Panchayat:Repo18/vol2-page1497

From Panchayatwiki
Revision as of 06:37, 5 January 2018 by Sajeev (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)


ക്കടലാസിൽ എഴുതി നൽകുക മാത്രമാണ് ചെയ്യുന്നത്. ഔദ്യോഗിക രശീതി ലഭ്യമല്ലാത്തതിനാൽ ഈയിനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒടുക്കിയ തുക റിവർ മാനേജ്മെന്റ് ഫണ്ടിൽ വരവ് വച്ചതായി ഉറപ്പുവരുത്താൻ ഓഡിറ്റിന് കഴിയുന്നില്ല. ആയതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മണൽ വിൽപ്പനയിലൂടെ സ്വരൂപിക്കുന്ന തുകയിൽ നിന്ന് കളക്ടറുടെ നിയന്ത്രണത്തിലുള്ള റിവർ മാനേജ്മെന്റ് ഫണ്ടി ലേയ്ക്ക് അടയ്ക്കുന്ന തുകയ്ക്ക് ഔദ്യോഗിക രശീതിയോ, ടി.ആർ. 5 രശീതിയോ നൽകാൻ നടപടി സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് മണൽ വാരി നൽകുന്ന ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുഴക്കടവിൽ നിന്ന് മണൽ കയറ്റിയ ലോറികൾ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ശേഖരിക്കുമ്പോഴും സ്ഥല ഉടമകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലോഡ് അടിസ്ഥാനമാക്കി പാതാർ ചേർത്ത് നൽകുന്നുണ്ട്. പാതാർ നിലവിലുള്ള സ്ഥലങ്ങളിൽ ഭൂമിയ്ക്ക് പ്രതിമാസ/വാർഷിക വാടക നിശ്ചയിച്ചു നൽകുന്നതിനോ, ഉടമകൾ ആയതിന് തയ്യാറാവാത്ത പക്ഷം പ്രസ്തുത ഭൂമി അക്വയർ ചെയ്യുന്നതിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിസ്വീകരിക്കാത്തതിനാൽ വർഷം തോറും വൻ തുക തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾക്ക് നഷ്ടപ്പെടുന്നുണ്ട്. പാതാർ നിലവിലുള്ള സ്ഥലങ്ങളിൽ ഭൂമി പുറന്വോക്ക് സ്ഥലമല്ലായെന്ന് ഉറപ്പാ ക്കിയ ശേഷം പ്രതിമാസ/വാർഷിക വാടക നിശ്ചയിച്ച ഭൂ ഉടമയ്ക്ക് നൽകുന്നതിനും ഭൂവുടമകൾ ആയ തിന് തയ്യാറാവാത്ത പക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ടി ഭൂമി അക്വയർ ചെയ്യുന്നതിനും നടപടി സ്വീകരിക്കേണ്ടതാണ്. APPLICATIONS FORTHERENEWAL OFD&OLICENCES BY THE RESPECTIVE OFFICERS INTHELSGD INSTITUTIONS (Local Self Government (RC) Dept., No. 66562/RC3/2012/LSGD, Tvpm, dt. 10-01-2014)

CIRCULAR

  It has been came to the notice of Government that no field inspections are conducted on the applications for the renewal of D&O licences by the respective officers in the LSGD institutions. Hence the licencees are likely to sell items not covered by the D&O licence, resulting cause loss to Government and no Personal Registers are maintained by the Junior Health inspectors in respect of applications for D&O licences.

In the above circumstances all the local bodies are directed to ensure that site inspections are being Conducted by the Health inspectors on all applications for the renewal of D&O Licenses and that a personal register should be maintained by the Junior health Inspectors in respect of all applications for D&O Licenses. The Director of Panchayat and the Director of Urban Affairs should ensure that the above instructions are strictly adhered. പരിസ്ഥിതി വകുപ്പ തേടുന്ന റിപ്പോർട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് യഥാസമയം ലഭ്യമാക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർസി) വകുപ്പ്, നം. 69198/ആർ.സി.3/13/തസ്വഭവ, Typm, തീയതി 22-01-2014) വിഷയം:- പരിസ്ഥിതി വകുപ്പ തേടുന്ന റിപ്പോർട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് യഥാസമയം ലഭ്യമാക്കുന്നത്-സംബന്ധിച്ച് സൂചന:- 28-09-13 തീയതിയിലെ പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പ് ഡയറക്ടറുടെ ഡി. ഒ.ഇ.സി.സി./ഇ3/കംപ്ല/4026/2012 നമ്പർ കത്ത്.

  പരിസ്ഥിതി പ്രാധാന്യമുള്ള പരാതികളിലും ഖനന പ്രവർത്തനങ്ങൾക്ക് മുൻകൂർ പാരിസ്ഥിറികാനുമതി ആവശ്യമാണെന്നുമുള്ള സുപ്രീം കോടതി, ദേശീയ ഹരിത ട്രിബ്യണൽ, എന്നിവിടങ്ങളിലെ ഉത്തരവുകൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഓഫീസ് ഓർഡർ എന്നിവ നിലവിലിരിക്കെ ആയതില്ലാതെ നടക്കുന്ന ഖനന പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ, ആദിയായവയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ ആയവ യഥാസമയം ലഭിക്കാതിരിക്കുകയോ, അല്ലെങ്കിൽ റിപ്പോർട്ട് തന്നെ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും ആകയാൽ ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ യഥാസമയം നൽകണമെന്ന നിർദ്ദേശം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നതിനും വീഴ്ചകൾക്ക് അതാത് പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറിമാർ വ്യക്തിപരമായി ഉത്തരവാദികളാക്കി ഉത്തരവ് പുറപ്പെടുവിക്കാൻ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ ഡയറക്ടർ പരാമർശ കത്ത് പ്രകാരം സർക്കാരിലേക്ക് ശുപാർശ സമർപ്പിച്ചിരുന്നു.

മേൽ വിശദീകരിച്ച സാഹചര്യത്തിൽ പരിസ്ഥിതി പ്രാധാന്യമുള്ള പരാതികളിലും, ഖനന പ്രവർത്തന ങ്ങൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച വിഷയങ്ങളിലും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ