Panchayat:Repo18/vol1-page0153

From Panchayatwiki
Revision as of 05:33, 5 January 2018 by Rejivj (talk | contribs) ('(4) ഏതെങ്കിലും ആൾ ഈ വകുപ്പിൻകീഴിലുണ്ടാക്കിയ ഏത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(4) ഏതെങ്കിലും ആൾ ഈ വകുപ്പിൻകീഴിലുണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് ലംഘിക്കുന്ന പക്ഷം അയാൾക്ക് മൂന്നു മാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്. (5) ഈ വകുപ്പിൽ,- (എ) 'പരിസരം' എന്നാൽ ഏതെങ്കിലും ഭൂമിയോ കെട്ടിടമോ കെട്ടിടത്തിന്റെ ഭാഗമോ എന്നർത്ഥമാകുന്നതും, അതിൽ കുടിലോ ഷെസ്സോ മറ്റു എടുപ്പോ അതിന്റെ ഏതെങ്കിലും ഭാഗമോ ഉൾപ്പെടുന്നതും ആകുന്നു. (ബി) ‘വാഹനം' എന്നാൽ റോഡുമാർഗ്ഗം കൊണ്ടുപോകുന്നതിനുവേണ്ടി ഉപയോഗിക്കു ന്നതോ ഉപയോഗിക്കാൻ കഴിയുന്നതോ ആയ ഏതെങ്കിലും വാഹനം അത് യന്ത്രശക്തിയാൽ ചലി പ്പിക്കുന്നതോ, അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു; (സി) യാനപ്രതം' എന്നാൽ ജലഗതാഗതത്തിനുവേണ്ടി ഉപയോഗിക്കുന്നതോ ഉപയോഗി ക്കാൻ കഴിയുന്നതോ ആയ ഏതെങ്കിലും യാനപ്രതം, അത് യന്ത്രശക്തിയാൽ ചലിപ്പിക്കുന്നതോ അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു. 135. സർക്കാർ ജീവനക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരോ തിരഞ്ഞെടുപ്പ് ഏജന്റായോ പോളിംഗ് ഏജന്റായോ വോട്ടെണ്ണൽ ഏജന്റായോ പ്രവർത്തി ക്കുന്നതിനുള്ള ശിക്ഷ.--സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ സേവന ത്തിൽ ഉള്ള ഏതെങ്കിലും ഒരാൾ ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ ഏജന്റോ, പോളിംഗ് ഏജന്റോ, വോട്ടെണ്ണൽ ഏജന്റോ ആയി പ്രവർത്തിക്കുന്നുവെങ്കിൽ അയാൾ മൂന്നുമാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ അവ രണ്ടും കൂടിയോ നല്കി ശിക്ഷിക്കപ്പെടാവുന്നതാണ്. 136. പോളിംഗ് സ്റ്റേഷനിൽ നിന്ന് ബാലറ്റ് പേപ്പറുകൾ നീക്കം ചെയ്യുന്നത് കുറ്റമാ യിരിക്കുമെന്ന്.-(1) ഒരു തിരഞ്ഞെടുപ്പിൽ, ഒരു ബാലറ്റ് പേപ്പർ വഞ്ചനാപൂർവ്വം പോളിംഗ് സ്റ്റേഷ നിൽ നിന്ന് പുറത്ത് എടുക്കുകയോ പുറത്തെടുക്കാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ അങ്ങനെയുള്ള കൃത്യം ചെയ്യുന്നതിനെ മനഃപൂർവ്വം സഹായിക്കുകയോ ചെയ്യുന്ന ഏതൊരാളും, മൂന്നുവർഷത്തോ ളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നല്കി ശിക്ഷിക്കപ്പെടുന്നതാണ്. (2) ഏതെങ്കിലും ആൾ (1)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റം ചെയ്യുക യാണെന്നോ ചെയ്തിട്ടുണ്ടെന്നോ തനിക്ക് വിശ്വസിക്കാൻ ന്യായമായ കാരണമുണ്ടെങ്കിൽ, ഒരു പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ആഫീസർക്ക് അങ്ങനെയുള്ള ആൾ പോളിംഗ് സ്റ്റേഷൻ വിടുന്നതിന് മുൻപ് അയാളെ അറസ്റ്റ് ചെയ്യുകയോ, അയാളെ അറസ്റ്റു ചെയ്യുവാൻ ഒരു പോലീസ് ഉദ്യോഗസ്ഥനോടു നിർദ്ദേശിക്കുകയോ ചെയ്യാവുന്നതും അയാളുടെ ദേഹപരിശോധന നടത്തുകയോ ഒരു പോലീസു ആഫീസറെക്കൊണ്ട് ദേഹപരിശോധന നടത്തിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ, ഒരു സ്ത്രീയെ ദേഹപരിശോധന ചെയ്യേണ്ടത് ആവശ്യമാകുമ്പോൾ, ആ ദേഹപരി ശോധന സഭ്യത കൃത്യമായും പാലിച്ചുകൊണ്ട് മറ്റൊരു സ്ത്രീയെക്കൊണ്ട് നടത്തിക്കേണ്ടതാണ്. (3) അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകളുടെ ദേഹത്ത് പരിശോധനയിൽ കാണുന്ന ഏതെങ്കിലും ബാലറ്റ് പേപ്പർ പ്രിസൈഡിംഗ് ആഫീസർ സുരക്ഷിതമായ സൂക്ഷിപ്പിനായി ഒരു പോലീസ് ആഫീ സറെ ഏല്പിക്കേണ്ടതോ അല്ലെങ്കിൽ അന്വേഷണം ഒരു പോലീസ് ആഫീസർ ചെയ്യുമ്പോൾ, ആ ഉദ്യോഗസ്ഥൻ അത് സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതോ ആണ്. (4) (1)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോഗസൈബിൾ ആയിരിക്കു ന്നതാണ്. 137. ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം.-ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുന്ന ഏതൊരാളും ആറു മാസത്തിൽ കുറയാത്തതും മൂന്നു വർഷക്കാലത്തോളമാകാവുന്നതുമായ