Panchayat:Repo18/vol2-page0692
692 GOVERNMENT ORDERS
കുറവാണെങ്കിൽ രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന പരിശീലനാർത്ഥികളെ ഒരു ബാച്ചിൽ ഉൾപ്പെടുത്തി പരിശീലനം നൽകുന്നതാണ്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ സ്ഥാപനം ഏർപ്പാടാക്കു ന്നതാണ്.
(iv) ഫീസ് : താമസം, ഭക്ഷണം, പരിശീലന കിറ്റ് എന്നിവ ഉൾപ്പെടെ ഒരു പരിശീലനാർത്ഥിക്ക് 6500 രൂപ.
(4) മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് തൊഴിൽ പരിശീലനം (റസിഡൻഷ്യൽ പരിശീലനം)
(i) കൃഷി, മൃഗപരിപാലനം മുതലായ മേഖലകളിൽ സ്വയംതൊഴിൽ സാധ്യമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
(ii) സ്ഥാപനത്തിന്റെ തിരുവനന്തപുരം കേന്ദ്രത്തിലൂടെ നൽകുന്ന ഒരു മാസത്തെ റസിഡൻഷ്യൽ പരി ശീലനമാണിത്.
(iii) 10 പേർ വീതമുള്ള ബാച്ചുകളായാണ് പരിശീലനം നൽകുന്നത്. പരിശീലനാർത്ഥികൾ 10-ൽ കൂടുതലാണെങ്കിൽ 10 പേർ വീതമുള്ള ബാച്ചുകളായി തിരിച്ച് പരിശീലനം നൽകുന്നതാണ്. 10 പേരിൽ കുറവാണെങ്കിൽ രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന പരിശീലനാർത്ഥികളെ ഒരു ബാച്ചിൽ ഉൾപ്പെടുത്തി പരിശീലനം നൽകുന്നതാണ്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ സ്ഥാപനം ഏർപ്പാടാക്കുന്നതാണ്.
(iv) ഫീസ്, താമസം, ഭക്ഷണം, പരിശീലന കിറ്റ് എന്നിവ ഉൾപ്പെടെ ഒരു പരിശീലനാർത്ഥിക്ക് 6000 രൂപ
(5) ഫ്രസ്വകാല ടീച്ചേഴ്സ് കോഴ്സ് (റസിഡൻഷ്യൽ പരിശീലനം)
(i) ബഡ്സ് മോഡൽ സ്പെഷ്യൽ സ്ക്ളുകളിൽ പ്രവർത്തിക്കുന്ന സഹായികൾക്ക് ഒരു മാസത്തെ പരിശീലനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.
(ii) സ്ഥാപനത്തിന്റെ തിരുവനന്തപുരം, കേന്ദ്രത്തിലൂടെ നൽകുന്ന ഒരു മാസത്തെ റസിഡൻഷ്യൽ പരി ശീലനമാണിത്.
(iii) ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ നിന്ന് ഒന്നോ രണ്ട് പരിശീലനാർത്ഥികൾ മാത്രമെ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നതിനാൽ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന പരിശീലനാർത്ഥികളെ ഉൾപ്പെടുത്തി 10 പേർക്ക് ഒരു ബാച്ച് എന്ന രീതിയിൽ പരിശീലനം നൽകുന്നതാണ്.
(iv) ഫീസ് : താമസം, ഭക്ഷണം, പരിശീലന കിറ്റ് എന്നിവ ഉൾപ്പെടെ ഒരു പരിശീലനാർത്ഥിക്ക് 6000 രൂപ.
2.2 മറ്റ് മാനദണ്ഡങ്ങൾ
(1) ഈ പരിപാടികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ഗ്രാമസഭയുടെ മുൻകൂർ അംഗീകാരം ആവശ്യമില്ല. പരിപാടിയുടെ നിർവഹണം ആരംഭിച്ചതിനുശേഷം ഗുണഭോക്താക്കളുടെ പേര് വിവരങ്ങൾ ഏറ്റവും ആദ്യം കൂടുന്ന ഗ്രാമ / വാർഡ് സഭായോഗത്തിൽ റിപ്പോർട്ട് ചെയ്താൽ മതിയാകും.
(2) ഈ പരിപാടികൾക്ക് ഗുണഭോക്ത്യ വിഹിതം ഈടാക്കേണ്ടതില്ല. ചെലവുകൾ പൂർണ്ണമായും വാർഷിക പദ്ധതിയുടെ ഭാഗമായി വഹിക്കാവുന്നതാണ്. ചെലവുകൾ വഹിക്കുന്നതിന് വികസന, ജനറൽ പർപ്പസ്, തനത് ഫണ്ടുകൾ ഉപയോഗിക്കാവുന്നതാണ്. സ്പോൺസർഷിപ്പിലൂടെയും വിഹിതം കണ്ടെത്താവുന്നതാണ്.
(3) ഗ്രാമപഞ്ചായത്തുകൾ നടപ്പാക്കുന്ന പരിപാടികൾക്ക് വിഹിതം നൽകുന്നതിനായി ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകൾക്ക് പ്രോജക്ടുകൾ ഏറ്റെടുക്കാവുന്നതാണ്.
(4) പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സസിന്റെ അദ്ധ്യക്ഷതയിൽ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. കമ്മിറ്റിയിൽ സാമൂഹ്യ സുരക്ഷിതത്വമേ ഖലാ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർമാൻ, സി.ഡി.എസ്. ചെയർപേഴ്സസൺ, തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, വില്ലേജ് എസ്റ്റൻഷൻ ഓഫീസർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ (നഗരസഭകളിൽ സി.ഡി.പി.ഒ. / അസിസ്റ്റന്റ് സി.ഡി.പി.ഒ.). പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ഫീൽഡ് ഉദ്യോഗസ്ഥൻ (ജെ.പി.എച്ച്.എൻ. / ജെ.എച്ച്.ഐ.) എന്നിവർ അംഗങ്ങളായിരിക്കുന്നതാണ്. ആവശ്യമെങ്കിൽ കൂടുതൽ അംഗങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്താവുന്നതാണ്.
(5) പരിപാടികൾ നടപ്പാക്കുവാൻ സ്ഥാപനം ലഭ്യമാക്കുന്ന സാങ്കേതിക സഹായങ്ങൾക്കും സേവനങ്ങൾക്കും ഉള്ള ഫീസ്, മൊബൈൽ യൂണിറ്റിന്റെ വാടക, സംഘാംഗങ്ങൾക്ക് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ബാധകമായ യാത്രാബത്ത മുതലായവ ഈ ഉത്തരവ് പ്രകാരം അനുവദനീയമായ നിരക്കിൽ തദ്ദേശഭരണ സ്ഥാപനം നേരിട്ട സ്ഥാപനത്തിന് അനുവദിക്കേണ്ടതാണ്. നിശ്ചിത നിരക്കുകൾക്ക് ഉപരിയായി മറ്റൊരു തരത്തിലുള്ള വിഹിതവും (ഉദാ:- കൺസൾട്ടൻസി ചാർജ്ജ്, മാനേജ്മെന്റ് ചാർജ്ജ്) അനുവദിക്കേണ്ടതില്ല.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |