Panchayat:Repo18/vol2-page0658

From Panchayatwiki
Revision as of 05:01, 5 January 2018 by Shebi (talk | contribs) ('658 GOVERNMENT ORDERS ജില്ലയിലെ എം.പി.മാർ, എം.എൽ.എമാർ എന്നിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

658 GOVERNMENT ORDERS ജില്ലയിലെ എം.പി.മാർ, എം.എൽ.എമാർ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ക്ഷണിക്കാവുന്നതും അവരുടെ നിർദ്ദേശങ്ങളും സഹകരണവും ഉറപ്പാക്കേണ്ടതുമാണ്. എസ്സാബ്ലിഷ്മെന്റ് - ബഡ്സ് സ്പെഷ്യൽ സ്കൂൾ വികസന മാനേജ്മെന്റ് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ചട്ടങ്ങളും റഗുലേഷനുകളും സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, സ.ഉ. (എം.എസ്.) 152/09/ത്.സ്വ.ഭവ. തിരു. 01-08-2009) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - എസ്റ്റാബ്ലിഷ്മെന്റ് - ബഡ്സ് സ്പെഷ്യൽ സ്കൂൾ വിക സന മാനേജ്മെന്റ് സമിതിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ചട്ടങ്ങളും റെഗുലേഷനു കളും അംഗീകരിച്ച ഉത്തരവാകുന്നു. പരാമർശം: 1. സർക്കാർ ഉത്തരവ് (എം.എസ്.) നമ്പർ 182/07/ തദ്ദേശ സ്വയംഭരണ വകുപ്പ് തീയതി 24-7-2008 2. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 2-2-2009, 22-6-2009 എന്നീ തീയതിക ളിലെ കെ.എസ്.എൽ. 7384/08 നമ്പർ കത്തുകൾ. ഉത്തരവ് 1995-ലെ വികലാംഗ ജന നിയമം ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് തുല്യ നീതിയും തുല്യാവകാശവും ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസം, തൊഴിൽ സാമൂഹ്യ സുരക്ഷ, പുനരധിവാ സം, തടസവിമുക്ത പര്യാവരണം എന്നിവ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഈ അവകാശങ്ങൾ സംര ക്ഷിക്കുന്നതിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കും ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് നിർവ്വഹിക്കാനുള്ള ത്. വൈകല്യങ്ങൾ ഉള്ളവരിൽ തന്നെ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാസം, പുനരധിവാസം, പരിരക്ഷണം എന്നിവ അതീവ സങ്കീർണ്ണവും പ്രത്യേക ഇടപെടൽ ആവശ്യവുമായ പ്രശ്ന മാണ്. ഈ പ്രശ്നങ്ങൾ സർക്കാരിനോ, സന്നദ്ധ സംഘടനകൾക്കോ മാത്രം നിർവ്വഹിക്കാൻ കഴിയുക യില്ല. ദാരിദ്ര്യത്തിന്റെ സാമ്പത്തികേതര കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ശാരീരിക-മാനസിക വല്ലുവിളി കൾ അനുഭവിക്കുന്ന കുടുംബാംഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതു വിദ്യാ ഭ്യാസ ശൃംഖയിലെ സ്പെഷ്യൽ സ്കൂൾ പദ്ധതിയിൽ ഇനിയും ഉൾപ്പെട്ടിട്ടില്ലാത്ത മാനസിക വെല്ലുവിളി കൾ നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ വിഭാവനം ചെയ്ത "ബഡ്സ് മാതൃകയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സ്പെഷ്യൽ സ്കൂൾ നടത്തുന്നതിനും, പുനരധിവാസ പ്രവർത്തനങ്ങൾക്കും പ്ലാൻ ഫണ്ട് ഉൾപ്പെടെയുള്ള ധനസ്രോതസ്സുകൾ ഉപയുക്തമാക്കുന്നതിനും പതിനൊന്നാം പഞ്ചവത്സര പദ്ധതി മാർഗ്ഗ രേഖയിൽ അനുമതി നല്കിയിട്ടുണ്ട്. വളരെ ശാസ്ത്രീയമായ പഠന പ്രവർത്തനങ്ങളും, സംയോജിത സേവ നങ്ങളും ആവശ്യമായ ബഡ്സ് സ്പെഷ്യൽ സ്കൂളുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, ഉപകരണങ്ങളും, വിദഗ്ദ്ധ സേവനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് കൊണ്ടു മാത്രം ആർജിക്കുവാൻ വളരെ കാലതാമസം ഉണ്ടാകാൻ ഇടയുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹു ജനപങ്കാളിത്തത്തോടു കൂടി സംഭാവനകളും ഗ്രാന്റുകളും ആർജ്ജിക്കാൻ കഴിയുംവിധം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാനേജ്മെന്റ് കമ്മിറ്റി ഒരു സംഘടനാ സംവിധാനമായി സർക്കാർ അനു മതി നൽകേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾ കാര്യക്ഷമ മാക്കുന്നതിനും പഠിതാക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഇത് ഉപകരിക്കും. ആയതു കൊണ്ട് കേരള പഞ്ചായത്ത് രാജ് ആക്റ്റ്, കേരള മുനിസിപ്പാലിറ്റി ആക്റ്റ് എന്നിവയിൽ നിർദ്ദേശിച്ചിട്ടു ള്ളതു പ്രകാരം ഒരു സ്ഥാപന തല മാനേജ്മെന്റ് കമ്മിറ്റി സംഘടനാ സംവിധാനമെന്ന നിലയിൽ ബഡ്സ് സ്പെഷ്യൽ സ്കൂളുകളോടനുബന്ധിച്ച് രൂപീകരിക്കാൻ അനുമതി നല്കണമെന്ന് കുടുംബശ്രീ എക്സസി ക്യൂട്ടീവ് ഡയറക്ടർ പരാമർശിത കത്തുപ്രകാരം ആവശ്യപ്പെട്ടിരുന്നു. ബഡ്സ് സ്പെഷ്യൽ സ്കൂൾ പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നതിന് നേതൃത്വം നല്കുന്ന കുടുംബശ്രീ ഇപ്രകാരം രൂപീകരിക്കേണ്ട വികസന മാനേജ്മെന്റ് കമ്മിറ്റിയ്ക്ക് അനുയോജ്യ മായ കരട് റൂൾസ് ആന്റ് റഗുലേഷനും, മെമ്മോറാണ്ടം ഓഫ് അസോസിയേഷനും കുടുംബശ്രീ എക്സസി ക്യൂട്ടീവ് ഡയറക്ടർ തയ്യാറാക്കി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയുണ്ടായി. ബഡ്സ് സ്കൂൾ ആരംഭിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇപ്രകാരം ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർ, ഗുണഭോക്ത്യ പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, എക്സ് ഒഫിഷ്യോ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ബഡ്സ് സ്പെഷ്യൽ സ്കൂൾ വികസന മാനേജ്മെന്റ് കമ്മിറ്റി ധർമ്മസ്ഥാപന സംഘം രജിസ്ട്രേഷൻ നിയമമനുസരിച്ച് രജിസ്റ്റർ ചെയ്തതു പ്രവർത്തിപ്പിക്കാവുന്നതാണ്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ ബഡ്സ് സ്പെഷ്യൽ സ്കൂളുകൾ സ്ഥാപിച്ച പ്രവർത്തനം ആരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ അവയിൽ അനുഭവപ്പെടുന്ന പോരായ്മകൾ പരി ഹരിക്കുന്നതിന് പൊതുജനപങ്കാളിത്തത്തോടെ വികസന മാനേജ്മെന്റ് കമ്മിറ്റി അതാത് തദ്ദേശ സ്വയംഭ രണ പങ്കാളിത്തത്തോടെ വികസന മാനേജ്മെന്റ് കമ്മിറ്റി അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപീ