Panchayat:Repo18/vol1-page0180
Sec. 154 കേരള പഞ്ചായത്ത് രാജ് ആക്റ്റ് 167 (ബി) ബ്ലോക്ക് പഞ്ചായത്തിന്റെ ജില്ലാ പഞ്ചായത്തിന്റെയോ സംഗതിയിൽ അതിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തിൻ മേൽ അധികാരിതയുള്ള ജില്ലാ കോടതി മുമ്പാകെയും; തർക്കം തീർപ്പിനായി ഒരു ഹർജി ഫയൽ ചെയ്യാവുന്നതും അങ്ങനെയുള്ള തീർപ്പാക്കൽ അന്തി മമായിരിക്കുന്നതുമാണ്. ?(14എ ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ സാധുത, അങ്ങനെയുള്ള പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ തിരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ ഏതെങ്കിലും സ്ഥാനം ഒഴിവുണ്ടെന്നോ അല്ലെങ്കിൽ ഏതെങ്കിലും അംഗം ഹാജരായില്ലെന്നോ ഉള്ള കാരണത്തിൻമേൽ ചോദ്യം ചെയ്യപ്പെടാവുന്നതല്ല.)
- (15) (14)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഓരോ പരാതിയും 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റിയിൽ ഒരു കേസ് വിസ്ത്രിക്കുമ്പോൾ അനുവർത്തി ക്കേണ്ടതായി വ്യവസ്ഥ ചെയ്തിട്ടുള്ള നടപടിക്രമം അനുസരിച്ച തീർപ്പാക്കേണ്ടതാണ്.
(16) ഒരു പഞ്ചായത്തിലെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ സ്ഥാനത്തിൽ ഉണ്ടാ കുന്ന ആകസ്മിക ഒഴിവ്, നിർണ്ണയിക്കപ്പെട്ടേക്കാവുന്ന രീതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷൻ റിപ്പോർട്ട് ചെയ്യേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, ഈ ആക്റ്റിലെ വ്യവസ്ഥ കൾക്കനുസൃതമായി, പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ, അതതു സംഗതിപോലെ, തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാകുന്നു. (17) ഈ ആക്റ്റിൽ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഏതു തലത്തിലുമുള്ള ഒരു പഞ്ചായത്തിലെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഉദ്യോഗകാലാവധി, ആ പഞ്ചാ യത്തിന്റെ കാലാവധിക്ക് സഹവർത്തകമായിരിക്കുന്നതാണ്. 154. ആഫീസിന്റെ ചാർജ് ഏല്പിക്കുവാൻ ഉദ്യോഗത്തിൽനിന്നും പിരിയുന്ന പ്രസി ഡന്റ്, മുതലായവർക്കുള്ള ചുമതല.-(1) ഒരു പുതിയ പ്രസിഡന്റോ വൈസ് പ്രസിഡന്റോ തിര ഞെടുക്കപ്പെടുമ്പോൾ, ഉദ്യോഗത്തിൽ നിന്നും പിരിയുന്ന പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, അതതു സംഗതിപോലെ, യഥാക്രമം തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങളുടെ ചുമതല ആ ആളെ ഏൽപ്പിച്ചുകൊടുക്കേണ്ടതും തന്റെ അധീനതയിലുണ്ടായിരുന്ന ബന്ധപ്പെട്ട പഞ്ചായത്തുവക രേഖ കളും വസ്തതുക്കളും ആ ആളെ ഏൽപ്പിക്കേണ്ടതുമാകുന്നു. (2) പിരിഞ്ഞു പോകുന്ന ഒരംഗം തന്റെ ഔദ്യോഗിക സ്ഥാനത്തിന്റെ ചുമതല ഏൽപ്പിക്കുന്ന കാര്യത്തിലും (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ, ആവശ്യമുള്ള മാറ്റങ്ങളോടെ ബാധകമാകുന്ന താണ്. (3) പഞ്ചായത്തിന്റെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ തന്റെ ഉദ്യോഗത്തിന്റെ ചാർജോ അല്ലെങ്കിൽ പഞ്ചായത്തിൽ നിക്ഷിപ്തതമായതോ അതിന്റെ വകയായതോ ആയതും തന്റെ കൈവശ ത്തിലോ നിയന്ത്രണത്തിലോ ഉള്ളതും അല്ലെങ്കിൽ വന്നു ചേർന്നിട്ടുള്ളതുമായ ഏതെങ്കിലും രേഖ കളോ പണമോ മറ്റ് വസ്തുക്കളോ പ്രസിഡന്റ് എന്ന നിലയിലോ വൈസ് പ്രസിഡന്റ് എന്ന നില യിലോ ഉള്ള തന്റെ ഔദ്യോഗിക കാലാവധി അവസാനിച്ചാൽ ഉടനെയും, കൂടാതെ വൈസ് പ്രസി ഡന്റിന്റെ സംഗതിയിൽ പ്രസിഡന്റ് ആവശ്യപ്പെട്ടാൽ ഉടനെയും, ഉദ്യോഗത്തിൽ വരുന്ന തന്റെ പിൻ ഗാമിക്കോ നിർണ്ണയിക്കപ്പെട്ട മറ്റ് അധികാരസ്ഥാനത്തിനോ ഏൽപ്പിച്ച് കൊടുക്കുവാൻ വിസമ്മതി ക്കുകയാണെങ്കിൽ, അങ്ങനെയുള്ള പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ,കുറ്റസ്ഥാപനത്തിന്മേൽ ആ കുറ്റത്തിന് പതിനായിരം രൂപയിൽ കവിയാത്ത പിഴശിക്ഷ നൽകേണ്ടതാണ്.)
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |