Panchayat:Repo18/vol1-page0548
548 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 16 പ്പെടാതെ ശേഷിക്കുന്ന ഉല്പന്നങ്ങൾ അടുത്ത മാർക്കറ്റ ദിവസം വരെ സൂക്ഷിക്കുന്നതിനുള്ള സംഭ രണ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതും പ്രസ്തുത സൗകര്യങ്ങൾക്ക് പഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ ഫീസ് ഈടാക്കാവുന്നതും ആണ്. 16. മാർക്കറ്റ് ദിവസത്തെക്കുറിച്ച പ്രസിദ്ധീകരിക്കണമെന്ന്.- മാർക്കറ്റ് ദിവസങ്ങൾ ഏതൊ ക്കെയാണെന്ന് പഞ്ചായത്ത് നോട്ടീസ് ബോർഡിലും മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തും പഞ്ചാ യത്ത് പരസ്യപ്പെടുത്തേണ്ടതും അങ്ങനെയുള്ള ദിവസങ്ങളിൽ സൂര്യോദയം മുതൽ സൂര്യാസ്ത മനം വരെ മാർക്കറ്റ് പ്രവർത്തിക്കാവുന്നതുമാണ്. 17. മാർക്കറ്റ് നിരക്ക് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തണമെന്ന്.- പൊതുമാർക്കറ്റിന്റെ കാര്യത്തിൽ പഞ്ചായത്തും സ്വകാര്യ മാർക്കറ്റിന്റെ കാര്യത്തിൽ ലൈസൻസുകാരനും അതത് മാർക്ക റ്റിൽ, യഥാക്രമം 8-ാം ചട്ടപ്രകാരവും 10-ാം ചട്ടപ്രകാരവും നിശ്ചയിച്ച ഫീസ് നിരക്കുകൾ മാർക്ക റ്റിൽ ശ്രദ്ധേയമായ സ്ഥലത്ത് ഒരു നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. 18. മാർക്കറ്റുകളിൽ പാലിക്കേണ്ട നിബന്ധനകൾ.-(1) ഒരു മാർക്കറ്റിൽ പ്രവേശിക്കുന്ന വ്യക്തി, ആ മാർക്കറ്റിനെ സംബന്ധിച്ച്, പ്രസിഡന്റോ, അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ പുറ പ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. (2) സാധനങ്ങൾ വാങ്ങാൻ വരുന്നവരെ ആകർഷിക്കത്തക്കവണ്ണം കച്ചവടക്കാർ മാർക്കറ്റിനകത്ത ശബ്ദവും ബഹളവും ഉണ്ടാക്കാനോ അത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുവാനോ പാടില്ല. (3) സർക്കാർ അംഗീകാരമില്ലാത്തതും, നിശ്ചിത സമയത്ത് മുദ്രണം ചെയ്തിട്ടില്ലാത്തതുമായ അളവുതൂക്കങ്ങൾ മാർക്കറ്റിനകത്ത് ഉപയോഗിക്കുവാനോ കൈവശം വയ്ക്കുവാനോ പാടില്ല. (4) പഞ്ചായത്തിന്റെയോ കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയോ ലൈസൻസ് കൂടാതെ സംഭ രിക്കാനോ വിൽക്കാനോ പാടില്ല എന്ന് നിഷ്കർഷിക്കപ്പെട്ടിട്ടുള്ള സാധനങ്ങൾ, അത്തരത്തിലുള്ള ലൈസൻസ് കൂടാതെ മാർക്കറ്റിൽ കച്ചവടത്തിനു കൊണ്ടുവരാൻ പാടില്ലാത്തതാകുന്നു. (5) ചീഞ്ഞു നാറിയതോ അനാരോഗ്യകരമായതോ ആയ ആഹാരസാധനങ്ങൾ മാർക്കറ്റിൽ ΟΥυος രിക്കാനോ, പ്രദർശിപ്പിക്കാനോ, വിൽക്കാനോ പാടില്ലാത്തതാകുന്നു. (6) മാർക്കറ്റ് അതിർത്തിക്കുള്ളിൽ ഒരു തരത്തിലുള്ള യാചക പ്രവർത്തിയും അനുവദനീയമല്ല. (7) യാതൊരാളും നായ്ക്കളെ മാർക്കറ്റിൽ കൊണ്ടുവരാനോ അറിഞ്ഞു കൊണ്ടു നായ്ക്കളെ മാർക്കറ്റിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കുവാനോ പാടില്ലാത്തതാകുന്നു. (8) യാതൊരാളും മാർക്കറ്റിൽ കുറ്റകരവും അസഭ്യവും പ്രകോപനപരവുമായ ഭാഷയിൽ സംസാ രിക്കുവാൻ പാടില്ലാത്തതാകുന്നു. (9) സൈക്കിൾ, വണ്ടി, അതുപോലുള്ള വാഹനങ്ങൾ, ഭാരം ചുമക്കുന്ന മൃഗങ്ങൾ എന്നിവയ്ക്കു വേണ്ടി മാർക്കറ്റിൽ മാറ്റിവയ്ക്കപ്പെട്ട സ്ഥലമല്ലാതെ മറ്റൊരിടവും അവയുടെ താവളമായി ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. (10) പൊതു മാർക്കറ്റുകളുടെ കാര്യത്തിൽ പഞ്ചായത്തും സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസുകാരനും ബന്ധപ്പെട്ട മാർക്കറ്റുകളിൽ ശുദ്ധജല വിതരണം, കക്കൂസുകൾ, മൂത്രപ്പുര കൾ, അഴുക്കുചാലുകൾ മുതലായ സൗകര്യങ്ങളേർപ്പെടുത്തേണ്ടതും തറ വൃത്തിയായി സൂക്ഷി ക്കേണ്ടതുമാണ്. (11) മാർക്കറ്റിനകത്ത് കാവൽക്കാരനും സൂക്ഷിപ്പുകാരനും ഒഴികെ യാതൊരാൾക്കു വേണ്ടിയും താമസ സൗകര്യം ഏർപ്പെടുത്തുവാനോ ഏതെങ്കിലും സ്റ്റാൾ താമസത്തിനായി ഉപയോഗിക്കുവാനോ പാടില്ലാത്തതാകുന്നു. (12) പ്രസിഡന്റോ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ, ഇൻസ്പെക്ടർ തസ്തികയിൽ കുറയാതെയുള്ള പഞ്ചായത്ത് വകുപ്പിലെ ഏതെങ്കിലും ഓഫീ സർക്കോ, ആരോഗ്യ വകുപ്പിലെ ഹെൽത്ത് അസിസ്റ്റന്റ് തസ്തികയിൽ കുറയാതെയുള്ള ഏതെ ങ്കിലും ഓഫീസർക്കോ മാർക്കറ്റിലെ സ്റ്റാളുകൾ പരിശോധനയ്ക്ക് തുറന്നുകൊടുക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |