Panchayat:Repo18/vol2-page0664

From Panchayatwiki
Revision as of 05:07, 5 January 2018 by Shebi (talk | contribs) ('664 GOVERNMENT ORDERS നിയമന രീതി തുടങ്ങിയ കാര്യങ്ങളും ശിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

664 GOVERNMENT ORDERS നിയമന രീതി തുടങ്ങിയ കാര്യങ്ങളും ശിക്ഷണ നടപടികളും തീരുമാനിക്കുന്ന അവകാശം പൂർണ്ണമായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിക്ഷിപ്തമായിരിക്കും. എന്നാൽ ഭരണ സമിതി പൊതു ഫണ്ട് ഉപ യോഗിച്ച് അധിക ആനുകൂല്യങ്ങൾ, കാഷ്വൽ നിയമനം തുടങ്ങിയവ തദ്ദേശ സ്ഥാപനത്തിന്റെ മുൻകൂട്ടി യുള്ള അംഗീകാരത്തോടെ സമിതിക്കു നിർവ്വഹിക്കാവുന്നതാണ്. ജീവനക്കാരുടെ എണ്ണം ഹോണറേറിയം, വിദ്യാഭ്യാസ യോഗ്യത, തസ്തികയുടെ പേര് തുടങ്ങിയവ മാർഗ്ഗ നിർദ്ദേശങ്ങളിലും ഗ്രാന്റ് നിബന്ധനക ളിലും നിർദ്ദേശിക്കുന്ന പ്രകാരം ക്രമപ്പെടുത്തേണ്ടതും അതിനനുസരണമായി തദ്ദേശ സ്വയംഭരണ സ്ഥാപ നത്തിന്റെ മുൻകൂർ അനുമതിയോടെ നിയമനങ്ങൾ നടത്തുകയും ഹോണറേറിയം നല്കുകയും ചെയ്യേ 6Υ8(O)O6ΥY). 12. സ്ഥാവര ജംഗമ സ്വത്തുക്കൾ ബഡ്സ് സ്കൂളിന്റെ സ്വത്തിൻമേലുള്ള അവകാശം തദ്ദേശ സ്ഥാപനത്തിൽ നിക്ഷിപ്തമായിരിക്കും. ഭൂമി വാങ്ങുന്നതും കെട്ടിടം നിർമ്മിക്കുന്നതും, പൂർണ്ണമായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേരിൽ ആയിരിക്കണം. 13. നിർവ്വഹണ സമിതിയിൽ (എക്സസിക്യൂട്ടീവ് കമ്മിറ്റി) ഭാരവാഹികളുടെ ചുമതലകളും അധികാര ങ്ങളും (എ.) ചെയർമാൻ - സമിതിയുടെ ഉന്നതാധികാരി ചെയർമാൻ ആയിരിക്കും. ഭരണ സമിതി യോഗ ങ്ങൾ, പൊതുയോഗം, പ്രത്യേക യോഗങ്ങൾ തുടങ്ങിയവ വിളിക്കുവാൻ തീരുമാനിക്കുകയും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്യുക. പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുക. സ്ഥാപനത്തിന്റെ പ്രവർത്ത നങ്ങൾ പരിശോധിക്കുക, പരാതികൾ കേൾക്കുക. അംഗീകാരത്തിനു വിധേയമായി കരാറുകൾ ഒപ്പുവ യ്ക്കുക, ടെന്ററുകൾ അംഗീകരിക്കുക, കത്തിടപാടുകൾ പരിശോധിക്കുക, സെക്രട്ടറി കം ട്രഷററിനൊപ്പം ബാങ്ക് അക്കൗണ്ടു ആരംഭിക്കുകയും, വിനിമയം നടത്തുകയും ചെയ്യുക. ധനവിനിയോഗത്തിൽ ഉത്തരവാ ദിത്വം വഹിക്കുക, ധനസമാഹരണയത്നങ്ങൾക്ക് നേതൃത്വം നല്കുക; സർവ്വപ്രവർത്തനങ്ങളും സുതാര്യ മാണെന്ന് ഉറപ്പുവരുത്തുക. (ബി.) വൈസ് ചെയർമാൻ ചെയർമാന്റെ അഭാവത്തിൽ യോഗങ്ങളിൽ അദ്ധ്യക്ഷം വഹിക്കുക. ചെയർ മാന്റെ രേഖാമൂലമുള്ള നിർദ്ദേശപ്രകാരം അദ്ദേഹത്തിൽ നിക്ഷിപ്തമായ ബാങ്കിംഗ് ഇതര ചുമതലകൾ നിർവ്വഹിക്കുക. സ്ഥാപന പ്രവർത്തനം നിരീക്ഷിക്കുകയും നിർവ്വഹണ സമിതിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക. രക്ഷകർതൃ അദ്ധ്യാപക സമിതി (പി.ടി.എ), രക്ഷകർതൃയോഗങ്ങളിൽ പങ്കെടുക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പിന്തുണ ആർജിക്കുക. (സി) സെക്രട്ടറി കം ട്രഷറർ - സമിതിയുടെ രേഖകളും ഫയലുകളും സൂക്ഷിക്കുക. കത്തിടപാടു കൾ ചെയർമാന്റെ അറിവോടെ നടത്തുക. ചെയർമാന്റെ നിർദ്ദേശാനുസരണം അജണ്ട തയ്യാറാക്കി യോഗ നോട്ടീസ് നല്കുക. മിനിട്ട്സ് തയ്യാറാക്കി അംഗീകാരം തേടുക. ചെയർമാനുമായി ചേർന്നു ബാങ്കിടപാടു കൾ നടത്തുക. വ്യവഹാരങ്ങൾ നടത്തുക. സമിതി രസീതു പ്രകാരം, സമിതി അംഗീകരിച്ചിട്ടുള്ള സംഭാവ നകളും, ഇതര ഫീസുകളും സ്വീകരിക്കുക. ധനപരമായ എല്ലാ രേഖകളും കൃത്യമായി എഴുതി സൂക്ഷിക്കു ക. സ്കൂൾ വരവ്-ചെലവ് കണക്കുകൾ ശേഖരിക്കുക. വരവ്-ചെലവ് കണക്കുകൾ യോഗത്തിൽ അവതരി പ്പിക്കുക. കണക്കുകൾ യഥാസമയം ഓഡിറ്റിനു വിധേയമാക്കുക. എക്സസിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാന ങ്ങൾ നടപ്പാക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനം നടത്തുന്ന അവലോകനയോഗങ്ങളിൽ പങ്കെടുക്കുക. (ഡി) ജോയിന്റ് സെക്രട്ടറി-എക്സസിക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ അനുസരിച്ച് സെക്രട്ടറിയെ സഹാ യിക്കുക. സെക്രട്ടറിയുടെ അഭാവത്തിൽ സെക്രട്ടറിയുടെ ചുമതലകൾ നിർവ്വഹിക്കുകയും, മീറ്റിംഗുകളിൽ പങ്കെടുക്കുകയും, സ്കൂൾ കണക്കുകൾ, സ്റ്റോക്ക്, രേഖകൾ എന്നിവയുടെ കൃത്യത ഉറപ്പാക്കുക. പബ്ലിക്ക് റിലേഷൻ ഓഫീസറായി പ്രവർത്തിക്കുക. പിടിഎ ഫണ്ട്, സ്റ്റാമ്പുകളക്ഷൻ എന്നിവ ഒഴികെ യാതൊരു വിധ പിരിവുകളും സമിതിയുടെ അംഗീകാരമില്ലാതെ കൈപറ്റുവാൻ പാടുള്ളതല്ല. സർക്കാർ വകുപ്പുക ളിൽ നിന്നും സ്കൂളിന് ലഭിക്കുന്ന എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും യഥാസമയം സമിതിയെ അറി യിക്കേണ്ടതാണ്. സ്ഥാപനപ്രവർത്തനം കാര്യക്ഷമമായി കൃത്യനിഷ്ഠയോടെ നടത്തപ്പെടുന്നുവെന്ന് ബോധ്യ പ്പെടുത്തുക. 14. പൊതുസഭ ബഡ്സ് സേഷ്യൽ സ്കൂൾ ക്ഷേമ സമിതിയുടെ പരമാധികാരം പൊതു സഭയിൽ നിക്ഷിപ്തമായി രിക്കും. എല്ലാവർഷവും കുറഞ്ഞത് ഒരു പൊതുയോഗം വിളിച്ചുകൂട്ടേണ്ടതാണ്. പൊതുയോഗം കൂടുന്ന തിനുള്ള നോട്ടീസ് രേഖാമൂലം എല്ലാ അംഗങ്ങൾക്കും നല്കേണ്ടതാണ്. 15. പൊതു സഭ അധികാരങ്ങൾ (എ) വാർഷിക ബഡ്ജറ്റും, വരവ്-ചെലവ് കണക്കുകളും അംഗീകരിക്കുക. (ബി) നിയമാവലിക്കുവേണ്ടതായ ഭേദഗതികൾ ചർച്ച ചെയ്തതു ശുപാർ ചെയ്യുക. (സി) അംഗത്വത്തിൽ നിന്നും ഏതെങ്കിലും അംഗങ്ങളെ പുറത്താക്കേണ്ടി വരുന്ന നടപടികൾ അംഗീ കരിക്കുക.