Panchayat:Repo18/vol2-page0657

From Panchayatwiki
Revision as of 05:00, 5 January 2018 by Shebi (talk | contribs) ('GOVERNMENT ORDERS 657 7) അടുക്കള, സ്റ്റോർ, ഭക്ഷണമുറി എന്നിവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS 657 7) അടുക്കള, സ്റ്റോർ, ഭക്ഷണമുറി എന്നിവിടങ്ങൾ, പൊടി, പുക, നനവ്, അഴുക്ക് എന്നിവ ഇല്ലാത്ത വിധം അടുക്കളെ ശുചിത്വം പാലിക്കുന്നവയായിരിക്കണം. 8) വൃത്തിയുള്ള തീൻമേശകളും, കുടിവെള്ളവും, കൈകഴുകാൻ സൗകര്യവും മാലിന്യ നിർമ്മാർജ്ജന സൗകര്യവും ഉണ്ടായിരിക്കണം. 9) ആവശ്യത്തിന് പഠനോപകരണങ്ങൾ, ഫർണിച്ചർ, തൊഴിൽ പരിശീലന ഉപാധികൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവ ലഭ്യമായിരിക്കണം. 10) അംഗീകൃത പരിശീലനം സിദ്ധിച്ച (ആർ.സി.ഐ) മൂന്നു അദ്ധ്യാപകരും, 2 ആയമാരും, ഒരു പാചകക്കാരിയും സ്ക്കൂളിൽ ഉണ്ടായിരിക്കണം. കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച ജീവന ക്കാരുടെ എണ്ണവും വർദ്ധിപ്പിക്കണം. 11) ഓരോ തരത്തിലുള്ള വൈകല്യം ബാധിച്ച കുട്ടികൾക്കും ഓരോരുത്തർക്കും അനുയോജ്യമായ തരത്തിലുള്ള ഫർണിച്ചറുകൾ ലഭ്യമാക്കണം. 12) മുതിർന്ന / പ്രായപൂർത്തിയായ കുട്ടികൾക്കായി തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ സംഘ ടിപ്പിക്കണം. 13) ഗുരുതരമായ വൈകല്യം ബാധിച്ച കുട്ടികളുടെ അമ്മമാർക്കും സ്ക്കൂൾ പ്രവർത്തിസമയം സ്ക്കൂളിൽ കുട്ടിയോടൊപ്പം ചിലവഴിക്കാൻ സൗകര്യമൊരുക്കണം. 14) ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ, സോഷ്യൽ വർക്കർ എന്നി വരുടെ സന്ദർശനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനമുണ്ടായിരിക്കണം. കൗൺസിലിങ്ങിനുള്ള സംവിധാനവും ഏർപ്പെടുത്തണം. 15) കുട്ടികൾക്ക് യാത്ര സൗകര്യം ലഭ്യമാക്കണം. 16) രക്ഷകർതൃയോഗം മാസത്തിലൊരിക്കലെങ്കിലും ചേരേണ്ടതാണ്. 17) പ്ലാൻ ഫണ്ടിൽ നിന്നും സ്ക്കൂൾ ചെലവുകൾ നിർവ്വഹിക്കുന്നത് പരമാവധി കുറച്ച ധനസമാഹ രണ സാധ്യതകൾ കണ്ടെത്തി വിഭവ സമാഹരണം നടത്തുവാൻ പരിശ്രമിക്കേണ്ടതാണ്. 18) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള മുഴുവൻ വൈകല്യബാധിത കുട്ടികളെയും വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്നതിന് പരിഗണിക്കണം. കൂടാതെ സ്റ്റേറ്റ് കമ്മീഷൻ ഫോർ പീപ്പിൾ വിത്ത് ഡിസ് എബിലിറ്റീസുമായി ബന്ധപ്പെട്ട ഒരു സ്പെഷ്യൽ സർവ്വേ നടത്തേണ്ടതാണ്. 19) സ്ക്കൂൾ ആരംഭിക്കുന്നതിനു മുമ്പ്, ത്രിതല പഞ്ചായത്തുകൾക്ക് ബോധ്യപ്പെടുംവിധം സാധ്യതാ പഠനം നടത്തുന്നത് അഭികാമ്യമായിരിക്കും. (ഐ.സി.ഡി.എസ്. കുടുംബ സർവ്വേ രേഖ). 20) ചെറിയ ബ്ലോക്കുകളിൽ ഒന്നും വലിയ ബ്ലോക്ക് പ്രദേശത്ത് ഒന്നിലധികവും ബഡ്സ് സ്ക്കൂൾ സ്ഥാപിക്കാവുന്നതാണ്. സ്വകാര്യ / സന്നദ്ധ സ്ഥാപനങ്ങൾ തൃപ്തികരമായി പ്രവർത്തിക്കുന്ന പഞ്ചായ ത്തുകളിൽ പുതിയ ബഡ്സ് സ്ക്കൂൾ ആരംഭിക്കേണ്ടതില്ല. എന്നാൽ പ്ലാൻ ഫണ്ട് നിബന്ധനകൾക്കു വിധേ യമായി പകൽ പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. ഈ സ്ഥാപനങ്ങൾക്ക് സാമൂഹ്യ ക്ഷേമ വകുപ്പു മുഖേന വികലാംഗ ജന നിയമപ്രകാരമുള്ള അംഗീകാരം വാങ്ങേണ്ടതാണ്. 21) ത്രിതല പഞ്ചായത്ത് കൂടിയാലോചന നടത്തി സംയോജന സാധ്യത ഉറപ്പാക്കി കുറഞ്ഞ സൗക ര്യങ്ങളും മനുഷ്യ വിഭവശേഷിയും ലഭ്യമാക്കി മാത്രമേ മേലിൽ പുതിയ സ്പെഷ്യൽ സ്ക്കൂൾ ആരംഭി ക്കാവു. (2009-10 മുതൽ) 22) 1995-ലെ വികലാംഗ് ജന നിയമമനുസരിച്ച സ്പെഷ്യൽ സ്ക്ൾ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം പ്രവർത്തനം ആരംഭിച്ച് താമസം കൂടാതെ വാങ്ങേണ്ടതാണ്. 23) ബഡ്സ് മാതൃകയിലുള്ള പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനു മുമ്പ്, ജില്ലാതല ബഡ്സ് സ്പെഷ്യൽ സ്ക്ൾ ഉപദേശക സമിതിയുടെ അനുമതി വാങ്ങേണ്ടതാണ്. സ്കറ്റുൾ ആരംഭിക്കുന്നതിനുള്ള ശുപാർശ മാത്രമാണ് ഉപദേശക സമിതി നൽകുന്നത്. സ്കൈൾക്ക് പ്രവർത്തനം ആരംഭിച്ച ശേഷം വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിർബന്ധമായും അംഗീകാരം വാങ്ങേണ്ട താണ്. സ്ക്കൂൾ ആരംഭിക്കുന്നതിന് സാധ്യതാ പഠനം നടത്തിയ റിപ്പോർട്ടും ത്രിതല പഞ്ചായത്ത് കൂടിയാ ലോചനയുടെ വിവരങ്ങളും ചേർത്ത് സ്ക്കൾ ആരംഭിക്കുന്നതിനുള്ള വിവരണാത്മകമായ ലഘു പ്രോജക്ട് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം ഉപദേശക സമിതി ചെയർമാനും കൺവീനർക്കും സമർപ്പിക്കേണ്ടതാണ്. ശുപാർശ നൽകുന്നതിന്റ് ചെയർമാൻ മുൻകൈയെടുക്കേണ്ടതാണ്. സ്ഥാപനങ്ങൾ നടത്തുന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളും (സക്കൂൾ പ്രാധാനാധ്യാപിക തയ്യാറാക്കിയത്) മുന്നു മാസത്തിലൊരിക്കൽ പുരോഗതി റിപ്പോർട്ട് കൺവീനർക്ക് അയച്ചുകൊടുക്കേണ്ടതാണ്. ചെയർമാന്റെ നിർദ്ദേശാനുസരണം കൺവീനർ മീറ്റിംഗുകൾ വിളിച്ചു ചേർക്കുകയും കത്തിടപാടു കൾ നടത്തുകയും ചെയ്യേണ്ടതാണ്.