്ധതിക്കി വേണ്ടി തയ്യാറാക്കിയ വികസന പ്ലാനുകൾക്ക് അനുരൂപമാണെന്നും, ഈ ചട്ടങ്ങളിലെ വ്യവസ്ഥ കൾക്ക് അനുസൃതമാണെന്നുമുള്ള മുഖ്യ ആർക്കിടെക്റ്റിന്റെയോ നിർമ്മാണ ചുമതല വഹിക്കുന്ന എഞ്ചിനീയറുടെയോ സർട്ടിഫിക്കറ്റോടു കൂടി സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. (3) ഏതെങ്കിലും രാജ്യരക്ഷാസ്ഥാപനങ്ങൾ നടത്തുന്ന കെട്ടിടനിർമ്മാണത്തിന്റെ സംഗതിയിൽ ആ സ്ഥാപനത്തിന്റെ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥൻ, കെട്ടിടപ്ലാനിന്റെ ഒരു സൈറ്റ്, ആ പ്രദേശ ത്തേക്ക് ആവശ്യമായ ജലം, വൈദ്യുതി, മലിനജലം നീക്കൽ തുടങ്ങിയാവശ്യങ്ങൾ സെക്രട്ടറിക്ക കണക്കുകൂട്ടുവാൻ സഹായകമാകുന്നതിനുവേണ്ടി പ്രസ്തുത നിർമ്മാണം താമസാവശ്യത്തിനോ അല്ലെങ്കിൽ മറ്റാവശ്യത്തിനോ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പൊതുവായ സൂചനകൾ നൽകി ക്കൊണ്ട് നിർമ്മാണം ആരംഭിക്കുന്നതിന് മുപ്പത് ദിവസം മുമ്പ് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. (4) പഞ്ചായത്തിന്റെ ഏതെങ്കിലും കെട്ടിട നിർമ്മാണത്തിന്റെ കാര്യത്തിൽ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് അനുസൃതമാണ് കെട്ടിടനിർമ്മാണം എന്ന സാക്ഷ്യപത്രത്തോട് കൂടി പ്ലാനുകൾ സെക്രട്ടറിക്ക് അംഗീകരിക്കാവുന്നതാണ്. (5) രാജ്യരക്ഷാ സ്ഥാപനം പരിപാലിക്കുന്ന ഏതെങ്കിലും വസ്തുവിന്റെ സംഗതിയിൽ 100 മീറ്റർ അകലത്തിനുള്ളിൽ വരുന്ന ഒരു നിർമ്മാണത്തിനോ പുനർനിർമ്മാണത്തിനോ അല്ലെങ്കിൽ നിർമ്മാണത്തിൽ മാറ്റം വരുത്താനോ അതിന്റെ വിപുലീകരണത്തിനോ കൂട്ടിച്ചേർക്കലിനോ അല്ലെ ങ്കിൽ ഏതെങ്കിലും നിർമ്മാണത്തിന്റെ വലുപ്പം കൂട്ടാനോ ആയിട്ടുള്ള അപേക്ഷ സംബന്ധിച്ച അനു മതി നൽകുന്നതിന് മുമ്പ് ആ സ്ഥാപനത്തിന്റെ ചാർജ്ജുള്ള ഉദ്യോഗസ്ഥനുമായി സെക്രട്ടറി കൂടി യാലോചന നടത്തേണ്ടതുണ്ട്. നിർദ്ദിഷ്ട നിർമ്മാണത്തിനെതിരെ സ്ഥാപനത്തിന് എന്തെങ്കിലും എതിർപ്പുള്ള പക്ഷം കൂടിയാലോചനാകത്ത് ലഭിച്ച30 ദിവസങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥൻ മറുപടി നൽകേണ്ടതാണ്. 30 ദിവസങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥൻ ഉന്നയിച്ച തടസങ്ങൾ പെർമിറ്റ് നൽകു ന്നതിന് മുമ്പ് സെക്രട്ടറി യഥാവിധി പരിഗണിക്കേണ്ടതാണ്. (6) റെയിൽവേ അതിർത്തിയിൽ നിന്നും 30 മീറ്ററിനുള്ളിൽ ഒരു കെട്ടിടം നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ അല്ലെങ്കിൽ നിർമ്മാണത്തിൽ മാറ്റം വരുത്താനോ കൂട്ടിച്ചേർക്കാനോ വിപുലീ കരിക്കാനോ ഉള്ള ഒരു അപേക്ഷയ്ക്ക് അനുമതി നൽകുംമുമ്പ് സെക്രട്ടറി റെയിൽവേ അധികാരിക ളുമായി കൂടിയാലോചിക്കേണ്ടതാണ്. നിർദ്ദിഷ്ട നിർമ്മാണത്തിനെതിരെ റെയിൽവേയ്ക്ക് തടസ ങ്ങൾ ഉള്ള പക്ഷം കൂടിയാലോചനാകത്ത് ലഭിച്ച തീയതി മുതൽ 30 ദിവസങ്ങൾക്കകം റെയിൽവേ അധികാരി മറുപടി നൽകേണ്ടതാണ്. മുപ്പത് ദിവസത്തിനകം റെയിൽവേ തടസങ്ങൾ എന്തെങ്കിലും ഉന്നയിച്ചിട്ടുണ്ടെങ്കിൽ പെർമിറ്റ് നൽകുന്നതിന് മുൻപ് സെക്രട്ടറി അത് യഥാവിധി പരിഗണി ക്കേണ്ടതുണ്ട്. (7) കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ ഏജൻസികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ദേവസ്വംബോർഡ് എന്നിവയുടെ ഉടമസ്ഥതയി ലുള്ളതും ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷൻ പൈതൃകമൂല്യമുള്ളതായി അംഗീകരിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുള്ളതുമായ ഏതെങ്കിലും സൈറ്റിലെ നിർമ്മാണങ്ങളുടെ സംഗതിയിൽ, ആയത് നിലവിലുള്ള കെട്ടിടങ്ങളിലെ കൂട്ടിച്ചേർക്കലോ, വ്യതിയാനം വരുത്തലോ, കെട്ടിടം പൊളിച്ചു കളയലോ മാത്രമേ ചെയ്യുന്നുള്ളൂ എങ്കിൽ കൂടി, ആർട്ട് ആന്റ് ഹെറിറ്റേജ് കമ്മീഷന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |