Panchayat:Repo18/vol1-page0382
(4) 64-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഏതൊരു പിൻവലിക്കലും 11-ാം നമ്പർ ഫാറത്തിൽ പിസൈഡിംഗ് ആഫീസറുടെ പക്കൽ ഏൽപ്പിക്കേണ്ടതും മറ്റൊരു പോളിംഗ് ഏജന്റിന്റെ നിയമനം പുതുതായി ഒരു പോളിംഗ് ഏജന്റിന്റെ നിയമനം എന്നതുപോലെ ആയിരി ക്കേണ്ടതുമാണ്. 19. വോട്ടെണ്ണൽ ഏജന്റുമാരുടെ നിയമനം.- (1) മത്സരിക്കുന്ന സ്ഥാനാർത്ഥിക്കോ അയാ ളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെണ്ണൽ മേശകളുടെ എണ്ണത്തിന് തുല്യമായ എണ്ണത്തിൽ കവിയാത്തത്ര ആളുകളെ വോട്ടെണ്ണൽ ഏജന്റോ ഏജന്റുമാരോ ആയി നിയമിക്കാവുന്നതും അപ്ര കാരമുള്ള നിയമനത്തിന്റെ ഒരു നോട്ടീസ്, വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയ ത്തിന് ഒരു മണിക്കുർ മുമ്പായി വരണാധികാരിക്ക് 12-ാം നമ്പർ ഫാറത്തിൽ നൽകേണ്ടതുമാണ്. (2) 64-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള ഏതൊരു പിൻവലിക്കലും 13-ാം നമ്പർ ഫാറ ത്തിൽ ആയിരിക്കേണ്ടതും മറ്റൊരു വോട്ടെണ്ണൽ ഏജന്റിന്റെ നിയമനം പുതുതായി ഒരു വോട്ടെ ണ്ണൽ ഏജന്റിന്റെ നിയമനം എന്നതുപോലെ ആയിരിക്കേണ്ടതുമാണ്. 20. പ്രിസൈഡിംഗ് ആഫീസർമാരുടെയും പോളിംഗ് ആഫീസർമാരുടെയും നിയമനം.- 46-ാം വകുപ്പു പ്രകാരമുള്ള പ്രിസൈഡിംഗ് ആഫീസർമാരുടെയും പോളിംഗ് ആഫീസർമാരുടെയും നിയമനം 14-ാം നമ്പർ ഫാറത്തിലായിരിക്കേണ്ടതാണ്. 21. പോസ്സൽ ബാലറ്റുപേപ്പറിനു വേണ്ടിയുള്ള അപേക്ഷ.- തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഒരു സമ്മതിദായകൻ, തിരഞ്ഞെടുപ്പിൽ തപാൽമാർഗ്ഗം വോട്ടുചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ വോട്ടെടുപ്പ് തീയതിക്ക് ഏറ്റവും കുറഞ്ഞത് ഏഴു ദിവസത്തിനോ അല്ലെങ്കിൽ വരണാധികാരി അനു വദിക്കാവുന്ന അങ്ങനെയുള്ള കുറഞ്ഞ കാലാവധിക്കോ മുമ്പ് ലഭിക്കത്തക്കവിധത്തിൽ 15-ാം നമ്പർ ഫാറത്തിൽ ഒരു അപേക്ഷ വരണാധികാരിക്ക് അയക്കേണ്ടതും അപേക്ഷകൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടി യിലുള്ള ഒരു സമ്മതിദായകനാണെന്ന് വരണാധികാരിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം അയാൾക്ക് ഒരു പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകേണ്ടതുമാണ്. 22. പോസ്സൽ ബാലറ്റ് പേപ്പർ- '[(1) പോസ്റ്റൽ ബാലറ്റ് പേപ്പർ, സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ നിശ്ചയിക്കുന്ന ഫാറത്തിൽ ആയിരിക്കേണ്ടതും അതിൽ കമ്മീഷൻ നിർദ്ദേശിക്കുന്ന വിവ രങ്ങൾ അടങ്ങിയിരിക്കേണ്ടതും അതിന്റെ മറുവശത്ത് പോസ്റ്റൽ ബാലറ്റ് എന്ന വാക്കുകൾ അധി കമായി മുദ്രണം ചെയ്തിരിക്കേണ്ടതുമാണ്.) (2) പോസ്റ്റൽ ബാലറ്റുപേപ്പർ സർട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിംഗ് ആയി തപാൽ മാർഗ്ഗം സമ്മ തിദായകന് താഴെ പറയുന്നവ സഹിതം അയച്ചുകൊടുക്കേണ്ടതാണ്, അതായത് (എ) 16-ാം നമ്പർ ഫാറത്തിലുള്ള സത്യപ്രസ്താവിനു; (ബി.) 17-ാം നമ്പർ ഫാറത്തിൽ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ; (സി.) 18-ാം നമ്പർ ഫാറത്തിലുള്ള ഒരു കവർ, (ഡി) 19-ാം നമ്പർ ഫാറത്തിലുള്ള ഒരു വലിയ കവർ, എന്നാൽ വരണാധികാരി അങ്ങനെയുള്ള സമ്മതിദായകർക്ക്, ബാലറ്റുപേപ്പറും ഫാറങ്ങളും നേരിട്ടുകൊടുക്കുകയോ കൊടുപ്പിക്കുകയോ ചെയ്യാവുന്നതാണ്. (3) അതേ സമയം, വരണാധികാരി(എ) വോട്ടർ പട്ടികയുടെ അടയാളം ചെയ്ത പകർപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ, സമ്മതിദായകന്റെ വോട്ടർ പട്ടികയിലെ നമ്പർ ബാലറ്റ് പേപ്പറിന്റെ കൗണ്ടർ ഫോയിലിൽ രേഖപ്പെടുത്തേണ്ടതും, (ബി) അടയാളപ്പെടുത്തിയ വോട്ടർ പട്ടികയുടെ പകർപ്പിൽ സമ്മതിദായകന്റെ പേരിനെ തിരെ ബാലറ്റ് പേപ്പർ അയാൾക്ക് കൊടുത്തു എന്ന് സൂചിപ്പിക്കുന്നതിനായി സമ്മതിദായകന് കൊടു ത്തിട്ടുള്ള ബാലറ്റുപേപ്പറിന്റെ ക്രമനമ്പർ രേഖപ്പെടുത്താതെ "പി.ബി." എന്ന് അടയാളപ്പെടുത്തേ ണ്ടതും;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |