Panchayat:Repo18/vol1-page0877

From Panchayatwiki
Revision as of 05:26, 5 January 2018 by Unnikrishnan (talk | contribs) ('(4) കെട്ടിട ഉടമ സമർപ്പിക്കുന്ന വസ്തതുനികുതി റി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(4) കെട്ടിട ഉടമ സമർപ്പിക്കുന്ന വസ്തതുനികുതി റിട്ടേൺ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ കെട്ടിട ഉടമയ്ക്ക് നമ്പറിട്ട ഒരു കൈപ്പറ്റ് രസീത നൽകേണ്ടതും കൈപ്പറ്റിയ റിട്ടേണുകളുടെ വിവരം, വാർഡ് അടിസ്ഥാനത്തിലുള്ളതും കെട്ടിട നമ്പറുകൾ മുൻകൂട്ടി രേഖപ്പെടുത്തിയിട്ടുളളതുമായ "വസ്തതു നികുതി” റിട്ടേൺ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. വസ്തു നികുതി റിട്ടേൺ രജിസ്റ്റർ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 3-ൽ ആയിരിക്കേണ്ടതാണ്.

12. വസ്തതുനികുതിനിർണ്ണയവും നികുതിനിർണ്ണയ രജിസ്റ്റർ സൂക്ഷിച്ചുപോരലും.-

(1) കെട്ടിട ഉടമ 11-ാം ചട്ടം, (1)-ാം ഉപചട്ടപ്രകാരം വസ്തതുനികുതിറിട്ടേൺ സമർപ്പിക്കുന്ന സംഗതിയിൽ, 12-ാം ചട്ടം (4)-ാം ഉപചട്ടം അനുസരിച്ചും, റിട്ടേൺ സമർപ്പിക്കാത്ത സംഗതിയിൽ, 12-ാം ചട്ടം (6)-ാം ഉപചട്ടം അനുസരിച്ചും, കെട്ടിടത്തിന്റെ വസ്തുനികുതി 5-ഉം, 6-ഉം 9-ഉം ചട്ടങ്ങളിൽ ഉള്ള വ്യവസ്ഥ കൾക്കും വിധേയമായി നിർണ്ണയിക്കേണ്ടതും, കെട്ടിടത്തെ സംബന്ധിച്ച വിവരങ്ങളും വസ്തതുനികുതി നിർണ്ണയം സംബന്ധിച്ച വിവരങ്ങളും ഈ ചട്ടങ്ങൾക്കനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 4-ൽ ഉള്ള വസ്തതുനികുതിനിർണ്ണയ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഈ രജിസ്റ്റർ ഗ്രാമപഞ്ചായ ത്തിന്റെ വാർഡ് അടിസ്ഥാനത്തിലുള്ളതും, കെട്ടിട നമ്പർ മുൻകൂട്ടി രേഖപ്പെടുത്തിയതുമായിരിക്കേ ണ്ടതുമാണ്. അപ്രകാരം വസ്തുനികുതി നിർണ്ണയിക്കപ്പെട്ട വിവരം ഈ ചട്ടങ്ങൾക്ക് അനു ബന്ധമായി ചേർത്തിട്ടുള്ള ഫാറം 5-ൽ കെട്ടിട ഉടമയെ അറിയിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ