Panchayat:Repo18/vol1-page0188

From Panchayatwiki

167. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ചുമതലകളുടെയും സ്ഥാപനങ്ങളുടെയും പണി കളുടെയും കൈമാറ്റം.-(1) നിർണ്ണയിച്ചേക്കാവുന്ന അപ്രകാരമുള്ള ചട്ടങ്ങൾക്കു വിധേയമായി, സർക്കാരിനോ ജില്ലാ പഞ്ചായത്തിനോ അഥവാ ബ്ലോക്കു പഞ്ചായത്തിനോ ഏതെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പോ പരിപാലനമോ, ഏതെങ്കിലും പണികളുടെ നിർവ്വഹണമോ, പരിപാലനമോ, അല്ലെങ്കിൽ, ഏതെങ്കിലും അധികാരങ്ങളുടെ വിനിയോഗമോ അഥവാ ഗ്രാമപഞ്ചായത്തു പ്രദേശത്തിനുള്ളിൽ ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതോ അല്ലാത്തതോ ആയ ഏതെങ്കിലും അധികാരത്തിന്റെ വിനിയോഗമോ ഏതെങ്കിലും കർത്തവ്യങ്ങളുടെ നിർവ്വഹണമോ ഗ്രാമപഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.

(2) സർക്കാരിന്, ഗ്രാമപഞ്ചായത്തുകൾക്കു വിനിയോഗിക്കാവുന്ന ഇതിനുമുമ്പു പറഞ്ഞിട്ടുള്ള അധികാരങ്ങൾക്കും ചുമതലകൾക്കും പുറമെ, ഭൂനികുതിയുടെ പിരിവ്, സർവ്വേയുടെയും വില്ലേജിനെ സംബന്ധിച്ച റിക്കാർഡുകളുടെയും പരിപാലനം, ഗ്രാമ സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണം, സർക്കാർ പ്രൈമറി സ്കൂളുകളിലും, ചികിത്സ പൊതുജനാരോഗ്യ മാതൃശിശുക്ഷേമസ്ഥാപനങ്ങൾ എന്നിവയുടെ പരിശോധനയും നിയന്ത്രണവും തുടങ്ങി, സർക്കാർ കാലാകാലങ്ങളിൽ പ്രത്യേകം പറഞ്ചേക്കാവുന്നവയും, കൃഷി, മൃഗസംരക്ഷണം, വാർത്താവിനിമയം, ഗ്രാമവ്യവസായങ്ങൾ മണ്ണു സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വനസംരക്ഷണം, വന്യജീവിസംരക്ഷണം, അനാഥരുടെ സംരക്ഷണം, വയോജനസംരക്ഷണം, സാംസ്കാരിക പ്രവർത്തനം, അനൗപചാരിക വിദ്യാഭ്യാസം എന്നിവകളുടെ വികസനങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യവികസന ജോലികളുടെ നടത്തിപ്പ് തുടങ്ങിയ ഏതെങ്കിലും ചുമതലയുടെ നിർവ്വഹണമോ ഏതെങ്കിലും അധികാരത്തിന്റെ വിനിയോഗമോ, നിർണ്ണയിക്കപ്പെട്ടിട്ടുള്ള അപ്രകാരമുള്ള വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായി, സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുവഴി ഒരു ഗ്രാമപഞ്ചായത്തിനെ അധികാരപ്പെടുത്താവുന്നതാണ്.

(3) നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ചട്ടങ്ങൾക്കു വിധേയമായി, ഒരു ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടും സമ്മതിച്ചപ്രകാരമുള്ള നിബന്ധനകൾക്കു വിധേയമായും ഒരു ആൾക്കോ ആളുകളുടെ ഒരു നികായത്തിനോ പഞ്ചായത്തുപ്രദേശത്തുള്ള ഏതൊരു സ്ഥാപനത്തിന്റെയും നടത്തിപ്പും പരിപാലനവും ഗ്രാമപഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.

(4) സർക്കാരോ ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ, അവർ അതതു സമയം ഗ്രാമപഞ്ചായത്തിന് (1)-ഉം (2)-ഉം ഉപവകുപ്പുകൾ പ്രകാരം കൈമാറ്റം ചെയ്ത ഏതെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പിനോ/പരിപാലനത്തിനോ സംരക്ഷണത്തിനോ, അല്ലെങ്കിൽ, ഏതെങ്കിലും പണിയുടെ നിർവ്വഹണത്തിനോ പരിപാലനത്തിനോ, അല്ലെങ്കിൽ, ഏതെങ്കിലും അധികാരത്തിന്റെ വിനിയോഗത്തിനോ അഥവാ ഏതെങ്കിലും കർത്തവ്യത്തിന്റെ നിർവ്വഹണത്തിനോ വേണ്ട ചെലവുകൾ നേരിടുന്നതിന് അവരുടെ അഭിപ്രായത്തിൽ ആവശ്യമെന്ന് തോന്നുന്ന പ്രകാരമുള്ള തുക ഗ്രാമ പഞ്ചായത്ത് ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യുന്നത് നിയമാനുസൃതമായിരിക്കുന്നതാണ്.

168. പൊതുവായ ഡിസ്പെൻസറികളും ശിശുക്ഷേമ കേന്ദ്രങ്ങളും മറ്റും നടത്തൽ.-ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി, ഒരു ഗ്രാമ പഞ്ചായത്തിനോ അല്ലെങ്കിൽ രണ്ടോ അതിലധികമോ ഗ്രാമ പഞ്ചായത്തുകൾ കൂടിചേർന്നോ പൊതുവായ ഡിസ്പൻസറികളും ശിശുക്ഷേമ കേന്ദ്രങ്ങളും, സർക്കാർ നിർണ്ണയിച്ചേക്കാവുന്ന മറ്റു വിധത്തിലുള്ള സ്ഥാപനങ്ങളും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ