Panchayat:Repo18/vol2-page0669

From Panchayatwiki
Revision as of 05:14, 5 January 2018 by Shebi (talk | contribs) ('GOVERNAMENT ORDERS 669 മരാമത്ത് പ്രോജക്ടുകളും നീർത്തടാധിഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNAMENT ORDERS 669 മരാമത്ത് പ്രോജക്ടുകളും നീർത്തടാധിഷ്ഠിത പ്രോജക്ടുകളും നിർവ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസിയായി അഹാഡ്സിനെ അംഗീകരിച്ച് ഉത്തരവ് സംബന്ധിച്ച (തദ്ദേശസ്വയംഭരണ(ഐ.ബി.) വകുപ്പ്, സ.ഉ (സാധാ) നമ്പർ. 77/2010/തസ്വഭവ തിരു, 7.1.2010) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പാലക്കാട് ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ അട്ടപ്പാടി മേഖലയിൽ നടപ്പാക്കുന്നതിന് ഏറ്റെടുക്കുന്ന മരാമത്ത് പ്രോജക്ട്ടുകളും നീർത്തടാധിഷ്ഠിത പ്രോജക്ടടു കളും നിർവ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസിയായി അഹാഡ്സിനെ അംഗീകരിച്ച് ഉത്ത രവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1) സ.ഉ (സാധാ) നം. 978/2007/തസ്വഭവ; തീയതി 28.3.2007 2) സ.ഉ. (എം.എസ്.) 133/2007/തസ്വഭവ; തീയതി 18.5.2007 3) ഗ്രാമവികസന കമ്മീഷണറുടെ 9.9.2009-ലെ 14691/എൻ.ആർ.ഇ.ജി.സെൽ/2009/.സി.ആർ.ഡി നമ്പർ കത്ത്. 4) 14.10.2009 ലെ വികേന്ദ്രീകൃതാസുത്രണം സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി തീരുമാനം (ഇനം. 2.5) ഉത്തരവ് അട്ടപ്പാടി മേഖലയിലെ പഞ്ചായത്തുകൾ നീർത്തടാധിഷ്ഠിത പ്രോജക്ടുകളുടെ ആസൂത്രണത്തിനും നിർവ്വഹണ മേൽനോട്ടത്തിനും സാങ്കേതിക സഹായം നൽകുന്ന ഏജൻസിയായി അട്ടപ്പാടി ഹിൽസ് ഏരിയാ ഡെവലപ്തമെന്റ്, സൊസൈറ്റിയെ (അഹാഡ്സ്) അംഗീകരിക്കണമെന്ന് ഗ്രാമവികസന കമ്മീഷ ണർ പരാമർശം മൂന്ന് പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച പരാമർശം ഒന്ന് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്ക്കരിച്ച് ചുവടെ പ്രതിപാദിക്കു ന്നത് പ്രകാരം ഉത്തരവാകുന്നു. പാലക്കാട് ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ അട്ടപ്പാടി മേഖലയിൽ നടപ്പാക്കുന്നതി നുവേണ്ടി ഏറ്റെടുക്കുന്ന നീർത്തടാധിഷ്ഠിത വികസന പ്രോജക്ടടുകളുടെ ആസൂത്രണത്തിനും മരാമത്ത പ്രോജക്ട്ടുകൾ നിർവ്വഹണം നടത്തുന്നതിനുമുള്ള അക്രഡിറ്റഡ് ഏജൻസിയായി അട്ടപ്പാടി ഹിൽസ് ഏരിയ ഡെവലപ്തമെന്റ് സൊസൈറ്റിയെ (അഹാഡ്സ്) സർക്കാർ അംഗീകരിക്കുന്നു. ഈ രീതിയിൽ പ്രോജക്ടടു കൾ നടപ്പാക്കുന്നതിന്, അക്രഡിറ്റഡ് ഏജൻസികൾ മുഖേന പ്രവർത്തികൾ നടപ്പാക്കുവാൻ പരാമർശം രണ്ട് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്. റോഡുകളിൽ കിലോമീറ്റർ, ഹെക്ടോമീറ്റർ കല്ലുകൾ സ്ഥാപിച്ച ചെയിനേജ് രേഖപ്പെടുത്തൽ - മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ) നമ്പർ. 165/2010/തസ്വഭവ തിരു. 16-1-2010) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിലുള്ള റോഡു കളിൽ കിലോമീറ്റർ, ഹെക്ടോമീറ്റർ കല്ലുകൾ സ്ഥാപിച്ച ചെയിനേജ് രേഖപ്പെടുത്തൽ - മാർഗനിർദ്ദേശ ങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ 26-5-2008-ലോ ഡി.ബി. 1/90/08/സി.ഇ/തസ്വഭവ നമ്പർ കത്ത് ഉത്തരവ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിലുള്ള റോഡുകളെ തിരിച്ചറിയുന്നതിന് പേര് സൂചിപ്പി ക്കുന്ന ബോർഡ് സ്ഥാപിക്കുന്നതിനും കൃത്യമായ ദൂരം കാണിക്കുന്ന കിലോമീറ്റർ, ഹെക്ടോമീറ്റർ കല്ലു കൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അക്കൗണ്ടന്റ് ജനറൽ (കേരളം) സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച് ചുവടെ വിവരിക്കുന്ന മാർഗനിർദ്ദേ ശങ്ങൾ അംഗീകരിച്ച ഉത്തരവാകുന്നു. 1. എല്ലാ ഗ്രാമ/ജില്ലാ പഞ്ചായത്തുകളും നഗരസഭകളും അതത് സ്ഥാപനങ്ങളുടെ സംരക്ഷണത്തിലുള്ള റോഡുകളിൽ റോഡിന്റെ സംരക്ഷണ ചുമതലയുള്ള തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര്, റോഡിന്റെ പേർ, ദുരം, കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ എന്നിവ രേഖപ്പെടുത്തിയ ബോർഡും കിലോമീറ്റർ, ഹെക്ടോ മീറ്റർ കല്ലുകളും സ്ഥാപിക്കേണ്ടതാണ്. രണ്ട് കിലോമീറ്റർ കല്ലുകൾക്കിടയിൽ ഓരോ 200 മീറ്റർ ദൂരത്തെയും വ്യക്തമാക്കുന്നതിനാണ് ഹെക്സ്ട്രോമീറ്റർ കല്ലുകൾ സ്ഥാപിക്കേണ്ടത്. മൂന്ന് മീറ്ററിൽ കൂടുതൽ വീതിയുള്ള എല്ലാ റോഡുകളിലും ബോർഡും കിലോമീറ്റർ, ഹെക്ടോമീറ്റർ കല്ലുകളും സ്ഥാപിക്കേണ്ടതാണ്. ലൈനു കളിൽ സ്ഥാപിക്കേണ്ടതില്ല.