Panchayat:Repo18/vol1-page0653

From Panchayatwiki
Revision as of 06:53, 5 January 2018 by Gangadharan (talk | contribs) ('കുവാൻ പാടില്ലാത്തതും അവരുടെ സ്ഥാനാർത്ഥിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കുവാൻ പാടില്ലാത്തതും അവരുടെ സ്ഥാനാർത്ഥിത്വം വരണാധികാരി പരിഗണിക്കാൻ പാടില്ലാത്ത തുമാകുന്നു. എന്നുമാത്രമല്ല, സ്റ്റാന്റിംഗ് കമ്മിറ്റിയിൽ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാന ത്തേക്ക് സ്ത്രീകളല്ലാത്ത അംഗങ്ങൾ സ്ഥാനാർത്ഥികളാകുവാൻ പാടുള്ളതല്ല.)


7. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി.- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്ക പ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും തന്റെ സ്ഥാനാർത്ഥിത്വം 4-ാം ചട്ടപ്രകാരമുള്ള നോട്ടീസിൽ കാണിച്ചിരിക്കുന്ന തീയതിക്കും സമയത്തിനുമുള്ളിൽ [വരണാധികാരിയെ) രേഖാമൂലം അറിയിക്കേണ്ടതാണ്.


(2) മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ '[വരണാധികാരി) യോഗത്തിൽ വായിച്ചറി യിക്കേണ്ടതാണ്.


(3) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണവും സ്ഥാനാർത്ഥികളുടെ എണ്ണവും തുല്യമാണെങ്കിൽ അങ്ങനെയുള്ള എല്ലാ സ്ഥാനാർത്ഥികളും യഥാവിധി തിരഞ്ഞെടുക്ക പ്പെട്ടതായി '[വരണാധികാരി) പ്രഖ്യാപിക്കേണ്ടതാണ്.


(4) സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണെ ങ്കിൽ യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങൾ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച ഒറ്റക്കെമാറ്റ്വോട്ടുമൂലം 8-ാം ചട്ടപ്രകാരം വോട്ടെടുപ്പു നടത്തി ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് അംഗ ങ്ങളെ തിരഞ്ഞെടുക്കേണ്ടതാണ്.


(5) സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കുറവാണെ ങ്കിൽ അങ്ങനെയുള്ള സ്ഥാനാർത്ഥികൾ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടതായി '[വരണാധികാരി പ്രഖ്യാപിക്കേണ്ടതും ബാക്കി ഒഴിവുള്ള സ്ഥാനത്തേക്കോ സ്ഥാനങ്ങളിലേക്കോ വേണ്ട അംഗങ്ങളെ അഞ്ചു ദിവസത്തിനകം ഈ ആവശ്യത്തിനായി '(വരണാധികാരി) പ്രത്യേകം യോഗം വിളിച്ചുകൂട്ടി തിരഞ്ഞെടുക്കേണ്ടതുമാണ്.


(6) (5)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന പ്രത്യേക യോഗത്തിൽ ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ലാതെ വരികയും മറ്റെല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളിലെയും എല്ലാ അംഗ ങ്ങളെയും തിരഞ്ഞെടുത്ത് കഴിയുകയും ചെയ്യുന്ന സംഗതിയിൽ '(ആ സ്ഥാനത്തേക്ക് സ്ത്രീ സംവ രണ സ്ഥാനങ്ങൾ കണക്കിലെടുത്തുകൊണ്ട്, ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗമല്ലാത്ത പഞ്ചായ ത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തെ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗ മായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും) അയാൾ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടപോലെ ആ സ്ഥാനം വഹിക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.


(7) ഒന്നിലധികം സ്റ്റാന്റിംഗ് കമ്മിറ്റികളിൽ അംഗങ്ങളുടെ ഒഴിവുണ്ടായിരിക്കുകയും മത്സരിക്കു വാൻ സ്ഥാനാർത്ഥികളില്ലാതെ വരികയും ചെയ്യുന്ന സംഗതിയിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ക്രമത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക്, ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗമല്ലാത്ത ശേഷിക്കുന്ന '[അംഗങ്ങളെ), അങ്ങനെ അംഗമോ അംഗങ്ങളോ ഉണ്ടെ ങ്കിൽ, (5)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന 'lയോഗത്തിന്റെ ഭൂരിപക്ഷ തീരുമാനവും സ്ത്രീ സംവ രണ സ്ഥാനങ്ങളും കണക്കിലെടുത്തുകൊണ്ട്, സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ