Panchayat:Repo18/vol1-page0715
(bd) ‘വിവര സാങ്കേതിക കെട്ടിടം' എന്നാൽ വിവര സാങ്കേതിക പദ്ധതി, വിവരസാങ്കേ തിക പദ്ധതി സഹായ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങളുള്ള വ്യാവസായിക സ്ഥാപനങ്ങളുടെയോ മറ്റേതെങ്കിലും വ്യാപാരസ്ഥാപനങ്ങളുടെയോ കൈവശമുള്ളതും അത്തരം കെട്ടിടത്തിന്റെ ആകെ നിർമ്മിത പ്രദേശത്തിന്റെ ചുരുങ്ങിയത് 70% വിനിമയ സാങ്കേതികാവശ്യത്തി ലേക്ക് നീക്കി വച്ചിട്ടുള്ളതും അവശേഷിക്കുന്നവ റസ്റ്റോറന്റു കൾ, ഫുഡ്കോർട്ടുകൾ, സമ്മേളന മുറികൾ, അതിഥി ഭവനങ്ങൾ, മാനസികോല്ലാസ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള സഹായക പ്രവർത്ത നങ്ങൾക്കുമായി ഉപയോഗപ്പെടുത്തുന്ന കെട്ടിടം എന്നർത്ഥമാകുന്നു; (be) ‘വിവര സാങ്കേതിക പാർക്ക് എന്നാൽ വിവര സാങ്കേതിക കെട്ടിടങ്ങളും അതുപോലെ മറ്റു കെട്ടിടങ്ങളും ഉൾപ്പെട്ടിട്ടുള്ള ഒരു സംയോജിത ടൗൺഷിപ്പ് എന്നർത്ഥമാകുന്നു. വിവര സാങ്കേ തിക പാർക്കിലെ വിവര സാങ്കേതിക കെട്ടിടങ്ങൾ ഖണ്ഡം (bd)-യിൽ പ്രതിപാദിച്ചിരിക്കുന്ന പ്രവർത്ത നങ്ങളുടെ നിർവഹണ ഉദ്ദേശത്തിലേക്കായി നിർമ്മിക്കേണ്ടതും, വിവര സാങ്കേതിക കെട്ടിടങ്ങളും വിവര സാങ്കേതിക പാർക്കിലുള്ള ശേഷിക്കുന്ന കെട്ടിടങ്ങളും പരസ്പര പൂരകങ്ങളായി വിവര സാങ്കേതിക കെട്ടിടങ്ങളിലെ പ്രവർത്തനങ്ങൾക്ക് സഹായകമായി പ്രവർത്തിക്കാൻ ഉദ്ദേശിച്ചിട്ടുള്ളവ യായിരിക്കേണ്ടതാണ്. വിവര സാങ്കേതിക പാർക്കിലെ ഭൂവിസ്ത്യതിയുടെ 70% വിവര സാങ്കേതിക കെട്ടിടങ്ങളുടെ നിർമ്മാണത്തിനു വേണ്ടിയും ശേഷിക്കുന്ന ഭൂവിസ്ത്യതി സഹായക പ്രവർത്തന ങ്ങൾക്ക് വേണ്ടിയും ഉപയുക്തമാക്കാവുന്നതാണ്. സഹായക പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള കെട്ടി ടങ്ങളിൽ താമസാവശ്യത്തിനുള്ള കെട്ടിടങ്ങൾ, ഉല്ലാസ സൗകര്യങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, സമ്മേളന കേന്ദ്രങ്ങൾ, ആശുപ്രതികൾ, ഭക്ഷണശാലകൾ, വിവരസാങ്കേതിക കെട്ടിടങ്ങളേയും പാർക്കുകളേയും സഹായിക്കുവാനുദ്ദേശിച്ചുള്ള മറ്റു സാമൂഹ്യ സംരംഭത്തിന്റെ ഉപഭാഗങ്ങൾ എന്നിവയും ഉൾപ്പെടാവുന്നതാണ്. (b) ലിഫ്ട് കിണർ' എന്നാൽ ലിഫ്റ്റ് കുഴിയും, ആയതിന്റെ ഏറ്റവും മുകളിൽ അതിനെ പൂർണമായും ഉൾക്കൊള്ളുവാനുള്ള സ്ഥലവുമുൾപ്പെടെ ലിഫ്റ്റ് കാറിനോ കാറുകൾക്കോ അതിന്റെ സമതുലന തുക്കത്തിനോ തൂക്കങ്ങൾക്കോ ലംബമായി ചലിക്കുന്നതിന് വേണ്ടി സ്ഥാപിക്കുന്ന ഒരടച്ചു കെട്ടിനുള്ളിലെ തടസ്സരഹിതമായ സ്ഥലം എന്നർത്ഥമാകുന്നു; (bg) 'മേലറ' എന്നാൽ പിച്ച മേൽക്കൂരയുടെ അവശേഷിക്കുന്ന സ്ഥലം അല്ലെങ്കിൽ അതുപോലെയുള്ള, സാധാരണ നിലനിരപ്പിന് മുകളിലായി ശേഖരണോദ്ദേശങ്ങൾക്കായി നേരിട്ട കോണിപ്പടികളില്ലാതെ നിർമ്മിച്ചതോ ഏറ്റെടുത്തതോ ആയ സ്ഥലം എന്നർത്ഥമാകുന്നു; '^(bga) യന്ത്രവൽകൃത പഠരക്കിംങ്ങ് എന്നാൽ യന്ത്രവൽകൃതമാർഗ്ഗങ്ങളിലൂടെ വാഹന ങ്ങൾ പാർക്ക് ചെയ്യുകയും തിരികെയെടുക്കുകയും ചെയ്യുന്നത് ഉൾപ്പെടുന്നതാണ]; (bh) 'മെസാനിൻ നില' എന്നാൽ മുകളിൽ തൂക്കായും തൊട്ടുതാഴത്തെ ഒരു നിലയെ കവിഞ്ഞും നിൽക്കുന്ന ഏതെങ്കിലും നിലയുടെ മദ്ധ്യനില എന്നർത്ഥമാകുന്നു; (bi) ‘കൈവശഗണം' എന്നാൽ ഒരു പ്ലോട്ടോ, ഒരു കെട്ടിടമോ, കെട്ടിടത്തിന്റെ ഒരു ഭാഗ മോ, പ്രധാനമായും എന്താവശ്യത്തിന് ഉപയോഗിക്കുന്നുവോ, ഉപയോഗിക്കുവാൻ ഉദ്ദേശിക്കുന്നുവോ ആ ആവശ്യം എന്നർത്ഥമാകുന്നു. ഒരു പ്ലോട്ടോ, കെട്ടിടമോ, കൈവശാവകാശം അനുസരിച്ച തരം തിരിക്കേണ്ടി വരുമ്പോൾ ഒരു കൈവശാവകാശത്തിന്റെ സഹായക കൈവശാവകാശങ്ങളും കൂടി അതിൽ ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാണ്. (bj) തുറസ്സായ സ്ഥലം' എന്നാൽ അന്തരീക്ഷത്തിലേക്ക് തുറന്നിരിക്കുന്ന ഒരു പ്ലോട്ടിന്റെ അവിഭാജ്യഘടകമായ സ്ഥലം എന്നർത്ഥമാകുന്നു; (bk) ‘നിർമ്മാണ പ്രവർത്തനം' എന്നാൽ സാമൂഹ്യജീവിതത്തിന് അത്യന്താപേക്ഷിത മായ ഏതെങ്കിലും സേവനങ്ങളുടെ അല്ലെങ്കിൽ കാലാകാലങ്ങളിൽ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ അപ്രകാരം പ്രഖ്യാപിച്ചിട്ടുള്ളവയുടെ പരിപാലനം, വികസനം അല്ലെങ്കിൽ നടത്തിപ്പ തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള താല്ക്കാലികമോ സ്ഥിരമോ ആയ നിർമ്മാണം എന്നർത്ഥമാകുന്നു;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |