Panchayat:Repo18/vol2-page1495

From Panchayatwiki
Revision as of 06:19, 5 January 2018 by Sajeev (talk | contribs) ('''' 'സേവ്ന (സിവിൽ രജിസ്ട്രേഷൻ)' - സോഫ്റ്റ് വെയറിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

'സേവ്ന (സിവിൽ രജിസ്ട്രേഷൻ)' - സോഫ്റ്റ് വെയറിന്റെ ഉപയോഗം സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഐബി) വകുപ്പ്, നം. 72416/ഐബി1/2013/തസ്വഭവ, Typm, തീയതി 26-12-2013) വിഷയം - തദ്ദേശസ്വയംഭരണ വകുപ്പ്- 'സേവന (സിവിൽ രജിസ്ട്രേഷൻ)" - സോഫ്റ്റ വെയറിന്റെ ഉപയോഗം സംബന്ധിച്ച്. സൂചന - ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറുടെ 20-11-13-6)e IKM/LoBE/7155/2013 നമ്പര് കത്ത്.

      സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും സിവിൽ രജിസ്ട്രേഷൻ സംബന്ധമായ പ്രവർത്തനങ്ങൾ ഇലക്സ്ട്രോണിക്കായി നിർവ്വഹിക്കുകയും പ്രസ്തുത വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യ മാക്കി വരുകയും, വിവിധ സർക്കാർ ഓഫീസുകൾക്കാവശ്യമായ വിവരങ്ങൾ ഇലക്സ്ട്രോണിക്കായി ക്രോഡീകരിച്ച് നൽകി വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഇൻഫർമേഷൻ കേരള മിഷന്റെ സേവന (സിവിൽ രജിസ്ട്രേഷൻ) സോഫ്റ്റ് വെയർ ഉപയോഗിച്ചുകൊണ്ടു മാത്രം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും സിവിൽ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ തുടർന്നും നിർവ്വഹിക്കേണ്ടതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ/ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും, തസ്തികയുടെ പേരും ഉൾപ്പെടുത്തുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം. 75419/ആർ.എ1/2013/തസ്വഭവ, Typm, തീയതി 30-12-2013) വിഷയം - തദ്ദേശസ്വയംഭരണ വകുപ്പ്-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ/സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും, തസ്തികയുടെ പേരും ഉൾപ്പെടുത്തുന്നത്-സംബന്ധിച്ച്

സൂചന: - സർക്കാരിന്റെ 30-10-2012-ലെ 59177/ആർ.എ1/2012 തസ്വഭവ നമ്പർ സർക്കുലർ, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി അടുത്തകാലത്ത് നടത്തിയ പരിശോധനകളിൽ ചട്ടം ലംഘിച്ചു നിർമ്മിച്ചിട്ടുള്ള നിരവധി കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പെർമിറ്റ് നൽകിയതായും തുടർന്ന് കെട്ടിട നമ്പർ അനുവദിച്ചു നൽകുന്നതായും ശ്രദ്ധയിൽപ്പെടു കയുണ്ടായി. ഇത്തരം ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരെന്ന ഫയലുകളിൽ നിന്നും കണ്ടുപിടിക്കുവാൻ കഴിയാതെ വന്ന സാഹചര്യത്തിൽ 2012 നവംബർ 1 മുതൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കെട്ടിട നിർമ്മാണാനുമതി/കെട്ടിട നമ്പർ/ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ്/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന മറ്റു എല്ലാ സർട്ടിഫിക്കറ്റുകളിലും, സർക്കാരിലേക്ക് അയയ്ക്കുന്ന എല്ലാ കത്ത് ഇടപാടുകളിലും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, ഓഫീസ്, ലാന്റ് ഫോൺ/മൊബൈൽ ഫോൺ നമ്പർ എന്നിവ വ്യക്തമായി മനസ്സിലാകുന്ന വിധം സീൽ പതിക്കേണ്ടതാണ് എന്ന് സൂചനയിലെ സർക്കുലറിൽ നിഷ്കർഷിച്ചിരുന്നു. എന്നാൽ ഇത്തരം വ്യക്തമായ നിർദ്ദേശം ഉണ്ടായിട്ടും സർക്കുലറിലെ നിർദ്ദേശങ്ങൾ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ പാലിക്കപ്പെടുന്നില്ല എന്ന് സർക്കാരിന് ലഭിക്കുന്ന കത്തുകളിൽ നിന്നും, ചീഫ് ടൗൺ പ്ലാനർ വിജിലൻസ് നടത്തിയിട്ടുള്ള പരിശോധനകളിൽ നിന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽ സാഹചര്യത്തിൽ സൂചനയിലെ സർക്കുലറിലെ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് വീണ്ടും നിർദ്ദേശിക്കുന്നു. കെട്ടിട നിർമ്മാണാനുമതി, കെട്ടിട നമ്പർ, ഒക്കുപ്പെൻസി, സർട്ടിഫിക്കറ്റ്, തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന മറ്റ് എല്ലാ സർട്ടിഫിക്കറ്റുകളിലും, സർക്കാരിലേക്ക് അയ യ്ക്കുന്ന എല്ലാ കത്ത് ഇടപാടുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്. തസ്തിക, ഓഫീസ്, ലാന്റ് ഫോൺ/മൊബൈൽ ഫോൺ നമ്പർ എന്നിവ വ്യക്തമായി മനസ്സിലാക്കുന്ന വിധം സീൽ പതിപ്പിക്കേണ്ട താണ്. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആധാരമായ കുറിപ്പ് ഫയലുകളിലും മേൽപറഞ്ഞ പ്രകാരം സീൽ നിർബന്ധമായും പതിപ്പിച്ചിരിക്കേണ്ടതാണ്. കൂടാതെ കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധ പ്പെട്ട് ടൗൺപ്ലാനിംഗ് വകുപ്പിൽ നിന്നും നൽകുന്ന അപ്രവൽ/ലേ ഔട്ട് അപ്രവൽ എന്നിവയിലും മേൽ പരാമർശിച്ച പ്രകാരം സീൽ പതിപ്പിക്കേണ്ടതാണ്. പ്രസ്തുത നിർദ്ദേശം 2014 ജനുവരി 1 മുതൽ സംസ്ഥാ നത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നഗരാസൂത്രണ വകുപ്പുകളിലും നടപ്പിലാക്കിയിട്ടുണ്ട് എന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തേണ്ടതുമാണ്. മേൽ പരാമർശിച്ചു നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സർക്കാർ തല ത്തിൽ പരിശോധനകൾ നടത്തുന്നതാണ്. 1-1-2014 മുതൽ മേൽ നിർദ്ദേശം പൂർണ്ണമായും പാലിക്കപ്പെടാത്ത ഉദ്യോഗസ്ഥർക്കെതിരെ വിശദീകരണം ആവശ്യപ്പെടാതെ തന്നെ സർക്കാർ സ്വമേധയാ αθοώωδα) വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ