Panchayat:Repo18/vol2-page0655

From Panchayatwiki
Revision as of 04:58, 5 January 2018 by Shebi (talk | contribs) ('GOVERNMENT ORDERS 655 2.6 വിഭാവനം ചെയ്തിട്ടുള്ളത് പ്രകാരം പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS 655 2.6 വിഭാവനം ചെയ്തിട്ടുള്ളത് പ്രകാരം പ്രോജക്ടിൽ നിന്നും വരുമാനം ലഭിക്കാനിടയില്ലാത്ത സാഹ ചര്യം സംജാതമാകുകയാണെങ്കിൽ ഗ്രാമപഞ്ചായത്തിന് / നഗരസഭയ്ക്ക് തനത് ഫണ്ട് വിനിയോഗിച്ച വായ്ക്കുപയും പലിശയും തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ / ധനകാര്യ ഡയറക്ടർ പരിശോധിക്കേണ്ടതാണ്. അതിന്റെ അടിസ്ഥാനത്തിൽ വായ്പയെടുക്കാൻ അനുമതി നൽകേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമായ ശുപാർശ ഉൾപ്പെടെയായിരിക്കണം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ / നഗരകാര്യ ഡയറക്ടർ സർക്കാരിലേയ്ക്ക് അപേക്ഷ ശുപാർശ ചെയ്യേണ്ടത്. 2.7 വായ്പയെടുക്കുന്നതിന് സർക്കാർ അനുമതി ലഭിക്കുകയാണെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുള്ള മരാമത്ത് ചട്ടങ്ങളെ അടിസ്ഥാനമാക്കി മാത്രമെ പ്രവൃത്തി നടപ്പാ ക്കാൻ പാടുള്ളൂ. 2.8 ഇത്തരം പ്രോജക്ടടുകൾക്ക് കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്നും വായ്ക്കപയെടുക്കുന്നതിനും ഈ നടപടിക്രമങ്ങൾ ബാധകമായിരിക്കും. ബഡ്സ് സ്പെഷ്യൽ സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗരേഖ (തദ്ദേശ സ്വയംഭരണ (ഐ.എ) വകുപ്പ്, സ.ഉ (എം.എസ്) നം. 148/09/തസ്വഭവ. തിരു. 29/7/2009.) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - എസ്റ്റാ - പതിനൊന്നാം പദ്ധതി മാർഗ്ഗരേഖ - ബഡ്സ് സ്പെഷ്യൽ സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗരേഖ അംഗീകരിച്ചുകൊണ്ടും ജില്ലാതല ഉപദേശക സമിതി രൂപീകരിച്ചുകൊണ്ടും ഉത്തരവാകുന്നു. പരാമർശം:- 1. സ.ഉ. (എം.എസ്) നം. 183/07/തസ്വഭവ തീയതി 24/7/2007. 2. സ.ഉ (എം.എസ്) നം. 73/08/തസ്വഭവ തീയതി 13/3/2008. 3. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 15/4/2009-ലെ കെ.എസ്.എൽ7384-2008- നമ്പരിലുള്ള കത്ത്. ഉത്തരവ് മേൽ ഒന്നാം പരാമർശിത ഉത്തരവ് പ്രകാരം പഞ്ചായത്തുകൾക്ക് “ബഡ്സ്' സ്പെഷ്യൽ സ്കൂൾ മാതൃകയിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രത്യേക സ്കൂളുകൾ പ്ലാൻ ഫണ്ട് ഉപയോ ഗിച്ച് നടത്തുന്നതിന് അനുമതി നൽകിയിരുന്നു. പല പഞ്ചായത്തുകളും പരിശീലനം സിദ്ധിച്ച അദ്ധ്യാപക രില്ലാതെയും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാതെയും ബാലവാടി മാതൃകയിൽ സ്ഥാപനങ്ങൾ ആരംഭി ച്ചിട്ടുണ്ട്. ഈ നടപടി ബഡ്സ് സ്ക്കൂളുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കു വിരുദ്ധമാണ്. നിലവിൽ ബഡ്സ് സ്കക്കുള്ളൂകൾക്ക് കുറഞ്ഞ നിലവാരം നിശ്ചയിച്ചുകൊണ്ടുള്ള മാർഗ്ഗരേഖയും ഇതു പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുള്ള ജില്ലാതല ഉപദേശക സമിതിയുടെ അഭാവവും കാരണമാണെന്ന് ചൂണ്ടിക്കാണി ക്കപ്പെടുന്നു. മേൽപ്പറഞ്ഞ സാഹചര്യത്തിൽ ബഡ്സ് മാതൃകയിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പഞ്ചായത്തുകൾ നേരിട്ട് പ്രത്യേക വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകു ന്നതിനും, മോണിറ്ററിംഗിനുമായി ജില്ലാതല ബഡ്സ് സ്പെഷ്യൽ സ്ക്കൂൾ ഉപദേശക സമിതി രൂപീകരിച്ച ഉത്തരവു പുറപ്പെടുവിക്കണമെന്നും മേൽ പരാമർശിത കത്തിലൂടെ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറ ക്ടർ അപേക്ഷിച്ചിട്ടുണ്ട്. ബഡ്സ് സ്ക്കൂൾ നടത്തിപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട മാർഗ്ഗ രേഖയും കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ ആവശ്യ പ്പെട്ട പ്രകാരം ബഡ്സ് മാതൃകയിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പഞ്ചായത്തുകൾ നേരിട്ട് പ്രത്യേക വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും, മോണി റ്ററിംഗിനുമായി ചുവടെ ചേർക്കുന്ന അംഗങ്ങളുൾപ്പെടുത്തി ജില്ലാതല ബഡ്സ് സ്പെഷ്യൽ സ്ക്കൂൾ ഉപ ദേശക സമിതി രൂപീകരിച്ചുകൊണ്ടും ബഡ്സ് സ്കൂൾ നടത്തിപ്പിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട അനുബന്ധമായി ചേർത്തിട്ടുള്ള മാർഗ്ഗരേഖ അംഗീകരിച്ചുകൊണ്ടും ഉത്തരവാകുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് - ചെയർപേഴ്സൺ ജില്ലാതല കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ - കൺവീനർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ - (3OOO)O സർക്കാരിന്റെ നോമിനി (കമ്മ്യൂണിറ്റി വികസന വകുപ്പ, മെഡിക്കൽ കോളേജ്) - (Goo Go ജില്ലാ പ്ലാനിംഗ് ഓഫീസർ - (GiგOCOO ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസർ - (30.oOOO