Panchayat:Repo18/vol2-page1490

From Panchayatwiki
Revision as of 05:33, 5 January 2018 by Sajeev (talk | contribs) (' 1490 CIRCULARS തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1490 CIRCULARS തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പുകൾ സംബന്ധിച്ച അപാകതകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ മുഖേനയോ അല്ലാതെയോ സർക്കാരിന്റെ ശ്രദ്ധയിൽവന്നാലുടൻ മേൽ അപാകതകൾക്ക് കാരണക്കാരായവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടതാണ്. ഓഡിറ്റ് റിപ്പോർട്ടിലെ ഓരോ ഖണ്ഡികയ്ക്കുമുള്ള മറുപടിയിൽ സർക്കാർ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ചുള്ള ഒരു ഖണ്ഡിക കൂടി ഉൾപ്പെടുത്തിയിരിക്കേണ്ടതുമാണ്. കേരള കോസ്സൽ സോൺ മാനേജ്മെന്റ് അതോറിറ്റി-തീരദേശ മേഖലയിലെ കെട്ടിടനിർമ്മാണം - സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നമ്പർ 55353/ആർ.എ1/2013/തസ്വഭവ. Tvpm, തീയതി 09-09-2013)

വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിതീരദേശ മേഖലയിലെ കെട്ടിട നിർമ്മാണം-സംബന്ധിച്ച്. സൂചന :- 1) 4-1-2011-ലെ 67370/ആർ.എ1/10/തസ്വഭവ നം. സർക്കുലർ, 2) 26-01-13-ലെ 1722/എ2/12/ശാ.സാ.വ. നം. സർക്കുലർ,

തീരദേശമേഖലകളിൽ കെട്ടിട നിർമ്മാണം നടത്തുന്നതിന് കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി/ക്ലിയറൻസിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച ശാസ്ത്ര സാങ്കേതിക വകു പ്പിന്റെ സൂചന 2-ലെ സർക്കുലർ പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ തീരദേശ വിജ്ഞാപനത്തിലെ നിബന്ധനകൾ പാലിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിട നിർമ്മാണ അനുമതിയും കെട്ടിട നമ്പറും നൽകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തീരദേശമേഖലകളിൽ വ്യാപകമായി CRZ ലംഘനത്തോടുകൂടി നിർമ്മാണം നടത്തിയിട്ടുള്ളത് ബഹു. സുപ്രീം കോടതിയുടെ വിമർശനത്തിന് ഇടയായിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഈ നടപടി സർക്കാർ ഗൗരവമായി വീക്ഷിക്കുന്നു. 

തീരദേശ നിയന്ത്രണ മേഖലകളിലെ കെട്ടിട നിർമ്മാണം സുതാര്യവും കുറ്റവിമുക്തവുമാക്കുന്ന തിനായി സർക്കാർ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. തീരദേശ നിയന്ത്രണ നിയമം പാലിക്കപ്പെടാത്ത മുഴുവൻ കെട്ടിടങ്ങൾക്കെതിരെയും അടിയന്തിര മായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കർശന നടപടികൾ സ്വീകരിക്കേണ്ടതാണ്. 2, CRZ ലംഘനങ്ങളോടെ നിർമ്മാണം പൂർത്തീയാക്കിയ/നിർമ്മാണം നടന്നുവരുന്ന മുഴുവൻ കെട്ടിട ങ്ങളുടേയും വിശദവിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുള്ള നിർദ്ദിഷ്ട പ്രൊഫോർമയിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കേണ്ടതും 15-10-2013-ന് മുമ്പായി നഗരകാര്യ ഡയറക്ടർക്ക്/പഞ്ചാ യത്ത് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. ഇതു സംബന്ധിച്ച സമാഹൃത റിപ്പോർട്ട് 2013 ഒക്ടോബർ 31-ന് മുമ്പായി നഗരകാര്യ ഡയറക്ടർ/പഞ്ചായത്ത് ഡയറക്ടർ സർക്കാരിന് ലഭ്യമാക്കേണ്ടതാണ്. 3. തീരദേശ വിജ്ഞാപന നിയമത്തിലെ നിബന്ധനകൾ പാലിക്കാതെ കെട്ടിട നിർമ്മാണത്തിന് അനു മതി/കെട്ടിട നമ്പർ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട ഡയറക്ടർമാർ വകുപ്പുതല അച്ചടക്ക നടപടി സ്വീകിരച്ച് Action Taken Report സർക്കാരിന് 30-11-13-നു മുമ്പായി ലഭ്യമാക്കേണ്ടതാണ്. 4. സർക്കാർ കാലാകാലങ്ങളിൽ ഈ വിഷയം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറിലെ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാതെയും പാലിക്കാതെയും കെട്ടിട നിർമ്മാണ അനുമതി/ശുപാർശ നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്തെ റോഡുകളുടെ നിർമ്മാണം - മിനിമം ഗ്യാരന്റി ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡിസി) വകുപ്പ്, നമ്പർ 54044/ഡിസി3/2013/തസ്വഭവ, Tvpm, തീയതി 09-09-2013) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ റോഡുകളുടെ നിർമ്മാണം - മിനിമം ഗ്യാരന്റി ഉറപ്പുവരുത്തുന്നത് - സംബന്ധിച്ച്, സംസ്ഥാനത്തെ റോഡുകളുടെ നിർമ്മാണത്തിലെ മിനിമം ഗ്യാരന്റി ഉറപ്പുവരുത്തുന്നതിന് താഴെപ്പറ യുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:- 1. സംസ്ഥാനത്തെ റോഡ് നിർമ്മാണ പ്രവൃത്തി കഴിഞ്ഞ് റോഡുകൾക്ക് കേടുപാടുകൾ സംഭവി ക്കുകയാണെങ്കിൽ അതേ കരാറുകാരന്റെ ചെലവിൽ തന്നെ കേടുപാടുകൾ തീർക്കുന്നതിനുള്ള പണികൾ ചെയ്യേണ്ടതാണ്. കരാറുകാരൻ വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കിൽ ടിയാനെ കരിംപട്ടികയിൽ ഉൾപ്പെടുത്തി ഭാവിയിൽ കരാറുപണിയിൽ നിന്നും മാറ്റി നിർത്തേണ്ടതാണ്. 2. ഇത്തരത്തിലുള്ള നിർമ്മാണവൈകല്യത്തിന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യവും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും കർശന നടപടികൾ അവർക്കെതിരെ സ്വീകരിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ