Panchayat:Repo18/vol1-page0152
133. തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യങ്ങളുടെ ലംഘന ങ്ങൾ.-(1) ഈ വകുപ്പ ബാധകമാകുന്ന ഏതെങ്കിലും ആൾ, ന്യായമായ കാരണം കൂടാതെ, തന്റെ ഔദ്യോഗിക കർത്തവ്യം ലംഘിച്ചുകൊണ്ടുള്ള ഏതെങ്കിലും കൃത്യത്തിനോ കൃത്യവിലോപത്തിനോ കുറ്റക്കാരനാണെങ്കിൽ അയാൾ അഞ്ഞു്റു രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടു ന്നതാകുന്നു. (2) അങ്ങനെയുള്ള ഏതെങ്കിലും ആൾക്കെതിരായി അങ്ങനെയുള്ള ഏതെങ്കിലും കൃത്യമോ കൃത്യവിലോപമോ സംബന്ധിച്ച നഷ്ടപരിഹാരത്തിനുള്ള ഏതെങ്കിലും വ്യവഹാരമോ മറ്റു നിയമ നടപടിയോ നിലനിൽക്കുന്നതല്ല. (3) ജില്ലാ തെരഞ്ഞെടുപ്പുദ്യോഗസ്ഥൻമാരും വരണാധികാരികളും അസിസ്റ്റന്റ് വരണാധികാ രികളും പ്രിസൈഡിംഗ് ആഫീസർമാരും പോളിംഗ് ആഫീസർമാരും തിരഞ്ഞെടുപ്പിൽ നാമനിർദ്ദേ ശങ്ങൾ സ്വീകരിക്കുന്നതോ സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതോ വോട്ടുകൾ രേഖപ്പെടുത്തു കയോ എണ്ണുകയോ ചെയ്യുന്നതോ സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുവാൻ നിയ മിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ആളും ഈ വകുപ്പ ബാധകമാകുന്ന ആളുകൾ ആകുന്നു. വിശദീകരണം.-ഔദ്യോഗിക കർത്തവ്യം' എന്ന പ്രയോഗത്തിന്, ഈ വകുപ്പിന്റെ ആവശ്യ ങ്ങൾക്കനുസരിച്ച് അർത്ഥം കൽപ്പിക്കേണ്ടതും എന്നാൽ അതിൽ ഈ ആക്റ്റിനാലോ ആക്റ്റിൻ കീഴിലോ അല്ലാതെ ചുമത്തപ്പെടുന്ന കർത്തവ്യങ്ങൾ ഉൾപ്പെടുന്നതല്ലാത്തതും ആകുന്നു. 134. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കെട്ടിടപരിസരങ്ങൾ മുതലായവ ആവ ശ്യപ്പെടൽ.-(1) ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീ ഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ(എ) ഏതെങ്കിലും കെട്ടിടപരിസരം ഒരു പോളിംഗ് സ്റ്റേഷനായോ തിരഞ്ഞെടുപ്പ കഴിഞ്ഞ തിനുശേഷം ബാലറ്റ് പെട്ടികൾ സൂക്ഷിക്കുന്നതിനായോ ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടാകാനി ടയുണ്ടെന്നോ, അല്ലെങ്കിൽ (ബി) ഒരു പോളിംഗ് സ്റ്റേഷനിൽ നിന്നോ പോളിംഗ് സ്റ്റേഷനിലേക്കോ ബാലറ്റ് പെട്ടികൾ കൊണ്ടുപോകുന്നതിന്റെ ആവശ്യത്തിലേക്കോ, അങ്ങനെയുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പ് കാലത്ത് സമാധാന പാലനത്തിന് പോലീസ് സേനാംഗങ്ങളെ കൊണ്ടുപോകുന്നതിനോ, അങ്ങനെയുള്ള തിര ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി നിർവ്വഹിക്കുന്നതിനു വേണ്ടി ഏതെങ്കിലും ഉദ്യോഗസ്ഥനെയോ മറ്റാളിനെയോ കൊണ്ടുപോകുന്നതിനോ ഏതെങ്കിലും വാഹനമോ യാനപാത്രമോ ആവശ്യമു ണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ, തോന്നുകയാണെങ്കിൽ അതതു സംഗതിപോലെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ അങ്ങനെയുള്ള കെട്ടിട പരിസരങ്ങളോ, അങ്ങനെയുള്ള വാഹനമോ യാനപാത്രമോ ലിഖിതമായ ഉത്തരവുവഴി ആവശ്യപ്പെ ടാവുന്നതും ആയതിന് നൽകേണ്ട ന്യായമായ പ്രതിഫലം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച ആവശ്യമെന്നോ യുക്തമെന്നോ തോന്നുന്ന കൂടുതൽ ഉത്തരവുകൾ പാസ്സാക്കാവുന്നതുമാണ്. എന്നാൽ, ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഏതെങ്കിലും ആവശ്യത്തിന്, ആ സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ നിയമാനുസൃതം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഏതെ ങ്കിലും വാഹനമോ യാനപാത്രമോ അങ്ങനെയുള്ള തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയാകുന്ന തുവരെ, ഈ ഉപവകുപ്പിൻ കീഴിൽ ആവശ്യപ്പെടാൻ പാടുള്ളതല്ല. (2) ആവശ്യപ്പെടൽ, വസ്തുവിന്റെ ഉടമസ്ഥനോ അത് കൈവശമുള്ള ആളോ ആണെന്ന്, അതതു സംഗതിപോലെ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗ സ്ഥനോ കരുതുന്ന ആളെ അഭിസംബോധന ചെയ്തതുകൊണ്ടുള്ള ലിഖിതമായ ഉത്തരവുവഴി നട ത്തേണ്ടതാണ്. (3) (1)-ാം ഉപവകുപ്പിൻ കീഴിൽ ഏതെങ്കിലും വസ്തു ആവശ്യപ്പെടുമ്പോഴെല്ലാം, അങ്ങനെ യുള്ള ആവശ്യപ്പെടലിന്റെ കാലാവധി, ആ ഉപവകുപ്പിൻ കീഴിൽ പറഞ്ഞിട്ടുള്ള ആവശ്യങ്ങളിൽ ഏതിനെങ്കിലും അങ്ങനെയുള്ള വസ്തു വേണ്ടതായിട്ടുള്ള കാലാവധിക്ക് അപ്പുറം പോകാൻ പാടു ള്ളതല്ല.