Panchayat:Repo18/vol1-page0724

From Panchayatwiki
Revision as of 07:23, 4 January 2018 by Sandeep (talk | contribs) ('^(8A)) *[xxx) മതപരമോ അല്ലെങ്കിൽ ആരാധനയ്ക്കക്കോ വേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

^(8A)) *[xxx) മതപരമോ അല്ലെങ്കിൽ ആരാധനയ്ക്കക്കോ വേണ്ടിയുള്ള വികസനത്തിന്റെ അല്ലെങ്കിൽ പുനർവികസനത്തിന്റെ സംഗതിയിൽ, ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയോ, ക്ലിയറൻസോ അല്ലെങ്കിൽ അനുവാദമോ സമ്മതമോ സംഗതി ഏതാണെന്ന് വച്ചാൽ നേടേണ്ടതും 'വർഗ്ഗീയ ക്രമസമാധാനഞ്ഞ്ജനം നിയന്ത്രിക്കുന്നതിനും തടയുന്നതിനു മുള്ള മാർഗനിർദ്ദേശങ്ങളുടെ മാനുവലിൽ’ നിശ്ചയിച്ചിട്ടുള്ളതും നിലവിലുള്ള സാമുദായിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതുമായ വ്യവസ്ഥകളും പാലിക്കേണ്ടതാണ്. മതപരമായ ഉദ്ദേശങ്ങൾക്കു വേണ്ടിയോ അല്ലെങ്കിൽ ആരാധന സ്ഥലങ്ങളോ ആയി നിലവിലുള്ള കെട്ടിടങ്ങളുടെ ഘടനാപരമായ വ്യതിയാനങ്ങളോ അല്ലെങ്കിൽ അധികനിർമ്മാണങ്ങളോ ഉൾക്കൊള്ളാത്ത നവീകരണത്തിനു വേണ്ടിയുള്ള അപേക്ഷകൾ മൂന്ന് പകർപ്പുകളോട് കൂടി അനുബന്ധം N-ലെ ഫോറത്തിൽ അപേക്ഷ കൻ യഥാവിധി പൂരിപ്പിച്ച് സെക്രട്ടറി പരിശോധിച്ചതിന്മേൽ ജില്ലാകളക്ടറെ ബോധ്യപ്പെടുത്തിയ ശേഷം സെക്രട്ടറിക്ക് പരിഗണിക്കാവുന്ന താണ്. ജില്ലാകളക്ടറുടെ സമ്മതം ലഭിച്ചശേഷം മാത്രമെ പെർമിറ്റ് നൽകാൻ പാടുള്ളൂ. (9) റെയിൽവേ അധികാരിയിൽ നിന്നോ രാജ്യരക്ഷാ ഓഫീസറിൽ നിന്നോ ഉപചട്ടം (5)-ലോ (6)-ലോ പ്രതിപാദിക്കുന്നത് പ്രകാരം മുപ്പത് ദിവസങ്ങൾക്കുള്ളിൽ അന്തിമ അഭിപ്രായങ്ങൾ ലഭി ക്കാത്ത സംഗതിയിൽ, എന്നാൽ രാജ്യരക്ഷാ/റെയിൽവേ അധികാരികളിൽ നിന്ന് സെക്രട്ടറിക്ക് എന്തെ ങ്കിലും ഇടക്കാല മറുപടി ലഭിക്കുന്നുവെങ്കിൽ, പെർമിറ്റ് അപേക്ഷയിൽ അനുമതി നൽകുന്ന തീരു മാനം താമസിപ്പിക്കാവുന്നതാണ്. അല്ലാത്ത പക്ഷം ആക്ഷേപം ഇല്ല എന്ന് സെക്രട്ടറി അനുമാനി ക്കേണ്ടതും ഈ ചട്ടപ്രകാരം പെർമിറ്റ് നൽകുന്നതിനായി നടപടി എടുക്കേണ്ടതുമാണ്. (10) ഈ ചട്ടങ്ങളിലെയോ അല്ലെങ്കിൽ ടൗൺപ്ലാനിംഗ് പദ്ധതിയുടെ വ്യവസ്ഥകൾ പ്രകാരമോ ഏതെങ്കിലും വികസനത്തിന് ഡിസ്ട്രിക്റ്റ് ടൗൺപ്ലാനറുടെയോ അല്ലെങ്കിൽ ചീഫ് ടൗൺപ്ലാന റുടെയോ ഏതെങ്കിലും അംഗീകാരം ആവശ്യമുണ്ടെങ്കിൽ വികസനപെർമിറ്റ് നൽകുന്നതിന് മുമ്പ്, സെക്രട്ടറി അപേക്ഷയിൽ അഭിപ്രായം രേഖപ്പെടുത്തി അതാതുസംഗതിപോലെ ഡിസ്ട്രിക്റ്റ് ടൗൺ പ്ലാനർക്കോ അല്ലെങ്കിൽ ചീഫ് ടൗൺപ്ലാനർക്കോ ആർക്കാണെന്ന് വച്ചാൽ അയച്ചുകൊടുക്കേണ്ട (O)O6ΥΥ): എന്നാൽ ഈ ചട്ടങ്ങളുടെയും നഗരാസൂത്രണ പദ്ധതികളുടെയും വ്യവസ്ഥകൾ പാലിക്കുന്ന അപേക്ഷകൾ മാത്രമെ സെക്രട്ടറി മുഖ്യ ടൗൺ പ്ലാനർക്ക് അല്ലെങ്കിൽ ജില്ലാ ടൗൺ പ്ലാനർക്ക് അതാത് സംഗതിപോലെ അയച്ചുകൊടുക്കാൻ പാടുള്ള. കുറിപ്പ കെട്ടിടചട്ടങ്ങൾ ആവിഷ്ക്കരിച്ചിരിക്കുന്നത് പ്രദേശത്തിന്റെ ആസൂത്രിത വികസനത്തിനും കെട്ടിടത്തിലെ നിവാസികളുടെയും പൊതുജനത്തിന്റെയും സുരക്ഷയ്ക്കക്കും ക്ഷേമത്തിനും വേണ്ടിയാണ്. അതിനാൽ കെട്ടിടചട്ടങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതുണ്ട്. സാധാരണയായി ചെറുകിട പ്ലോട്ടുകളിൽ ഒന്നോ രണ്ടോ നിലകൾ നിർമ്മിക്കാനുദ്ദേശിക്കുന്നവർക്ക് സാങ്കേതികത്വങ്ങൾ സംബന്ധിച്ചുള്ള ചില ചട്ടങ്ങളിൽ ഇളവ് അനുവദിക്കേണ്ടതാണ്. എന്നാൽ അത് യാതൊരു വിധത്തിലും അയൽക്കാരുടെയോ പൊതുജനത്തിന്റെയോ അവകാശങ്ങളെ ബാധിക്കുന്ന തരത്തിലുള്ളതാകരുത്. പാർക്കിങ്ങ്, അഗ്നിസുരക്ഷ തുടങ്ങിയ നിർബന്ധ വ്യവസ്ഥകളിൽ വരുത്താനുദ്ദേശിച്ചുള്ളതല്ല ഈ ഇളവുകൾ. John V State of Kerala - 2004 (2) KLT88. (2001(2) KLT70 (SC) Reliedon A/R 1978 SC851 Referred to/ 6. സൈറ്റ് പ്ലാൻ, സർവ്വീസ് പ്ലാൻ മുതലായവ സമർപ്പിക്കണമെന്ന്.- (1) വികസന പെർമിറ്റിനുള്ള ഒരപേക്ഷ, താഴെ വിവരിക്കും പ്രകാരം വിശദാംശങ്ങളും നിർമ്മാണങ്ങളുടെ വിവര ണങ്ങളും സഹിതം, സൈറ്റ് പ്ലാനും സർവ്വീസും പ്ലാനുമടക്കമുള്ളതായിരിക്കേണ്ടതാണ്. ഭൂമിയുടെ നിർദ്ദിഷ്ട ഖനനം, നികത്തൽ, വീണ്ടെടുക്കൽ എന്നിവയുടെ സംഗതിയിൽ (ബന്ധപ്പെട്ട അധികാരിയിൽ നിന്നി ആവശ്യമായ അനുമതിപത്രം കൂടി സമർപ്പിക്കേണ്ടതാണ്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ