Panchayat:Repo18/vol1-page0196

From Panchayatwiki
Revision as of 06:57, 5 January 2018 by Amalraj (talk | contribs) ('=== അദ്ധ്യായം XVI === === പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അദ്ധ്യായം XVI

പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും

*179. സെക്രട്ടറിമാരുടെ നിയമനം.-(1) ഓരോ പഞ്ചായത്തിനുംവേണ്ടി ഒരു സെക്രട്ടറിയെ നിയമിച്ചിരിക്കേണ്ടതും അയാൾ ഒരു സർക്കാർ ജീവനക്കാരൻ ആയിരിക്കേണ്ടതുമാണ്.

(2) പഞ്ചായത്ത്, സർക്കാർ അതതു സമയം നിശ്ചയിക്കാവുന്ന അപ്രകാരമുള്ള ശമ്പളവും അലവൻസുകളും സെക്രട്ടറിക്ക് കൊടുക്കേണ്ടതും അദ്ദേഹത്തിന്റെ അവധി അലവൻസ്, പെൻഷൻ, പ്രോവിഡന്റ് ഫണ്ട് എന്നിവയ്ക്കായി സർക്കാരിന്റെ കീഴിലുള്ള അയാളുടെ സേവന വ്യവസ്ഥകൾ പ്രകാരം അയാളോ അയാൾക്കുവേണ്ടിയോ കൊടുക്കേണ്ടതായ അംശദായങ്ങൾ പഞ്ചായത്തു കൊടു ക്കേണ്ടതുമാകുന്നു.

(3) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, സർക്കാർ, 1968-ലെ കേരള പബ്ലിക് സർവ്വീസസ് ആക്റ്റ് (1968-ലെ 19) പ്രകാരം ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളാൽ (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന സെക്രട്ടറിമാരുടെ തരംതിരിവ്, അവരുടെ നിയമനസമ്പ്രദായം, സേവന വ്യവസ്ഥകൾ, ശമ്പളവും അലവൻസുകളും, അച്ചടക്കം, പെരുമാറ്റം എന്നിവ നിയന്ത്രിക്കേണ്ടതും, ആ ചട്ടങ്ങൾമൂലം സെക്രട്ടറിമാരും സർക്കാരിന് ആവശ്യമെന്നു തോന്നുന്ന മറ്റു സർക്കാർ ജീവനക്കാരോടൊപ്പം ഒന്നുകിൽ സംസ്ഥാനത്തിനൊട്ടാകെയോ അല്ലെങ്കിൽ ഓരോ ജില്ലയ്ക്കുമായോ ഒരു പ്രത്യേക സർവ്വീസായോ കേഡറായോ സംഘടിപ്പിക്കുന്നതിനുകൂടി വ്യവസ്ഥ ചെയ്യാവുന്നതുമാണ്.

(4) സർക്കാരിനോ അല്ലെങ്കിൽ സർക്കാർ അധികാരപ്പെടുത്തുന്ന ഏതെങ്കിലും അധികാരസ്ഥാനത്തിനോ ഒരു സെക്രട്ടറിയെ ഒരു പഞ്ചായത്തിൽ നിന്നും ഏതൊരു സമയത്തും സ്ഥലംമാറ്റാവുന്നതും, ഈ ആവശ്യത്തിലേക്കുവേണ്ടി വിളിച്ചുകൂട്ടുന്ന പഞ്ചായത്തിന്റെ ഒരു പ്രത്യേക യോഗത്തിൽ പഞ്ചായത്തിന്റെ അനുവദിക്കപ്പെട്ട അംഗസംഖ്യയിൽ കേവല ഭൂരിപക്ഷ വോട്ടിന്റെ പിൻബലത്തോടുകൂടി പഞ്ചായത്തു പാസ്സാക്കുന്ന പ്രമേയംമൂലം സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്യുകയാണെങ്കിൽ സർക്കാരോ, സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരസ്ഥനോ അങ്ങനെ ചെയ്യേണ്ടതുമാകുന്നു.

എന്നാൽ പഞ്ചായത്ത് അപ്രകാരമുള്ള പ്രമേയം പരിഗണിക്കുന്നതിനുമുമ്പ് ഒരു നിവേദനം നൽകുന്നതിനും ആവശ്യപ്പെടുന്നപക്ഷം പഞ്ചായത്തിന്റെയോ പ്രസിഡന്റിന്റെയോ മുമ്പാകെ പറയാനുള്ളത് പറയുന്നതിനും ഒരു അവസരം സെക്രട്ടറിക്ക് നൽകേണ്ടതാണ്.

(5) പഞ്ചായത്തിന്, അതിന്റെ സെക്രട്ടറിയുടെമേൽ അവർക്കു വേണ്ടി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്കു വിധേയമായി ലഘു ശിക്ഷകൾ ചുമത്താൻ ക്ഷമതയുണ്ടായിരിക്കുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ