Panchayat:Repo18/vol2-page0781

From Panchayatwiki
Revision as of 05:05, 5 January 2018 by Prajeesh (talk | contribs) ('(3) ഇക്കാര്യങ്ങൾ സർക്കാർ വിശദമായി പരിശോധിച്ചു....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(3) ഇക്കാര്യങ്ങൾ സർക്കാർ വിശദമായി പരിശോധിച്ചു. ഐ.കെ.എം. വികസിപ്പിച്ചിട്ടുള്ള സാംഖ്യ, സുലേഖ, സേവന, സഞ്ചയ, സൂചിക, സ്ഥാപന, സുഗമ, സങ്കേതം, സകർമ്മ, സചിത്ര തുടങ്ങിയ ആപ്ലിക്കേഷൻ സോഫ്റ്റ് വെയറുകൾ പ്രവർത്തിപ്പിച്ച് പഞ്ചായത്തുകളുടെ ഇ-ഗവേണൻസ് പ്രവർത്തനം നടപ്പാക്കുന്നതിനും കമ്പ്യൂട്ടർവൽക്കൃതമായി പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും, സെക്രട്ടറി ഉൾപ്പെടെ യുള്ള എല്ലാ ഉദ്യോഗസ്ഥർക്കും വേണ്ടി ഓരോ കമ്പ്യൂട്ടർ വീതവും പഞ്ചായത്തിന് ഒരു സെർവർ കമ്പ്യൂട്ടറും വാങ്ങുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവാകുന്നു. കമ്പ്യൂട്ടർ വാങ്ങുമ്പോൾ ഐ.കെ.എം. നിർദ്ദേശിക്കുന്ന വിധത്തിൽ ലൈസൻസുള്ള/ലൈസൻസ് ആവശ്യമില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ് വെയർ കൂടെ വാങ്ങുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇപ്രകാരം സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണം നടപ്പാക്കുന്നതോടൊപ്പം ക്രമേണ കടലാസ് രഹിത (പേപ്പർലെസ്സ്) ഓഫീസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരേണ്ടതുമാണ്. ഇതിനുള്ള പ്രവർത്തനം ഐ.കെ.എം. ദ്രുതഗതിയിൽ സമയബന്ധിതമായി നടത്തേണ്ടതാണ്.

(4) മേൽപറഞ്ഞ കമ്പ്യൂട്ടറുകൾക്ക് പുറമേ സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണം ലക്ഷ്യമാക്കി താഴെ പറ യുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും അനുമതി നൽകി ഉത്തരവാകുന്നു. പ്രസ്തുത അനുബന്ധ ഉപകരണങ്ങൾ വിഭവപരിമിതി കണക്കിലെടുത്ത് ഇൻഫർമേഷൻ കേരള മിഷൻ നിശ്ചയിക്കുന്ന മാർഗ്ഗനിർദ്ദേശമനുസരിച്ച് ആവശ്യാനുസരണം വാങ്ങാവുന്നതാണ്.

(a) ഫ്രണ്ട് ഓഫീസ്/ജനസേവനകേന്ദ്രത്തിൽ സാധാരണ നിലയിൽ 2 കമ്പ്യൂട്ടറുകളും വളരെ കൂടുതൽ ഇടപാടുകൾ ഉള്ള പഞ്ചായത്തുകളിൽ 3 കമ്പ്യട്ടറുകളും.

(b) ഫ്രണ്ട് ഓഫീസ്/ജനസേവനകേന്ദ്രത്തിൽ സ്ഥാപിക്കുന്ന ക്യൂ മാനേജ്മെന്റ് ഇലക്ട്രോണിക്സ് ഡിവൈസ്.

(c) നിലവിലുള്ള യു.പി.എസ്സിന് പുറമെ പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടെയും തടസ്സം കൂടാതെയുള്ള പ്രവർത്തനത്തിനാവശ്യമായ ഓൺലൈൻ യു.പി.എസ്.

(d) പരാതികൾ, അപേക്ഷകൾ, നികുതി, സാമൂഹ്യക്ഷേമ പെൻഷൻ തുടങ്ങിയവയുടെ തൽസമയ സ്ഥിതി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ടച്ച്സ്ക്രീൻ കിയോസ്ക്.

(e) പഞ്ചായത്ത് നൽകുന്ന സേവനങ്ങൾ, പൗരാവകാശരേഖ തുടങ്ങി പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ഫ്രണ്ട് ഓഫീസ്/ജനസേവന കേന്ദ്രത്തിൽ സ്ഥാപിക്കുന്ന എൽസിഡി/എൽഇഡി ഡിസ്പ്ലേ സ്ത്രകീൻ.

(f) ഫ്രണ്ട് ഓഫീസിനും പ്രധാന ഓഫീസിനും ആവശ്യമായ ഡോട്മാട്രിക്സ് പിന്ററുകൾ, ലേസർപ്രിന്റുകൾ, സ്കാനറുകൾ.

(g) നികുതി പുറം പിരിവിനു പോകുന്ന ഉദ്യോഗസ്ഥർക്കു വേണ്ടി നികുതി നിർണയ വിവരങ്ങൾ ഉൾക്കൊള്ളിക്കാവുന്ന ഹാൻഡ് ഹെൽഡ് ഡിവൈസ്.

(h) ആവശ്യമായ ഇലക്ട്രിഫിക്കേഷൻ, നെറ്റ് വർക്കിംഗ്, യു.പി.എസ്. വയറിംഗ് തുടങ്ങിയ പ്രവൃത്തികളും അവയ്ക്കാവശ്യമായ ഉപകരണങ്ങളും.

(5) പ്രാദേശികമായി ക്വട്ടേഷൻ ക്ഷണിച്ച് ഇലക്ട്രിഫിക്കേഷൻ/നെറ്റ് വർക്കിംഗ് ജോലികൾ നിർവ്വഹിക്കുന്നതിന് പഞ്ചായത്തുകൾക്ക് പ്രയാസം നേരിടുന്നതിനാൽ ആവശ്യമെങ്കിൽ ഈ ജോലികൾ ഐ.കെ. എം. നൽകുന്ന സാങ്കേതിക നിർദ്ദേശങ്ങൾ (സ്പെസിഫിക്കേഷൻ) അനുസരിച്ച് കെൽട്രോൺ വഴി നേരിട്ട് നിർവ്വഹിക്കാവുന്നതാണ്.

(6) അറ്റകുറ്റപ്പണിയുമായോ അപ്ഗ്രഡേഷനുമായോ ബന്ധപ്പെട്ട് ഇലക്സ്ട്രോണിക്സ് ഗാഡ്ജെറ്റുകളും, പേപ്പർ, ടോണർ തുടങ്ങിയ കൺസ്യൂമബിൾ സാധനങ്ങളും ആവശ്യാനുസരണം വാങ്ങാവുന്നതാണ്.

(7) കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നത് ഐ.കെ.എം. അതതു സമയങ്ങളിൽ നിർദ്ദേശിക്കുന്ന സ്പെസിഫിക്കേഷൻ അനുസരിച്ചായിരിക്കണം DGS & D Rate contract നേക്കാൾ കുറഞ്ഞ നിരക്കിലോ ഏതെങ്കിലും സ്പെസിഫിക്കേഷനുകൾക്ക് DGS &D Rate contract നിരക്കുകൾ നിലവിലില്ലെങ്കിലോ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കെൽട്രോൺ മുഖേന വാങ്ങേണ്ടതാണ്. പൊതു ടെണ്ടറിലൂടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാമെന്ന പരാമർശം (2)-ലെ ഉത്തരവിന്റെ 3(ii)-ാം ഖണ്ഡിക ഇതോടെ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. പഞ്ചായത്തുകൾക്ക് ആവശ്യമായ സ്പെസിഫിക്കേഷൻ അനുസരിച്ചുള്ള കമ്പ്യട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടെയും നിരക്കുകൾ കെൽട്രോണിൽ നിന്നും ലഭ്യമാക്കി ഇൻഫർമേഷൻ കേരള മിഷൻ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സംബന്ധിച്ച് ഇപ്പോൾ പ്രാബല്യത്തിലുള്ള സ്പെസിഫിക്കേഷനുകൾ ഈ ഉത്തരവിന്റെ അനുബന്ധമായി ചേർത്തിരിക്കുന്നു.

(8) കമ്പ്യൂട്ടറുകൾ സ്ഥാപിച്ച പഞ്ചായത്തുകളിൽ സൂചിക ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫയൽ നടത്തിപ്പ് സംവിധാനം കർശനമായി പ്രാവർത്തികമാക്കേണ്ടതും ഫയലിന്റെ ഓരോ ഘട്ടത്തിലേയും അവസ്ഥ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുമാണ്. കൂടാതെ സാംഖ്യ, സുലേഖ, സേവന, സ്ഥാപന, സഞ്ചയ, സുഗമ സങ്കേതം, സകർമ്മ, സചിത്ര തുടങ്ങി ഇൻഫർമേഷൻ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ