Panchayat:Repo18/vol1-page0645
(2) ഓംബുഡ്സ്മാൻ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ ഓംബുഡ്സ്മാന്റെ കൈയൊപ്പും, ആഫീസ് മുദ്രയും ഉണ്ടായിരിക്കേണ്ടതും പ്രസ്തുത ഉത്തരവുകളുടെ പകർപ്പുകൾ നൽകുന്ന സംഗ തികളിൽ സെക്രട്ടറിയുടെ കൈയൊപ്പും ആഫീസ് മുദ്രയും ഉണ്ടായിരിക്കേണ്ടതും ആണ്.
(3) ഓംബുഡ്സ്മാന്റെ മുൻപാകെയുള്ള പരാതികളിൽ അന്തിമതീർപ്പായാൽ അപ്രകാരമുള്ള തീർപ്പുകളിൽ തീർപ്പുകളുടെ തീയതിയും, തീർപ്പിന്റെ സ്വഭാവവും അതിന്റെ വിശദാംശങ്ങളും ഫാറം ‘ബി’ രജിസ്റ്ററിൽ ചേർക്കേണ്ടതാണ്.
(4) ഓംബുഡ്സ്മാന്റെ ഓഫീസിൽ, ഓരോ പരാതിയെയും
സംബന്ധിക്കുന്ന ഫയലുകൾ, രജിസ്റ്ററുകൾ മുതലായ എല്ലാവിധ റിക്കാർഡുകളും രേഖകളും നശിച്ചുപോകാത്തവിധം സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.
27. ഓംബുഡ്സ്മാന്റെ ചില അധികാരങ്ങൾ- ഓംബുഡ്സ്മാന്, തങ്ങളുടെ മുൻപാകെ യുള്ള പരാതി തീർപ്പാക്കുന്നതിന്, നടപടിക്രമങ്ങൾ ഈ ചട്ടങ്ങളിൽ പ്രത്യേകമായി പ്രതിപാദിച്ചിട്ടി ല്ലാത്ത സംഗതികളിൽ, യുക്തമായ നടപടിക്രമങ്ങൾ സ്വീകരിക്കാവുന്നതാണ്.
28. പുനഃപരിശോധന- ഓംബുഡ്സ്മാന്, സ്വമേധയായോ അല്ലെങ്കിൽ ഉത്തരവു തീയതി മുതൽ അറുപതു ദിവസത്തിനകം സമർപ്പിക്കപ്പെടുന്ന ഹർജിയിന്മേലോ അതിന്റെ ഏതൊരു തീരു മാനവും പുനഃപരിശോധിക്കാവുന്നതാണ്.
29. സംശയനിവാരണം വരുത്തൽ- സർക്കാരിന്, ഉത്തരവുമൂലം ഈ ചട്ടങ്ങളിലെ വ്യവ സ്ഥകളുടെ വ്യാഖ്യാനം സംബന്ധിച്ചോ അല്ലാതെയോ ഉള്ള സംശയം നിവാരണം വരുത്താവുന്ന താണ്.
പട്ടിക
(6-ാം ചട്ടം കാണുക) ക്രമനമ്പർ തസ്തിക തസ്തികയുടെ നിയമന രീതി നമ്പർ എണ്ണം (1) (2) (3) (4)
1. സെക്രട്ടറി 1 സെക്രട്ടറിയേറ്റിലെ നിയമവകുപ്പ അഡീഷണൽ സെക്രട്ടറിയുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ
2. അഡ്മിനി സ്ട്രേറ്റീവ് (Gr@ი იზიrÜრ 1 സെക്രട്ടറിയേറ്റിലെ പൊതുഭരണവകു പ്പിലെ ജോയിന്റ് സെക്രട്ടറിയുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ
3, ഫിനാൻസ് ആഫീസർ 1 സെക്രട്ടറിയേറ്റിലെ ധനകാര്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ തസ്തി കയിൽനിന്നും ഡെപ്യൂട്ടേഷൻ.
'[4. സെക്ഷൻ ആഫീസർ 1 സെക്രട്ടറിയേറ്റിലെ സെക്ഷൻ ആഫീ സറുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ, നിയമബിരുദമുള്ള വരായിരിക്കണം.
5. കോർട്ട് ആഫീസർ 1 (ഹൈക്കോടതിയിലെ കോർട്ട് ഓഫീസറു ടെയോ സീനിയിർ ഗ്രേഡ് അസിസ്റ്റന്റി ന്റേയോ ജില്ലാ കോടതിയിലെ ശിരസ്ത ദാരുടെയോ തസ്തികയിൽ നിന്നും ഡെപ്യൂട്ടേഷൻ.]
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |