Panchayat:Repo18/vol2-page1500

From Panchayatwiki
Revision as of 06:54, 5 January 2018 by Sajeev (talk | contribs) (' '''മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതെഴിൽ ഉറപ്പ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതെഴിൽ ഉറപ്പ് പദ്ധതി നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, നം. 15120/ഡിഡി2/14/തസ്വഭവ. TVPM, dt, 05-03-2014)

വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിനിർദ്ദേശങ്ങൾ സംബന്ധിച്ച്.

 സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി കാര്യക്ഷമവും കേന്ദ്രസംസ്ഥാന സർക്കാർ മാർഗ്ഗരേഖയ്ക്കനുസരണമായി നടപ്പിലാക്കുന്നു എന്നുറപ്പുവരുത്തുവാനും, പദ്ധതി പ്രകാരം നൽകുന്ന വേതനം നിയമാനുസൃതം ഏറ്റെടുക്കാവുന്ന പ്രവൃത്തികൾക്കും തൊഴിൽ ചെയ്ത തൊഴിൽ കാർഡുടമകൾക്കും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുവാനും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ 2014 മാർച്ച് 15-നു മുമ്പായി നടപ്പിലാക്കേണ്ടതാണ്. 

1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി, സംസ്ഥാന മിഷൻ ഡയറക്ടർ നേരിട്ട ഓരോ ജില്ലയിലും, ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു പദ്ധതിയിൽ ഉണ്ടാകുന്ന ക്രമക്കേടുകളെക്കുറിച്ച ചർച്ചചെയ്യേണ്ടതും അത് ഒഴിവാക്കുന്നതിന് കർശനമായ നിർദ്ദേശം നൽകേണ്ടതുമാണ്. 2. സംസ്ഥാനത്തു വിവിധ ജില്ലകളിൽ നാളിതുവരെ ലഭിച്ച പരാതിയുടെ പട്ടിക തയ്യാറാക്കി അതിന്റെ പരിഹാര മാർഗ്ഗങ്ങളും ആയവ തടയുന്നതിന് നിയമത്തിലെ വ്യവസ്ഥകളും കുറ്റക്കാർക്കെതിരെ സ്വീകരി ക്കാവുന്ന നടപടികളെക്കുറിച്ചും യോഗത്തിൽ വിശദീകരിക്കുക.

3, ജില്ലാതല ഓഫീസർമാർ ഒരു ആഴ്ചയിൽ ഒരു ജില്ലയിലെ ഒരു ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായ ത്തിലെയും പദ്ധതി നടത്തിപ്പുവിലയിരുത്തുന്നതിനും പ്രവർത്തി നടക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെ സന്ദർശിച്ചു പരിശോധന നടത്തേണ്ടതും, ക്രമക്കേടുകൾ കണ്ടെത്തുന്നുണ്ടെങ്കിൽ അവ പരിഹരിക്കുന്നതി നുള്ള നിർദ്ദേശങ്ങൾ നൽകുകയും, നിശ്ചിത സമയത്തിനുള്ളിൽ ക്രമക്കേടുകളെ സംബന്ധിച്ചുള്ള തുടർ നടപടിയും സ്വീകരിക്കുവാനും നിർദ്ദേശം നൽകുക. തുടർന്ന് മറ്റ് ബ്ലോക്കുകളിൽ പരിശോധന നടത്തു കയും, തുടർന്ന് പരിശോധന എല്ലാമാസങ്ങളിലും നടത്തുവാനും നിർദ്ദേശം നൽകുക. 

4. ബ്ലോക്കുതല ഉദ്യോഗസ്ഥർ ഒരു ആഴ്ചയിൽ ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ പ്രവൃത്തി സ്ഥലവും പരിശോധിച്ചു ക്രമക്കേടു തടയുവാനും, പദ്ധതി കാര്യക്ഷമമാക്കുവാനുമുള്ള നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകുക. തുടർന്ന് എല്ലാ മാസങ്ങളിലും പരിശോധന നടത്തുവാനും നിർദ്ദേശം നൽകുക. 5, 31-3-2012-ലെ 93/12/തസ്വഭവ നമ്പർ ഉത്തരവു പ്രകാരം സാധനഘടകമുപയോഗിച്ച പ്രവൃത്തികൾ ഏറ്റെടുക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും സാധന ഘടകമുപയോഗിച്ച് കൊണ്ടുള്ള പ്രവൃത്തികൾ കാര്യമായി ഏറ്റെടുത്തതായി കാണുന്നില്ല. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുപഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും പദ്ധതി പ്രകാരം നിർമ്മിക്കാവുന്ന ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാകേന്ദ്ര ത്തിന്റെ നിർമ്മാണം ഭൂരിഭാഗം പഞ്ചായത്തുകളിലും ഇനിയും തുടങ്ങിയിട്ടില്ല. ആയതിനാൽ മുകളിൽ പറഞ്ഞ ഉത്തരവനുസരിച്ച് എസ്റ്റിമേറ്റ് എടുക്കൽ, സാങ്കേതികാനുമതി നൽകൽ, മാർക്കറ്റ് റേറ്റ് നിശ്ചയി ക്കൽ സാധനങ്ങളുടെ വാങ്ങൽ ഉപയോഗം എന്നിവയെ സംബന്ധിച്ച തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുമായി കൂടിയാലോചിച്ച് ആവശ്യമായ നിർദ്ദേശം ഒരാഴ്ചയ്ക്കുള്ളിൽ ഗ്രാമ/ബോക്ക് പഞ്ചായ ത്തുകൾക്ക് നൽകേണ്ടതും ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാകേന്ദ്രത്തിന്റെ നിർമ്മാണം മാർച്ച മാസത്തിൽ തന്നെ ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കേണ്ടതും ഈ കാര്യങ്ങളിൽ സ്വീകരിച്ച നടപടി ഏഴുദിവസത്തിനകം സർക്കാരിൽ അറിയിക്കേണ്ടതുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നേടുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 52027/ഡിഎ3/13/തസ്വഭവ. TVPM, dt, 07-03-2014) വിഷയം - തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നേടുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് - നിർദ്ദേശങ്ങൾ സംബന്ധിച്ച് സൂചന - 23-6-13-ലെ നഗരകാര്യ ഡയറക്ടറുടെ ഡി.സി4-15147/13 നമ്പർ കത്ത്.

   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളോട് ചില ഉദ്യോഗസ്ഥരെങ്കിലും നിഷേധാത്മക സമീപനങ്ങൾ സ്വീകരിക്കുന്നതിനാൽ പദ്ധതികൾക്ക് അംഗീകാരം നേടുന്നതിന് കാലതാമസം നേരിടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽ സാഹചര്യത്തിൽ ഇത്തരം നിഷേധാത്മക സമീപനങ്ങൾ ഒഴിവാക്കി പദ്ധതികൾ ഊർജ്ജിതമായും സമയബന്ധിതമായും നടപ്പാക്കുന്നതിന് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികൾക്കും കർശന നിർദ്ദേശം ഇതിനാൽ നൽകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ