Panchayat:Repo18/vol1-page1131

From Panchayatwiki
Revision as of 06:43, 5 January 2018 by Rajan (talk | contribs) ('====6. നോട്ടീസ് ബോർഡിൽ വിവരങ്ങൾ പ്രദർശിപ്പിക്കൽ-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

====6. നോട്ടീസ് ബോർഡിൽ വിവരങ്ങൾ പ്രദർശിപ്പിക്കൽ-==== നിയുക്ത ഉദ്യോഗസ്ഥൻ, പൊതു ജനങ്ങളുടെ സൗകര്യത്തിലേക്കായി സേവനങ്ങൾ, നിശ്ചിത സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവയെ സംബന്ധിച്ച പ്രസക്തമായ വിവരങ്ങൾ ഓഫീസിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുവാൻ ഇടയാക്കേണ്ടതാണ്. സേവനം ലഭ്യമാക്കുന്നതിന് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ട എല്ലാ രേഖകളും ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറങ്ങളും കൂടി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണ്.

====7. പിഴ വസൂലാക്കലും അടയ്ക്കക്കലും-==== 8-ാം വകുപ്പിൻ കീഴിൽ ചുമത്തപ്പെടുന്ന പിഴ അതിനായി അധികാരം നൽകപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥൻ, അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥന്റെയോ ഒന്നാം അപ്പീൽ അധികാരിയുടെയോ ശമ്പളത്തിൽ നിന്നോ ഓണറേറിയത്തിൽ നിന്നോ മറ്റു പ്രതിഫലത്തിൽനിന്നോ വസൂലാക്കുകയും “0070 - മറ്റ് അഡ്മിനിസ്ട്രേറ്റീവ് സർവ്വീസുകൾ - 60 മറ്റു സർവീസുകൾ - 800 മറ്റു വരവുകൾ - 27, 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റിൻ കീഴിലുള്ള വരവുകൾ' എന്ന അക്കൗണ്ട് ശീർഷകത്തിൽ അടയ്ക്കുകയും ചെയ്യേണ്ടതാണ്.

====8. അപ്പീൽ ഫീസു നൽകുന്നതിൽ നിന്നും ഒഴിവാക്കൽ-==== 6-ാം വകുപ്പിൻ കീഴിൽ സമർപ്പിക്കുന്ന ഒന്നാം അപ്പീലിനോ രണ്ടാം അപ്പീലിനോ യാതൊരു ഫീസും ചുമത്തുവാൻ പാടുള്ളതല്ല.

====9. അപ്പീൽ-==== (1) 6-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ ഒന്നാം അപ്പീൽ അധികാരിക്കുള്ള അപ്പീൽ, ഫാറം നമ്പർ II-ലോ ആ ഫാറത്തിൽ പരാമർശിച്ചിട്ടുള്ള വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന മറ്റേതെങ്കിലും മാതൃകയിലോ സമർപ്പിക്കാവുന്നതാണ്.

(2) (6)-ാം വകുപ്പ്, (4)-ാം ഉപവകുപ്പിൻ കീഴിൽ രണ്ടാം അധികാരിക്കുള്ള അപ്പീൽ, ഫാറം നമ്പർ II-ലോ ആ ഫാറത്തിൽ പരാമർശിച്ചിട്ടുള്ള വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന മറ്റേതെങ്കിലും മാതൃകയിലോ സമർപ്പിക്കാവുന്നതാണ്.

====10. അപ്പീലിനോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ.-==== അപ്പീൽവാദി, ഒന്നാം അപ്പീ ലിനോടോ രണ്ടാം അപ്പീലിനോടോ ഒപ്പം, താഴെപ്പറയുന്ന രേഖകൾ ഉള്ളടക്കം ചെയ്യേണ്ടതാണ് അതായത്.-

(i) ഒന്നാം അപ്പീലിനോടോ രണ്ടാം അപ്പീലിനോടോ ഒപ്പം ഉള്ളടക്കം ചെയ്യുന്ന രേഖകളുടെ ലിസ്റ്റ്

(ii) ഏത് ഉത്തരവിനെതിരെയാണോ ഒന്നാം അപ്പീലോ രണ്ടാം അപ്പീലോ ഫയൽ ചെയ്യുന്നത് ആ ഉത്തരവിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്

(iii) അപ്പീൽവാദി ആശ്രയിക്കുന്നതും ഒന്നാം അപ്പീലിലോ രണ്ടാം അപ്പീലിലോ പരാമർശി ച്ചിട്ടുള്ളതുമായ രേഖകളുടെ പകർപ്പുകൾ;

====11. ഒന്നാം അപ്പീലിലെയോ രണ്ടാം അപ്പീലിലെയോ ഉത്തരവ്.-==== (1) ഒന്നാം അപ്പീലി ലേയോ രണ്ടാം അപ്പീലിലെയോ ഉത്തരവ് ലിഖിതമായിരിക്കേണ്ടതാണ്.

(2) അപ്പീലിലെ ഉത്തരവിന്റെ പകർപ്പ് അപ്പീൽവാദിക്കും, അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥനും അല്ലെങ്കിൽ ഒന്നാം അപ്പീൽ അധികാരിക്കും നൽകേണ്ടതാണ്.

(3) പിഴ ചുമത്തുന്ന സംഗതിയിൽ, രണ്ടാം അപ്പീൽ അധികാരി അപ്രകാരമുള്ള ഉത്തരവിന്റെ ഒരു പകർപ്പ്, അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥന്റെയോ ഒന്നാം അപ്പീൽ അധികാരി യുടെയോ ശമ്പളത്തിൽ നിന്ന്/ഓണറേറിയത്തിൽ നിന്ന്/പ്രതിഫലത്തിൽ നിന്ന് പിഴത്തുക വസൂ ലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സഹിതം, ബന്ധപ്പെട്ട അധികാരിക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(4) അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥനോ ഒന്നാം അപ്പീൽ അധികാരിക്കോ എതിരായി അച്ചടക്ക നടപടിക്കു ശുപാർശ ചെയ്യുന്ന സംഗതിയിൽ, രണ്ടാം അപ്പീൽ അധികാരി ആ ഉത്തരവിന്റെ ഒരു പകർപ്പ് ബന്ധപ്പെട്ട നിയമന അധികാരിക്ക് അയച്ചു കൊടുക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ