Panchayat:Repo18/vol2-page0788

From Panchayatwiki
Revision as of 06:52, 5 January 2018 by Prajeesh (talk | contribs) ('(7) ഇക്കാര്യം സർക്കാർ വിശദമായി പരിശോധിക്കുകയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(7) ഇക്കാര്യം സർക്കാർ വിശദമായി പരിശോധിക്കുകയും താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നു.

(8) 31-3-2012-വരെ ആർജ്ജിച്ചിട്ടുള്ള ആസ്തികൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 'സചിത്ര' സോഫ്റ്റ് വെയർ മുഖേന രേഖപ്പെടുത്തേണ്ടതാണ്. അതോടൊപ്പംതന്നെ നേരത്തെ രേഖപ്പെടുത്തിയ റോഡുകളുടെ നീളം, ഭൂമിയുടേയും കെട്ടിടങ്ങളുടെയും വിസ്തൃതി തുടങ്ങിയ ആസ്തി സംബന്ധമായ അളവുകൾ നിർദ്ദേശിച്ച യൂണിറ്റുകളിലാക്കി തെറ്റുകളുണ്ടെങ്കിൽ തിരുത്തി രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

(9) ആസ്തികൾ ആർജ്ജിക്കുന്നതിനു ചെലവായ തുക രേഖപ്പെടുത്തേണ്ടത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതും കേന്ദ്ര സർക്കാർ രൂപം നൽകിയ നാഷണൽ മുനിസിപ്പൽ അക്കൗണ്ടസ് മാന്വലിനെ അവലംബിച്ച് തയ്യാറാക്കിയ 2007-ലെ കേരള മുനിസിപ്പൽ അക്കൗണ്ട്സ് മാന്വൽ പ്രകാരം സർക്കാർ അംഗീകരിച്ചിട്ടുള്ളതുമായ, തത്വങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. ഇതുപ്രകാരം ആസ്തികൾ നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ ചിലവായ തുകയാണ് ആസ്തിയുടെ വിലയായി രേഖപ്പെടുത്തേണ്ടത്. ഇതിനായി ചെലവായ തുക സംബന്ധിച്ച വിവരം വൗച്ചറുകളിൽ നിന്നോ ബന്ധപ്പെട്ട രജിസ്റ്ററുകളിൽ നിന്നോ ലഭിക്കുന്നതാണ്. ഇപ്രകാരം ചെലവായ തുക സംബന്ധിച്ച വിവരം ലഭ്യമല്ലെങ്കിൽ താഴെപ്പറയുന്ന രീതിയിൽ തുക കണക്കാക്കാവുന്നതാണ്.

(i) ആസ്തി ആർജ്ജിച്ച വർഷത്തെ പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകൾ പ്രകാരം ആസ്തി ആർജ്ജിക്കുന്നതിന് ചെലവായ തുക.

(ii) മേൽപ്രകാരം മുൻവർഷങ്ങളിലെ നിരക്കുകൾ ലഭ്യമല്ലെങ്കിൽ ഇപ്പോൾ നിലവിലുള്ള പൊതുമരാമത്ത് ഷെഡ്യൂൾ നിരക്കുകൾ പ്രകാരമോ പൊതുമരാമത്ത് ഷെഡ്യൂൾ നിരക്കുകൾ ലഭ്യമല്ലാത്ത ഇനങ്ങളുടെ കാര്യത്തിൽ അവയുടെ ഇപ്പോഴത്തെ മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിലോ, ആസ്തി ആർജ്ജിക്കുന്നതിനോ വാങ്ങുന്നതിനോ ചെലവായ തുക ആദ്യം കണക്കാക്കുക, തുടർന്ന് മൊത്ത വ്യാപാര വില സൂചിക പ്രകാരമുള്ള ഇൻഡക്സിന്റെ അടിസ്ഥാനത്തിൽ തുകയെ ഡിലീറ്റ് (Delate) ചെയ്ത് ആസ്തി ആർജ്ജിച്ച വർഷത്തെ ചെലവിനു തുല്യമായ തുകയിൽ എത്തിച്ചേരുക. ഇതിനായി 1952-53 വർഷം മുതൽ 2010-2011 വർഷം വരെയുള്ള മൊത്ത വ്യാപാര വിലസൂചിക അനുബന്ധം -1 ആയി ചേർത്തിരിക്കുന്നു.

(10) തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽ നിന്നും തുക ചെലവഴിക്കാതെ വിവിധ സർക്കാർ വകു പ്പുകളിൽ നിന്നു കൈമാറിക്കിട്ടിയതോ, മറ്റു വ്യക്തികളിൽ നിന്നോ, സ്ഥാപനങ്ങളിൽ നിന്നോ ദാനമായി കിട്ടിയതോ ആയ ഓരോ ആസ്തിയും ആർജ്ജിക്കാൻ ചെലവായ തുക ഒരുരൂപയായി കണക്കാക്കേണ്ടതാണ്.

(11) ആസ്തികളുടെ തേയ്മാനം സംബന്ധിച്ച് 2007-ലെ കേരള മുനിസിപ്പൽ അക്കൗണ്ട്സ് മാന്വലിൽ നിർദ്ദേശിച്ച നിരക്കുകൾ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ബാധകമാക്കി ഉത്തരവാകുന്നു. അവ ഈ ഉത്തരവിന്റെ അനുബന്ധം 2 ആയി ചേർത്തിരിക്കുന്നു.

(12) ഓരോ ആസ്തിയും സംബന്ധിച്ച് അത് ആർജ്ജിച്ച വർഷം, ആർജ്ജിക്കുന്നതിനു ചെലവായ തുക, ആസ്തി ഏതു വിഭാഗത്തിൽപ്പെടുന്നു എന്നിവ മാത്രം രേഖപ്പെടുത്തിയാൽ മതിയാകും. തേയ്മാനം കണക്കാക്കേണ്ടതില്ല. കാരണം തേയ്മാനം 'സചിത്ര’ സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ വഴി ഓട്ടോമേറ്റ് ചെയ്ത് കണക്കാക്കുന്നതാണ്.

(13) ‘സചിത്ര’ സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ വഴി തേയ്മാനം കണക്കാക്കാനുള്ള നടപടികൾ ഐ. കെ.എം. സമയബന്ധിതമായി കൈക്കൊളേളണ്ടതാണ്.

(14) ആസ്തികളുടെ പൂർണ്ണ വിവരം സെക്രട്ടറിയുടെ മേൽനോട്ടത്തിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ ചുമതലയുള്ള എഞ്ചിനീയർമാർ/ഓവർസീയർമാർ രേഖപ്പെടുത്തേണ്ടതാണ്. ഈ പ്രവർത്തനങ്ങൾ 2012 - സെപ്തംബർ 30-നകം പൂർത്തിയാക്കി വിവരം പഞ്ചായത്ത് ഡയറക്ടർ (ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും)/ഗ്രാമവികസന കമ്മീഷണർ (ബ്ലോക്ക് പഞ്ചായത്തുകൾ)/നഗരകാര്യ ഡയറക്ടർ (നഗരസഭകൾ) എന്നിവർക്കും, ചീഫ് എഞ്ചിനീയർക്കും (തദ്ദേശഭരണ വകുപ്പ്) റിപ്പോർട്ട് ചെയ്യേണ്ടതാണ്.

(15) ഈ പ്രവർത്തനങ്ങൾക്ക് തനതു ഫണ്ടിൽ നിന്നോ, വികസന ഫണ്ടിൽ നിന്നോ 10,000/- (പതി നായിരം) രൂപ വരെ ചെലവഴിക്കാവുന്നതാണ്.

(16) തയ്യാറാക്കിയ ഡേറ്റാബേസുകൾ തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ മേൽനോട്ടത്തിൽ ജില്ലാതല ശിൽപ്പശാലകൾ സംഘടിപ്പിച്ച് പരിശോധനയ്ക്ക് വിധേയമാക്കി കുറ്റമറ്റതാക്കേണ്ടതാണ്. പ്രസ്തുത ശില്പശാലകൾക്ക് ആവശ്യമായ സാങ്കേതിക സഹായം ഇൻഫർമേഷൻ കേരള മിഷൻ നിർവ്വഹിക്കേണ്ടതും, ഭരണപരമായ നിർദ്ദേശങ്ങൾ പഞ്ചായത്ത് ഡയറക്ടർ, ഗ്രാമവികസന കമ്മീഷണർ, നഗരകാര്യ ഡയറക്ടർ എന്നിവർ നൽകേണ്ടതുമാണ്. ജില്ലാതല ശില്പപശാലകൾ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തവും ചെലവും കില നിർവ്വഹിക്കേണ്ടതാണ്.

(17) ശിൽപ്പശാലകളിൽ പരിശോധിച്ച് കുറ്റമറ്റതാക്കിയ ഡേറ്റാബേസ് ബന്ധപ്പെട്ട ഭരണസമിതിയ്ക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങേണ്ടതും, ഒക്ടോബർ 31-നകം ഐ.കെ.എം.ന് നൽകേണ്ടതുമാണ്. ആസ്തി


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ