Panchayat:Repo18/vol1-page0459

From Panchayatwiki
Revision as of 05:11, 5 January 2018 by Animon (talk | contribs) (''''1995-ലെ കേരള പഞ്ചായത്ത് രാജ (ഇറക്കു സ്ഥലങ്ങൾ, വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1995-ലെ കേരള പഞ്ചായത്ത് രാജ (ഇറക്കു സ്ഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടി ത്താവളങ്ങൾ, മറ്റു വാഹന സ്റ്റാൻഡുകൾ) ചട്ടങ്ങൾ


എസ്.ആർ.ഒ. നമ്പർ 1565/95- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 227, 228, 225 എന്നീ വകുപ്പുകൾ 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നിക്ഷിപ്തമായ അധി കാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു; അതായത്.- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും. ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (ഇറ ക്കുസഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, മറ്റു വാഹന സ്റ്റാൻഡുകൾ) ചട്ടങ്ങൾ എന്നു പേരു പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.- (എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു; (ബി) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു (സി) ‘വകുപ്പ് എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു (ഡി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. 3. പൊതുവായ ഇറക്കുസഥലങ്ങളോ, വിരാമ സ്ഥലങ്ങളോ, വണ്ടിത്താവളങ്ങളോ, മറ്റു വാഹന സ്റ്റാൻഡുകളോ ഏർപ്പെടുത്തുന്നതിന് മുമ്പ് ആക്ഷേപം ഉന്നയിക്കാൻ ഗ്രാമ പഞ്ചാ യത്ത് അവസരം നൽകേണ്ടതാണെന്ന്.- (1) പൊതുവായ ഇറക്കുസഥലമോ വിരാമസ്ഥലമോ, വണ്ടിത്താവളമോ മറ്റു വാഹന സ്റ്റാൻഡോ, ഏർപ്പെടുത്താൻ ഒരു ഗ്രാമ പഞ്ചായത്ത് ഉദ്ദേശിക്കു മ്പോൾ, ആ സംഗതിയിൽ പൊതുജനങ്ങൾക്ക് ആക്ഷേപം എന്തെങ്കിലുമുണ്ടെങ്കിൽ ആയത് മുപ്പത് ദിവസത്തിനുള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട ഒരു നോട്ടീസ് ഗ്രാമപഞ്ചായ ത്തിന്റെ നോട്ടീസ് ബോർഡിലും ഗ്രാമപഞ്ചായത്തിന്റെ 63Ꮯ)ᏩᎶᎤᏟ) നിയോജകമണ്ഡലത്തിലെയും പ്രാധാന്യമുള്ള ഏതെങ്കിലും സ്ഥലത്തും പ്രസിദ്ധീകരിക്കേണ്ടതും അപ്രകാരം പ്രസിദ്ധീകരിച്ച വിവരം ആ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ പ്രചാരമുള്ള പ്രാദേശിക ഭാഷയിലുള്ള ഏതെങ്കിലും രണ്ട് ദിനപത്രത്തിലും പ്രസിദ്ധീകരിക്കേണ്ടതാണ്. (2) ഇറക്കു സ്ഥലങ്ങളോ, വിരാമ സ്ഥലങ്ങളോ, വണ്ടിത്താവളങ്ങളോ മറ്റു വാഹനസ്റ്റാൻഡോ ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സർവ്വേ നമ്പർ, വിസ്തീർണ്ണം എന്നിവ നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ