Panchayat:Repo18/vol2-page1488

From Panchayatwiki
Revision as of 05:21, 5 January 2018 by Sajeev (talk | contribs) (' ഉൾപ്പെടുത്തിയാണ് കുളങ്ങളുടെ സംരക്ഷണ പദ്ധതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഉൾപ്പെടുത്തിയാണ് കുളങ്ങളുടെ സംരക്ഷണ പദ്ധതി നടപ്പാക്കേണ്ടത്. തരംതിരുവും, നടപടിക്രമങ്ങളും 15.06.2012-ലെ സർക്കാർ ഉത്തരവ് (എം.എസ്) 968/12/തസ്വഭവ എന്ന സർക്കാർ ഉത്തരവിൽ (പ്രന്തണ്ടാം പഞ്ചവൽസര പദ്ധതി 2012-17) 3(2), 4(5), 9(എ)(i) എന്നീ ഖണ്ഡികയിൽ ഉത്തരവായിരിക്കുന്ന പ്രകാര മായിരിക്കേണ്ടതാണ്. 6, മേൽനോട്ടം ഈ പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ് അദ്ധ്യക്ഷനായി ഒരു പ്രത്യേക സമിതി രൂപീകരിക്കേണ്ടതാണ്. ഇതിൽ ജൈവവൈവിദ്ധ്യ മാനേജ്മെന്റ് കമ്മിറ്റിയുടെ ഒരു പ്രതിനിധി, പദ്ധതി യിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, വാർഡ് അംഗം, ഭൂമിത്രസേനാ ക്ലബ്ബ് ഉള്ള സ്ഥലങ്ങളിൽ അതിന്റെ ചാർജ്ജുള്ള അദ്ധ്യാപകൻ, പ്രാദേശിക പരിസ്ഥിതി സംഘടനകളുടെ ഒരു പ്രതിനിധി, ഗ്രാമപഞ്ചായത്തിൽ ജനകീയ ജൈവവൈവിദ്ധ്യ രജിസ്റ്റർ (PBR) തയ്യാറാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് കോ-ഓർഡിനേറ്റർ, എന്നിവരും, പഞ്ചായത്ത് പ്രസിഡന്റിന് ഉൾപ്പെടുത്താവുന്ന മറ്റ് അംഗ ങ്ങളും അടങ്ങുന്ന, എന്നാൽ പത്തിലധികം അംഗങ്ങളില്ലാത്ത ഒരു മേൽനോട്ട സമിതി രൂപീകരിക്കേണ്ട താണ്. സമതിയുടെ കൺവീനർ, ബി.എം.സി. സെക്രട്ടറി കൂടി ആയ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കേ ണ്ടതാണ്. പഞ്ചായത്ത് കമ്മിറ്റിയുടെ കാലാവധിയായിരിക്കും മേൽനോട്ട സമിതിയുടെയും കാലാവധി. 7. മറ്റു വകുപ്പുകളുമായുള്ള സഹകരണം

ജല വിഭവ വകുപ്പ്, മൈനർ ഇറിഗേഷൻ വകുപ്പ, മണ്ണു സംരക്ഷണ വകുപ്പ് ഇങ്ങനെ പല വകുപ്പുകൾ കുളങ്ങളുടെ സംരക്ഷണ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരേ കുളം തന്നെ പല വകുപ്പുകൾ ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന കുളങ്ങളുടെ ലിസ്റ്റ ഇറിഗേഷൻ വകുപ്പിന്റെ ജില്ലാതല ഓഫീസർക്ക് നൽകേണ്ടതാണ്. മാത്രമല്ല, മറ്റു വകുപ്പുകൾ പഞ്ചാ യത്തു കുളങ്ങൾ തിരഞ്ഞെടുക്കുന്നതിനു മുൻപ്ത് ബന്ധപ്പെട്ട പഞ്ചായത്തിന്റെ അനുവാദം വാങ്ങേണ്ടതാണ്. മാത്രമല്ല, പഞ്ചായത്തിലെ കുളങ്ങളുടെയും ജലസംഭരണികളുടെയും ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത രജിസ്റ്ററിൽ ഏറ്റെടുത്തു നടത്തുന്ന കുളങ്ങളുടെയും മറ്റു വകുപ്പുകൾക്ക് അനുവാദം നൽകുന്ന തിന്റെയും വിശദവിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.

നഗരകാര്യം - കണ്ടിജന്റ് - റഗുലർ ജീവനക്കാരുടെ പെൻഷൻ ആനുകുല്യം - കാലതാമസം ഒഴിവാക്കുന്നത് - നിർദ്ദേശങ്ങൾ - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ.യു.) വകുപ്പ്, നം. 34940/ഇ.യു.3/13/തസ്വഭവ. TVpm, തീയതി 17/07/2013) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - നഗരകാര്യം - കണ്ടിജന്റ് - റഗുലർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം - കാലതാമസം ഒഴിവാക്കുന്നത് - നിർദ്ദേശങ്ങൾ- സംബന്ധിച്ച്. സൂചന.- 25/05/2013-ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടറുടെ എൽ.എഫ് 6005/പെൻ3/2013 നമ്പർ കത്ത്.

ഭൂരിഭാഗം നഗരസഭകളിലെയും റഗുലർ-കണ്ടിജന്റ് ജീവനക്കാരുടെ സേവനപുസ്തകങ്ങൾ ശമ്പള നിർണ്ണയങ്ങൾ യഥാസമയം അംഗീകരിക്കുന്നതിനായി അതാത് ശമ്പള പരിഷ്കരണ ഘട്ടങ്ങളിൽ ആഡിറ്റിന് സമർപ്പിക്കുന്നില്ല എന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില നഗരസഭകൾ ജീവനക്കാർ പെൻഷൻ പറ്റി മാസങ്ങൾ കഴിഞ്ഞാലും അവരുടെ സേവനപുസ്തകങ്ങൾ അംഗീകാരത്തിനോ പെൻഷൻ ശുപാർശ ചെയ്യുന്നതിനോ ലഭ്യമാക്കുന്നില്ല. ഈ കാരണത്താൽ പെൻഷൻ ആനുകൂല്യങ്ങൾ വൈകുന്നതിനാൽ ജീവ നക്കാർ കോടതിയെ സമീപിക്കുകയും സർക്കാരിനെയും ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിനെയും കക്ഷി ചേർത്ത് കേസ് ഫയൽ ചെയ്യുകയും ചെയ്യുന്നു. അതാത് കാലയളവിൽത്തന്നെ ശമ്പളനിർണ്ണയങ്ങൾ നടത്തി ലോക്കൽ ഫണ്ട് ഓഡിറ്റിന്റെ അംഗീകാരത്തിന് സമർപ്പിക്കാത്തതിനാൽ യഥാസമയങ്ങളിലുള്ള അപാകത കൾ പരിഹരിക്കുവാനും ടി വകുപ്പിന് കഴിയുന്നില്ല. നഗരസഭാ-മുനിസിപ്പൽ സെക്രട്ടറിമാർക്ക് ഇതു സംബ ന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ ഫലപ്രാപ്തി കാണുന്നില്ല. നഗരസഭാ സെക്രട്ടറിമാരുടെ ഇത്തരത്തിലുള്ള വീഴ്ചകൾ യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല. പെൻഷൻ അപേക്ഷകൾ ഒരു വർഷം മുമ്പുതന്നെ ഓഡിറ്റിന് ലഭ്യമാക്കണമെന്നതാണ് നിലവിലുള്ള നിർദ്ദേശം. ആയത് കൃത്യമായും പാലിക്കണമെന്ന് എല്ലാ മുൻസിപ്പൽ / കോർപ്പറേഷൻ സെക്രട്ടറിമാർക്കും കർശന നിർദ്ദേശം നൽകുന്നു. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിലെ വീഴ്ച സർക്കാർ ഗൗരവമായി കാണുന്നതും വീഴ്ച വരുത്തുന്ന സെക്രട്ടറിമാർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതുമാണ്. മേൽ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിന് നഗരകാര്യ ഡയറക്ടർ മേൽനോട്ടം വഹി ക്കേണ്ടതും വീഴ്ച യഥാസമയം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ