Panchayat:Repo18/vol2-page0694

From Panchayatwiki
Revision as of 05:17, 5 January 2018 by Dinesh (talk | contribs) (694)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

694 GOMERNMENT ORDERS


4. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഫ്രണ്ട് ഓഫീസിൽ ലഭിയ്ക്കുന്ന വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടം, ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഡാറ്റാ എൻട്രിയും ദമ്പതിമാരുടെ ഫോട്ടോ, ഒപ്പ് എന്നിവ യുടെ സ്കാനിംഗും നടത്തിയ ശേഷം വിവാഹ രജിസ്റ്ററിന്റെ മാതൃകയിൽ പ്രിന്റൌട്ട് എടുക്കേണ്ടതും അതിൽ ഭാര്യയുടേയും ഭർത്താവിന്റേയും ഒപ്പുകൾ വാങ്ങേണ്ടതുമാണ്. എ4-സൈസ് പേപ്പറിന്റെ ഇരു വശങ്ങളിലു മായി പ്രിന്റ് എടുക്കേണ്ടതും ഇപ്രകാരമുള്ള ഷീറ്റുകൾ ക്രമമായി അടുക്കി ബൈന്റു ചെയ്ത് വിവാഹ രജിസ്റ്ററായി സൂക്ഷിക്കേണ്ടതുമാണ്. ആപ്ലിക്കേഷൻ സോഫ്റ്റ് വെയറിൽ രജിസ്ട്രേഷൻ അംഗീകരിക്കുന്നതോടൊപ്പം രജിസ്റ്ററിന്റെ പ്രിന്റൗട്ടിലും നിർദ്ദിഷ്ട സ്ഥാനത്തും രജിസ്ട്രാർ ഒപ്പുവയ്ക്കക്കേണ്ടതാണ്.


5. വെള്ള നിറത്തിലുള്ള 85 GSM എ4-സൈസ് പേപ്പറിന്റെ ഇരുവശങ്ങളിലുമായാണ് സർട്ടിഫിക്കറ്റ തയ്യാറാക്കേണ്ടത്.

6. ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ വിന്യസിച്ചു കഴിഞ്ഞാൽ ഇലക്ട്രോണിക്സ് ആയി മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ എന്ന വിവരം, വിവാഹം രജിസ്റ്റർ ചെയ്യേണ്ടതിന്റെ അനിവാര്യത, രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള കാലയളവിൽ അധികരിക്കാതെ കുറഞ്ഞത് എത്ര ദിവസങ്ങൾക്കകം സർട്ടിഫിക്കറ്റ് നൽകാൻ കഴിയും എന്ന വിവരം മുതലായവ തദ്ദേശ സ്വയംഭരണ സ്ഥാപനം പരസ്യപ്പെടുത്തേണ്ടതും ഫ്രണ്ട് ഓഫീസിൽ എഴുതി പ്രദർശിപ്പിക്കേണ്ടതുമാണ്. മേൽപ്പറഞ്ഞ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പൗരാവകാശ രേഖയിൽ ഉൾപ്പെടുത്തേണ്ടതുമാണ്. കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാര പരിധിയ്ക്കുള്ളിൽ വിവാഹങ്ങൾ നടക്കുന്ന ആഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, ഹാളുകൾ മുതലായ സ്ഥാപനങ്ങളിൽ ഈ വിവരങ്ങൾ എഴുതി പ്രദർശിപ്പിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകേണ്ടതുമാണ്.

7, ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നതിന്റെ അധിക ചെലവ് പരിഗണിച്ച്, 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ, ചട്ടം 11 (1) പ്രകാരം സർട്ടിഫിക്കറ്റ് നൽകുന്നതിന് 20-രൂപ ഫീസ് ഈടാക്കേണ്ടതാണ്.

8. വിവാഹ രജിസ്ട്രേഷൻ സംബന്ധമായ ജോലികളിൽ രജിസ്ട്രാറെ സഹായിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മറ്റൊരു ഉദ്യോഗസ്ഥന് ചുമതല നൽകേണ്ടതാണ്. കാലതാമസം കൂടാതെ സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന് ഉറപ്പുവരുത്തുന്നതുൾപ്പെടെ രജിസ്ട്രേഷൻ സംബന്ധമായ എല്ലാ ജോലികളും സമയബന്ധിതമായി നടപ്പാക്കേണ്ട ഉത്തരവാദിത്തം ഇപ്രകാരം ചുമതല നൽകപ്പെട്ട ഉദ്യോഗസ്ഥനായിരിക്കുന്നതാണ്.

9. വിവാഹ രജിസ്ട്രേഷൻ കമ്പ്യൂട്ടർവതക്കരിക്കുന്നതിനാവശ്യമായ സ്കാനർ, പ്രിന്റർ എന്നിവ വാങ്ങു ന്നതിന് വികസന / തനത് / ജനറൽ പർപ്പസ് ഫണ്ട് എന്നിവ വിനിയോഗിക്കാവുന്നതാണ്.


GUIDELINES FOR THE PROCUREMENT OF GOODS AND SERVICES IN LOCAL SELF GOVERNMENTS IN KERALA

(LOCAL SELF GOVERNMENT (AA) DEPARTMENT G.O.(P) 259/2010/LSGD Dated, Tvpm, 8.11.2010)


Abstract:- Local Self Government Department Guidelines for the Procurement of Goods and Services in Local Self Governments in Kerala Orders issued

Read: 1. G.O.(MA) No. 189/95/LSGD dated 18.9.1995

2. G.O.(P) No. 188/00/LSGD dated 4.7.2000

As per Government Orders read as first and second papers above, Government had transferred the functions and institutions of Government to the Local Governments in accordance with the provisions of section 174(1) of the Kerala Panchayat Raj Act, 1994 and section 30 of the Kerala Municipality Act, 1994. In pursuance of the above orders, a sizeable chunk of the state's funds is also being transferred to the Local Governments for implementing various schemes and projects asper the guidelines formulated by Government from time to time and which involves purchase of goods and services and execution of the works by the Local Governments. At present the Kerala Stores Purchase Manual forms the basis for the Local Government's procurement system and management. However, the Stores Purchase Rules are meant for a more centralized system and hence there is a growing realization that these Rules may not always fully suit the needs of the Local Governments while implementing various schemes and projects as envisaged by them.


In the above circumstances, Government have considered the need for separate guidelines for the procurement of goods and Services in Local Governments and accordingly the Guidelines for Procurement of Goods and Services in Local Governments as appended to this G.O. are issued. Henceforth all Local Self Government Institutions in the State will follow these guidelines in letter and spirit for procurement of goods and services by them in respect of items covered by these guidelines.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ