Panchayat:Repo18/vol1-page0521
Rule 8 കേരള പഞ്ചായത്തരാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ 521 ലൂടെയും പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്. [അപ്രകാരമുള്ള അറിയിപ്പിനുശേഷം യാതൊ രാളും അതിനു വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ലാത്തതാണ്.) 4. പന്നിയെ കശാപ്പു ചെയ്യുന്നതിനു പ്രത്യേക കശാപ്പുശാല.- പന്നിയെ കശാപ്പു ചെയ്യുന്ന തിന് പ്രത്യേക കശാപ്പുശാലകളോ പ്രത്യേക സ്ഥലങ്ങളോ ഉണ്ടായിരിക്കേണ്ടതാണ്. അപ്രകാര മുള്ള കശാപ്പുശാലകളോ സ്ഥലങ്ങളോ മറ്റ് സാധാരണ കശാപ്പുശാലകളിൽ നിന്നോ അറിവു സ്ഥല ങ്ങളിൽ നിന്നോ ഏറ്റവും കുറഞ്ഞത് 90 മീറ്റർ അകലെ ആയിരിക്കേണ്ടതും അവ തമ്മിൽ യാതൊരു സമ്പർക്കവും പാടില്ലാത്തതുമാകുന്നു. 5. കശാപ്പുശാലകൾ വാസസ്ഥലങ്ങളിൽ നിന്നും പൊതുറോഡുകളിൽ നിന്നും അകലെ യായിരിക്കണം.- ഒരു കശാപ്പുശാല ഏതെങ്കിലും ആൾപാർപ്പുള്ള വീടിന്റെയോ വാസസ്ഥലത്തി ന്റെയോ (90 മീറ്റർ ദൂരപരിധിക്കുള്ളിലോ, ആരാധനാലയങ്ങളുടെയോ പൊതുവിദ്യാഭ്യാസ സ്ഥാപ നങ്ങളുടെയോ രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപ്രതികളുടെയോ 150 മീറ്റർ ദൂരപരിധി ക്കുള്ളിലോ) പൊതുനിരത്തിൽ നിന്നും 30 മീറ്റർ ദൂരപരിധിക്കുള്ളിലോ ആകാൻ പാടില്ലാത്തതുമാ കുന്നു. കശാപ്പുശാലയുടെ ഒരു വാതിലും ഏതെങ്കിലും തെരുവിലേക്കോ വഴിയിലേക്കോ മറ്റു പൊതു സ്ഥലത്തേക്കോ നേരിട്ട് തുറക്കാൻ പാടില്ലാത്തതും ഒരു പൊതുസ്ഥലത്തു നിന്നോ പൊതുതെരു വിൽ നിന്നോ സമീപമുള്ള വീടുകളിൽ നിന്നോ കശാപ്പുശാലയ്ക്ക് പുറത്തുള്ള ഏതെങ്കിലും പ്രവേ ശന സ്ഥലത്തു നിന്നോ മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് നേരിൽ കാണാൻ സാധിക്കുന്നവിധം കശാ പ്പുശാലയുടെ ഒരു വാതിലും സ്ഥാപിക്കാൻ പാടില്ലാത്തതുമാണ്. കശാപ്പിന് ഉപയോഗിക്കുന്ന കെട്ടി ടത്തിനു മുമ്പിൽ 'പൊതുകശാപ്പു ശാല' എന്നോ അംഗീകൃത കശാപ്പുശാല എന്നോ എഴുതിയ ഒരു ബോർഡ് പ്രദർശിപ്പിക്കേണ്ടതാണ്. 6. കശാപ്പുകാർക്കുള്ള ലൈസൻസ്.- പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഫോറം 1-ൽ ലഭിച്ച ലൈസൻസില്ലാത്ത ആരെയും കശാപ്പു ശാലകളിൽ മൃഗങ്ങളെ കശാപ്പു ചെയ്യാൻ അനുവദിക്കാൻ പാടില്ല. ലൈസൻസ് നൽകുന്നതിനുള്ള ഫീസ് 50 രൂപയാകുന്നു."(അപേക്ഷകൻ താൻ സാംക്രമിക രോഗങ്ങളോ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് ലൈസൻസ് നൽകാതിരിക്കാൻ തക്ക ആരോഗ്യ പ്രശ്നങ്ങളോ ഉള്ള ആളല്ലെന്നു തെളിയിക്കുന്ന, അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത അലോ പ്പതി ഡോക്ടറിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് അപേക്ഷയൊടൊപ്പം ഹാജരാക്കേണ്ടതാണ്.) 7. മൃഗങ്ങളെ കശാപ്പു ചെയ്യുന്ന സമയത്ത് കശാപ്പുശാലയിലേക്കുള്ള പ്രവേശനം നിരോ ധിക്കൽ- ലൈസൻസുള്ള കശാപ്പുകാരനെ അല്ലാതെ പഞ്ചായത്തു സെക്രട്ടറിയിൽ നിന്നോ ഇക്കാ ര്യത്തിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനിൽ നിന്നോ ലഭിച്ച ഒരു പെർമിറ്റ് ഇല്ലാത്ത ആരെയും മൃഗങ്ങളെ കശാപ്പു ചെയ്യുന്ന സമയത്ത് കശാപ്പുശാലയിൽ പ്രവേശി ക്കുന്നതിന് അനുവദിക്കാൻ പാടില്ല. 8. മൃഗങ്ങളെ മുദ്രവയ്ക്കൽ- (ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള വെറ്റിനറി സബ് സെന്റ റിലേയോ, വെറ്റിനറി ഡിസ്പൻസറിയിലേയോ, മൃഗാശുപ്രതിയിലേയോ ഗ്രാമപഞ്ചായത്ത് ഇതിലേ ക്കായി പ്രത്യേകം അധികാരപ്പെടുത്തുന്ന വെറ്റിനറി സർജൻ) പരിശോധിച്ച പകർച്ച വ്യാധികളോ മറ്റു രോഗങ്ങളോ ഇല്ലെന്നു സാക്ഷ്യപ്പെടുത്തി മുദ്രവച്ച മൃഗങ്ങളെ അല്ലാതെ മറ്റൊരു മൃഗത്തെയും കശാപ്പുശാലയിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഇപ്രകാരമുള്ള സാക്ഷ്യപത്രത്തിൽ പരിശോധനാ സമ യവും തീയതിയും രേഖപ്പെടുത്തേണ്ടതാണ്. സാക്ഷ്യപത്രത്തിന് 48 മണിക്കുർ സമയത്തെ സാധുത മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കശാപ്പുശാലയുടെ ചുമതലയുള്ള വ്യക്തി, ഇപ്രകാരം പരിശോ ധിച്ച മുദ്രവച്ച മൃഗങ്ങളുടെ വിവരങ്ങൾ ഫോറം II-ന്റെ മാതൃകയിലുള്ള ഒരു രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.)
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |