Panchayat:Repo18/vol2-page0789

From Panchayatwiki
Revision as of 07:08, 5 January 2018 by Prajeesh (talk | contribs) ('രജിസ്റ്ററുകളുടെ വിവരങ്ങൾ തദ്ദേശഭരണ വകുപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

രജിസ്റ്ററുകളുടെ വിവരങ്ങൾ തദ്ദേശഭരണ വകുപ്പിന്റെയും, സ്ഥാപനങ്ങളുടെയും വെബ്സൈറ്റിൽ ലഭ്യമാക്കുന്നതോടൊപ്പം ഡേറ്റാബേസ് ക്രോഡീകരിച്ച് ആവശ്യമായ റിപ്പോർട്ടുകൾ സർക്കാരിന്റെ നിർദ്ദേശാനുസരണം ഐ.കെ.എം. നൽകേണ്ടതാണ്.

(18) സാംഖ്യ, സുലേഖ, സൂചിക തുടങ്ങിയ സോഫ്റ്റ് വെയറുകളുമായി ഏകോപിച്ചായിരിക്കണം സചിത്ര സോഫ്റ്റ് വെയർ പ്രവർത്തിക്കേണ്ടത്. ഇതുവഴി ആസ്തി രജിസ്റ്ററുകൾ ഇലക്സ്ട്രോണിക്സ് ആയി തൽസമയം പുതുക്കപ്പെടുന്നതാണ്.

(19) തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജില്ലാതല, സംസ്ഥാനതല പ്രതിമാസ യോഗങ്ങളിൽ ഈ പ്രവർത്തനം അവലോകനം ചെയ്യേണ്ടതും, പ്രതിമാസ സംഗ്രഹിത പുരോഗതി റിപ്പോർട്ടുകൾ പഞ്ചായത്ത് ഡയറക്ടർ, ഗ്രാമവികസന കമ്മീഷണർ, നഗരകാര്യ ഡയറക്ടർ എന്നിവർ സർക്കാരിലേക്ക് സമർപ്പിക്കേണ്ടതുമാണ്.

(20) ഇലക്ട്രോണിക്കായി ആസ്തി രജിസ്റ്ററുകൾ കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾ കൂട്ടിച്ചേർത്ത് കുറ്റമറ്റതാക്കി പുതുക്കേണ്ട ചുമതല തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിമാർക്കായിരിക്കും. ഓരോ വർഷവും മെയ് 15-നകം മുൻവർഷത്തെ ആസ്തികളിൽ വന്നിട്ടുള്ള മാറ്റങ്ങളുടെ സംഗ്രഹ റിപ്പോർട്ട ഭരണ സമിതിയ്ക്ക് സമർപ്പിച്ച സമിതിയുടെ അംഗീകാരത്തോടെ ഡിജിറ്റൽ രജിസ്റ്റർ പൂർണ്ണമാക്കി വെബ് അധിഷ്ഠിതമായി ഡേറ്റാബേസ് ഐ.കെ.എം.-ന് നൽകേണ്ടതാണ്. ഇതിനുള്ള വെബ് അധിഷ്ഠിത സോഫ്റ്റ് വെയർ ഐ.കെ.എം. വികസിപ്പിക്കേണ്ടതാണ്.

(21) സംസ്ഥാനതലത്തിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും, മറ്റു മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി താഴെപ്പറയുന്നവർ ഉൾപ്പെട്ട മോണിട്ടറിംഗ് സമിതി രൂപീകരിച്ച് ഉത്തരവാകുന്നു.

1. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി - ചെയർപേഴ്സസൺ

2. ശ്രീ. എസ്. ദിവാകരൻ പിള്ള, സ്റ്റേറ്റ് പെർഫോർമൻസ് ആഡിറ്റ് ആഫീസർ - മെമ്പർ

3. പഞ്ചായത്ത് ഡയറക്ടർ - മെമ്പർ

4. ഗ്രാമവികസന കമ്മീഷണർ - മെമ്പർ

5. നഗരകാര്യ ഡയറക്ടർ - മെമ്പർ

6. ചീഫ് എഞ്ചിനീയർ, തദ്ദേശസ്വയംഭരണ വകുപ്പ് - കൺവീനർ

7. എക്സസിക്യൂട്ടീവ് ചെയർമാൻ & ഡയറക്ടർ, ഐ.കെ.എം. - മെമ്പർ

8. ഡയറക്ടർ, കില - മെമ്പർ

9. ശ്രീ.ഉദയഭാനു കണ്ടേത്ത്, കൺസൾട്ടന്റ്, ഐ.കെ.എം. - മെമ്പർ

10. ശ്രീ. പി. സുരേന്ദ്രൻപിള്ള, കൺസൾട്ടന്റ്, ഐ.കെ.എം. - മെമ്പർ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോലി സമയം പുനർനിശ്ചയിച്ച ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(സാധാ) നം. 223/2012/തസ്വഭവ TVPM, dt. 16-08-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോലി സമയം പുനർനിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിശ്ചയിച്ചിട്ടുള്ള പ്രവൃത്തികളുടെ അളവിൽ കുറവ് വരുത്താതെ ജോലി സമയം രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണിവരെ എന്നതിനു പകരം രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ (വിശ്രമം ഉൾപ്പെടെ) എന്ന് പുനർനിശ്ചയിച്ച് സർക്കാർ ഉത്തരവാകുന്നു. ജോലിസമയത്തിൽ വരുന്ന കുറവ് ജോലിയുടെ അളവിലെ (quantum) ബാധിക്കാൻ പാടില്ലാത്തതും നിലവിലുള്ള നിയമത്തിൽ യാതൊരു മാറ്റവും (കൂലി സംബന്ധിച്ച്) ഇതുമൂലം ഉണ്ടാകാൻ പാടില്ലാത്തതുമാണ്. ഈ ഉത്തരവ് ഉടൻ തന്നെ പ്രാബല്യത്തിൽ വരുത്തേണ്ടതാണ്.

ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(കൈ) നം. 224/2012/തസ്വഭവ TVPM, dt. 18-08 12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഓർഫനേജ് കൺസ്ട്രോൾ ബോർഡ് അംഗീകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) 14-01-2011-ലെ സ.ഉ (കൈ)നം. 16/11/തസ്വഭവ.

(2) 07-09-2011-ലെ സ.ഉ (കൈ)നം. 209/11/തസ്വഭവ.

(3)27-04-2012-ലെ സ.ഉ. (കൈ)നം. 112/12/തസ്വഭവ.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ