Panchayat:Repo18/vol1-page0544
544 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 8
8. പൊതു മാർക്കറ്റുകളിലെ ഫീസ് പിരിക്കൽ.-221-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (എ.) മുതൽ (ഡി) വരെ ഖണ്ഡങ്ങൾ പ്രകാരം പൊതു മാർക്കറ്റുകളിൽ പിരിക്കാവുന്ന ഫീസ് താഴെ പട്ടികയിൽ (2)-ാം കോളത്തിൽ പറയുന്ന നിരക്കുകളിൽ കുറയുവാനോ (3)-ാം കോളത്തിൽ പറയുന്ന നിരക്കു കളിൽ കവിയുവാനോ പാടുള്ളതല്ല.
പട്ടിക
ഇന വിവരം പ്രതിദിനം പ്രതിദിനം വസൂലാക്കേണ്ടവസുലാക്കാവുന്ന കുറഞ്ഞ പരമാവധി തുക രൂ. സ. തുക തു. സ. (1) (2) (3) 1. മാർക്കറ്റിലെ സ്ഥലത്തിന്റെ ഉപയോഗത്തിനോ അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുവാനുള്ള അവകാശത്തിനോ: (എ) ഒരു ചതു. മീറ്ററോ അതിൽ കുറവോ ഉള്ള സ്ഥലം ഉപയോഗിക്കുന്നതിന് 2 3 (ബി) ഒരു ചതു. മീറ്ററിൽ കൂടുതൽ 5 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 3 8 (സി) 5 ചതു. മീറ്ററിൽ കൂടുതൽ 10 ച്: മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 3 15 (ഡി.) 10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 5 25 (ഇ) 20 ച. മീറ്ററിൽ അധികം വരുന്ന ഓരോ ച; മീറ്റർ സ്ഥലത്തിനും 1 2
2. കടകൾ, സ്റ്റാളുകൾ, തൊഴുത്തുകൾ, സ്റ്റാന്റുകൾ (സ്ഥിരമായി വാടകയ്ക്ക് അനുവദിച്ച സ്ഥലമൊഴികെ) എന്നിവ ചന്തദിവസങ്ങളിൽ ഉപയോഗിക്കുന്നതിന്. (എ) 10 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന് 2 10 (ബി.).10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന് 10 15
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |