Panchayat:Repo18/vol1-page0384

From Panchayatwiki
Revision as of 07:18, 4 January 2018 by Jayaprakash (talk | contribs) ('"|24.എ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

"|24.എ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ്:- ഈ ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പിൽ, നിർണ്ണയിക്കപ്പെട്ട രീതി യിൽ, സമ്മതിദായകർക്ക് വോട്ടുകൾ രേഖപ്പെടുത്തുന്നതിന് ഇലക്സ്ട്രോണിക്സ് വോട്ടിംഗ് യന്ത്രം (ഇതിനുശേഷം വോട്ടിംഗ് യന്ത്രം എന്നാണ് പരാമർശിക്കപ്പെടുക) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷന് ഏർപ്പെടുത്താവുന്നതാണ്. 24ബി. വോട്ടിംഗ് യന്ത്രത്തിന്റെ രൂപകല്പന:- ഓരോ വോട്ടിംഗ് യന്ത്രത്തിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന രൂപകല്പനയിലുള്ള ഒരു കൺട്രോൾ യൂണിറ്റും, മെമ്മറി ചിപ്പും, ബാലറ്റ് യൂണിറ്റോ യൂണിറ്റുകളോ ഉണ്ടായിരിക്കുന്നതാണ്. 24.സി. വരണാധികാരി വോട്ടിംഗ് യന്ത്രം സജ്ജമാക്കുന്ന വിധം:- (1) വോട്ടിംഗ് യന്ത്ര ത്തിലെ ബാലറ്റ് യൂണിറ്റിൽ ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിക്കുന്ന വിവരങ്ങൾ ഇംഗ്ലീഷിലോ, മലയാ ളത്തിലോ, കന്നഡയിലോ, തമിഴിലോ അല്ലെങ്കിൽ ഏതെങ്കിലും രണ്ടു ഭാഷയിലും കൂടിയോ ഉണ്ടാ യിരിക്കേണ്ടതാണ്. (2) സ്ഥാനാർത്ഥി ലിസ്റ്റിലുള്ള ക്രമത്തിൽ തന്നെയായിരിക്കണം ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേര് ക്രമീകരിക്കേണ്ടത്. (3) രണ്ടോ അതിൽക്കൂടുതലോ സ്ഥാനാർത്ഥികൾ ഒരേ പേരിൽ ഉണ്ടായാൽ അവരെ തിരിച്ചറി യുന്നതിന് അവരുടെ ജോലിയോ വീട്ടുപേരോ അല്ലെങ്കിൽ അതുപോലുള്ള മറ്റെന്തെങ്കിലുമോ പേരി നോടൊപ്പം കൂട്ടിച്ചേർക്കേണ്ടതാണ്. (4) (1) മുതൽ (3) വരെയുള്ള ഉപചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി വരണാധികാരി സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ബാലറ്റ് യൂണിറ്റിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര്, ചിഹ്നം എന്നിവ രേഖപ്പെടുത്തിയ ലേബൽ പതിപ്പിക്കേണ്ടതും, ബാലറ്റ യൂണിറ്റ് വരണാധികാരിയുടെയും കൂടാതെ താൽപ്പര്യമുള്ള സ്ഥാനാർത്ഥികളുടെയോ അവിടെ സന്നി ഹിതരായിരിക്കുന്ന അവരുടെ ഏജന്റിന്റെയോ സീൽ പതിച്ച മുദ്രവെയ്തക്കേണ്ടതും അതുപോലെ തന്നെ കൺട്രോൾ യൂണിറ്റിലും മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം സൈറ്റ് ചെയ്തതിനു ശേഷം വരണാധികാരിയുടെയും കൂടാതെ താൽപ്പര്യമുള്ള അങ്ങനെയുള്ള സ്ഥാനാർത്ഥികളുടെയോ അവിടെ സന്നിഹിതരായിരിക്കുന്ന അവരുടെ ഏജന്റിന്റെയോ സീൽ പതിച്ച മുദ്ര ചെയ്ത് സംരക്ഷി ക്കേണ്ടതുമാണ്. (5) മേൽ പറയുന്ന പ്രകാരം കൺട്രോൾ യൂണിറ്റ് മുദ്രവെയ്ക്കുന്നതിനു മുമ്പായി പ്രിസൈ ഡിംഗ് ഓഫീസർ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ, വോട്ടിംഗ് യന്ത്രം ശരിയായ രീതിയിൽ പ്രവർത്തി ക്കുന്നുണ്ടെന്ന് ഏജന്റുമാരേയും സമ്മതിദായകരേയും ബോദ്ധ്യപ്പെടുത്തുന്നതിനായി, പ്രദർശന വോട്ടെ ടുപ്പ് (മോക്ക് പോൾ) നടത്തേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന നിശ്ചിത ഫോറത്തിൽ പോളിംഗ് ഏജന്റുമാരുടെ ഒപ്പുകൾ ശേഖരിക്കേണ്ടതുമാകുന്നു. 25. പോളിംഗ് സ്റ്റേഷനിലെ സജ്ജീകരണങ്ങൾ.- (1) ഓരോ പോളിംഗ് സ്റ്റേഷനു വെളി യിലും,- (എ) വോട്ടെടുപ്പ് സ്ഥലം വ്യക്തമാക്കുന്ന നോട്ടീസും ആ പോളിംഗ് സ്റ്റേഷനിൽ വോട്ടു രേഖപ്പെടുത്തുവാൻ അവകാശപ്പെട്ട സമ്മതിദായകരുടെയും, ആ വോട്ടെടുപ്പ് സ്ഥലത്ത് ഒന്നിലധികം പോളിംഗ് സ്റ്റേഷൻ ഉണ്ടെങ്കിൽ അവിടെ വോട്ടുചെയ്യാൻ അവകാശപ്പെട്ട സമ്മതിദായകരുടെയും വിവരങ്ങൾ; (ബി) മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിന്റെ ഒരു പകർപ്പ, എന്നിവ മുഖ്യമായും പ്രദർശിപ്പിക്കേണ്ടതാണ്. (2) ഓരോ പോളിംഗ് സ്റ്റേഷനിലും സമ്മതിദായകർക്ക് രഹസ്യമായി വോട്ടു രേഖപ്പെടുത്തു ന്നതിനുള്ള രണ്ടോ അതിലധികമോ അറകൾ സംവിധാനം ചെയ്യേണ്ടതാണ്. (3) വരണാധികാരി ഓരോ പോളിംഗ് സ്റ്റേഷനിലും വേണ്ടത്ര ബാലറ്റുപെട്ടികളും വോട്ടർപ ട്ടികയുടെ പ്രസക്തമായ ഭാഗങ്ങളുടെ പകർപ്പുകളും ബാലറ്റുപേപ്പറുകളും ബാലറ്റുപേപ്പറുകളിൽ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ