User:Sajeev

From Panchayatwiki
Revision as of 05:05, 5 January 2018 by Sajeev (talk | contribs)

=== CIRCULARS === ' 1487 9. നദികൾ, കായലുകൾ എന്നിവ ഒഴികെ പൊതു ആവശ്യത്തിനുപകരിക്കാനാവുന്ന അന്യ ജല സ്രോതസ്സുകളും (ഉദാ: നദികളെ പാടങ്ങളും, ചാലുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന തോടുകൾ, അരു വികൾ, സ്ഥിരമായ ഊറ്റുറവകൾ എന്നിവ) ഈ പദ്ധതിയിൽ ഉൾപ്പെടുത്താം.

4, സംരക്ഷണ നടപടികൾ   

1) തെരഞ്ഞെടുക്കപ്പെട്ട കുളങ്ങളിൽ/ജലസ്രോതസ്സുകളിൽ സംയോജിത സംരക്ഷണ നടപടികളാണ് സ്വീകരിക്കേണ്ടത്. 2) പ്രധാനമായും ചെളിവാരിമാറ്റൽ, കുളങ്ങളുമായി ബന്ധപ്പെട്ട ചാലുകളുടെയും തോടുകളുടെയും സംരക്ഷണം, ബണ്ട് (ചിറ) സ്തുയിസ് എന്നിവയുടെ നിർമ്മാണം, പുനർനിർമ്മാണം, അറ്റകുറ്റപ്പണികൾ, കുളത്തിന്റെ പരിസര സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, വെള്ളത്തിന്റെ ഗുണനിലവാരം അഭിവൃദ്ധിപ്പെടു ത്തൽ, സൗന്ദര്യവൽക്കരണം, ജൈവവേലി, ജൈവരീതിയിൽ വശങ്ങളുടെയും ബണ്ടുകളുടെയും സംരക്ഷണം, വിനോദോപാധികൾ എന്നിവ ഈ ഇനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 3) പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പണിക്കുള്ള മാനദണ്ഡങ്ങൾ കുളങ്ങളുമായി ബന്ധപ്പെട്ട ജോലികൾക്കും ബാധകമാക്കാവുന്നതാണ്. എന്നാൽ ഉപഭോക്ത്യ സമിതികൾ, താമസക്കാരുടെ സംഘടനകൾ, പരിസ്ഥിതി സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്തിനു നേരിട്ടും ഇത്തരം പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. 4) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയും കുളം സംരക്ഷണ നടപടികൾ പൂർണ്ണമായോ, ഭാഗീകമായോ നടപ്പാക്കാവുന്നതാണ്. 5) സർക്കാരിന്റെ മറ്റുവകുപ്പുകൾ ഏറ്റെടുത്തിട്ടുള്ള കുളം സംരക്ഷണ പദ്ധതികളോടൊപ്പം അനുബന്ധ സംരക്ഷണ പദ്ധതികൾ (ഉദാ: മത്സ്യം വളർത്തൽ, സൗന്ദര്യവൽക്കരണം, ജൈവവേലി, തോടുകളുടെ പുനരുദ്ധാരണം) നടപ്പാക്കാവുന്നതാണ്. 6) പഞ്ചായത്തിലെ ജൈവവൈവിദ്ധ്യ മാനേജ്മെന്റ് കമ്മറ്റി, സ്കൂളുകളിലെ ദേശീയ ഹരിതസേന, കോളേജുകളിലെ ഭൂമിത്രസേന തുടങ്ങി സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പരിസ്ഥിതി സന്നദ്ധ സംഘടനകളെയും ഈ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളാക്കേണ്ടതാണ്. 7) ആഫ്രിക്കൻപായൽ, കുളവാഴ മുതലായവയും ആവാസവ്യവസ്ഥയ്ക്ക് ഗുണകരമല്ലാത്ത മറ്റ് ജല സസ്യങ്ങളും പൂർണ്ണമായി മാറ്റേണ്ടതാണ്. കുളത്തിലേക്ക് ചാഞ്ഞുകിടക്കുന്നതോ, ഇലകൾ പൊഴിയുന്നതോ ആയ വൃക്ഷശിഖരങ്ങളും മുറിച്ചു മാറ്റേണ്ടതാണ്. 8) ചുറ്റുപാടുമുള്ള പാടങ്ങൾ, കൃഷിസ്ഥലങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് രാസവളങ്ങളുടെയും, കീട നാശിനികളുടെയും അവശിഷ്ടം കുളത്തിൽ ഒലിച്ചിറങ്ങുന്നത് തടയാനുള്ള സംവിധാനം ഉണ്ടാക്കേണ്ടതാണ്. യാതൊരു കാരണവശാലും മലിനജലം കുളത്തിൽ എത്തുവാൻ പാടില്ല. 9) കുളങ്ങളുടെ പരിസര സൗന്ദര്യവൽക്കരണം, മരങ്ങൾ വച്ചുപിടിപ്പിക്കൽ, ജൈവവേലി എന്നിവ ഓരോന്നിനും അനുരൂപമായ വിധത്തിൽ കഴിയുന്നതും പ്രാദേശിക വൃക്ഷലതാദികൾ ഉപയോഗിച്ച ചെയ്യേ ണ്ടതാണ്. 10) കുട്ടികൾക്ക് കുളിക്കാൻ സാദ്ധ്യമായ വലിയ കുളങ്ങളിൽ ഇറങ്ങുന്ന ഭാഗങ്ങളിൽ ആഴം കുറ വായും, അടിത്തട്ട് ഉറപ്പുള്ളതായും (ചെളിയില്ലാതെ) സംരക്ഷിക്കേണ്ടതാണ്. 11) ക്രമാതീതമായി ജലനിരപ്പ് ഉയർത്തുന്ന സ്രോതസ്സുകൾ ഉള്ള കുളങ്ങളിൽ അധിക ജലം ഒഴിഞ്ഞു പോകാൻ സംവിധാനം ഉണ്ടാക്കേണ്ടതാണ്. 12) കുളങ്ങളിൽ നിക്ഷേപിക്കുന്ന മത്സ്യങ്ങൾ കഴിവതും നാടൻ ഇനങ്ങൾ ആയിരിക്കേണ്ടതാണ്. വാണി ജ്യാടിസ്ഥാനത്തിൽ മത്സ്യകൃഷി നടത്താൻ സാദ്ധ്യമായ കുളങ്ങളിൽ മറ്റ് മത്സ്യങ്ങളെയും വളർത്താവുന്നതാണ്. 13) കുളത്തിൽ നിന്നു കോരിമാറ്റിയ മണ്ണും ചെളിയും സംരക്ഷണ ജോലികൾക്ക് ആവശ്യമില്ലാത്തതോ, ഉപയോഗയോഗ്യമല്ലാത്തതോ ആയ സാഹചര്യങ്ങളിൽ അത് കുളത്തിനടുത്ത് നിക്ഷേപിക്കാവുന്നതല്ല. 14) കല്ലുകെട്ട ആവശ്യമില്ലാത്ത ഭാഗങ്ങളിൽ അനുയോജ്യമായ സസ്യങ്ങൾ വച്ചുപിടിപ്പിക്കേണ്ടതാണ്. കരയിടിയാനോ, സമീപ വിളകൾക്കോ, പുരയിടങ്ങൾക്കോ നാശം ഉണ്ടാകാനോ സാദ്ധ്യതയുണ്ടെങ്കിൽ മാത്രം കല്ലുകൊണ്ട് വശങ്ങൾ കെട്ടിയാൽ മതിയാകുന്നതാണ്. കുളം അതിന്റെ സ്വാഭാവിക അവസ്ഥയിൽ, സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്. 15) കുളത്തിന്റെ വശങ്ങൾ ചരിവു കൂട്ടി ചെയ്യാൻ സാദ്ധ്യമായിടത്ത്, ജൈവ രീതി അവലംബിക്കേണ്ട താണ്. ആഴമുള്ള കുളങ്ങൾക്ക് കര സംരക്ഷണത്തിന് ചെറുമതിലോ, ഇരുമ്പ് വേലിയോ നിർമ്മിക്കാവുന്ന താണ്. 5. ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ നിർബന്ധിത പദ്ധതികളുടെ ഗണത്തിൽ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ