Panchayat:Repo18/vol1-page0654

From Panchayatwiki
Revision as of 06:55, 5 January 2018 by Gangadharan (talk | contribs) ('ങ്ങളായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും) അങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ങ്ങളായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും) അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ ആ സ്ഥാനത്തിരിക്കാൻ ബാദ്ധ്യസ്ഥരായിരിക്കുന്നതുമാണ്.


8. തിരഞ്ഞെടുപ്പിൽ വോട്ടുകൾ രേഖപ്പെടുത്തേണ്ട രീതിയും വോട്ടെണ്ണലും ഫലപ്രഖ്യാപ നവും.- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഓരോ അംഗത്തിനും ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തി ട്ടുള്ള 1-ാം നമ്പർ ഫാറത്തിലുള്ള ഒരു ബാലറ്റ് പേപ്പർ '[വരണാധികാരി) നൽകേണ്ടതും, ബാലറ്റ് പേപ്പറിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെയും പേരുകൾ ഉണ്ടായിരിക്കേണ്ടതുമാണ്.


(2) ഓരോ അംഗവും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ തന്നെ വോട്ടു ചെയ്യാനുള്ള പ്രത്യേക സ്ഥലത്തേക്ക് നീങ്ങേണ്ടതും, ബാലറ്റ് പേപ്പറിൽ, എത്ര സ്ഥാനാർത്ഥികളാണോ തിരഞ്ഞെടുക്കപ്പെ ടേണ്ടത് അത്രയും സ്ഥാനാർത്ഥികളുടെ പേരിനു നേരെ ഓരോരുത്തർക്കും താൻ നൽകുന്ന മുൻഗ ണന ഒന്ന്, രണ്ട്, മൂന്ന് . എന്ന ക്രമത്തിൽ വ്യക്തമായി എഴുതി വോട്ടു രേഖപ്പെടുത്തേ ണ്ടതും, ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് തന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തിയതിനു ശേഷം ബാലറ്റ് പേപ്പർ മടക്കി '[വരണാധികാരിക്ക) പൂർണ്ണമായി കാണാവുന്ന സ്ഥലത്തുവച്ചിട്ടുള്ള ബാലറ്റ് പെട്ടിയിൽ അത് നിക്ഷേപിക്കേണ്ടതുമാണ്.


(3) വോട്ടെടുപ്പ് പൂർത്തിയായശേഷം [വരണാധികാരി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ബാലറ്റ് പെട്ടി തുറന്ന് അതിലെ ബാലറ്റ് പേപ്പർ പുറത്തെടുത്ത് ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ മുൻഗണനാ ക്രമത്തിലുള്ള വോട്ടുകൾ എണ്ണേണ്ടതാണ്.


(4) ഒരു സ്ഥാനാർത്ഥിക്കും വോട്ടു രേഖപ്പെടുത്തിയിട്ടില്ലാത്തതോ, ഒന്നിലധികം സ്ഥാനാർത്ഥി കൾക്ക് ഒരേ മുൻഗണന നൽകി വോട്ടു രേഖപ്പെടുത്തിയിട്ടുള്ളതോ, ബാലറ്റ് പേപ്പറിന്റെ പുറകുവ ശത്ത് വോട്ടു ചെയ്ത അംഗത്തിന്റെ പേരും ഒപ്പും ഇല്ലാത്തതോ ആയ ബാലറ്റ് പേപ്പർ തള്ളിക്കളയേ ണ്ടതും തള്ളിക്കളഞ്ഞ ബാലറ്റ് പേപ്പറുകൾ പ്രത്യേകം കവറിൽ സൂക്ഷിക്കേണ്ടതുമാണ്.


(5) തിരഞ്ഞെടുപ്പു ഫലം താഴെപ്പറയുന്ന രീതിക്കനുസൃതമായി പ്രഖ്യാപിക്കേണ്ടതാണ്. അതായത്:- (എ) വോട്ടെണ്ണിയതിൽ ഏറ്റവും കൂടുതൽ ഒന്നാം മുൻഗണന രേഖപ്പെടുത്തിയ വോട്ടു കൾ നേടിയ ഒഴിവുള്ള സ്ഥാനങ്ങൾക്ക് തുല്യമായ എണ്ണം, സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ട തായി പ്രഖ്യാപിക്കേണ്ടതാണ്;


(ബി) (എ) ഖണ്ഡപ്രകാരം വോട്ടെണ്ണിയതിൽ, രണ്ടോ അതിലധികമോ സ്ഥാനാർത്ഥി കൾക്ക് ഒന്നാം മുൻഗണന രേഖപ്പെടുത്തിയ വോട്ടുകൾ തുല്യമായിരിക്കുകയും അവരിൽ നിന്ന് ഒന്നോ അതിലധികമോ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതായി വരികയും ചെയ്യുമ്പോൾ അതതു സ്ഥാനാർത്ഥികൾക്ക് ലഭിച്ച ഒന്നാം മുൻഗണന രേഖപ്പെടുത്തിയ വോട്ടുകളോടുകൂടെ രണ്ടാം മുൻഗ ണന രേഖപ്പെടുത്തിയ വോട്ടുകൾ കൂടി ചേർത്ത്, അപ്രകാരമുള്ള മൊത്തം വോട്ടുകൾ ഏറ്റവും കൂടുതൽ നേടിയ സ്ഥാനാർത്ഥി അല്ലെങ്കിൽ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപി ക്കേണ്ടതാണ്;


(സി) (ബി) ഖണ്ഡപ്രകാരം വോട്ടെണ്ണിയതിൽ, രണ്ടോ അതിലധികമോ സ്ഥാനാർത്ഥി കൾക്ക് മൊത്തം മുൻഗണനാ വോട്ടുകൾ തുല്യമായിരിക്കുകയും അവരിൽ നിന്ന് ഒന്നോ അതില

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ