Panchayat:Repo18/vol1-page0959
4, ലൈസൻസ് നൽകപ്പെടുന്ന ഫാമിന്റെ സ്വഭാവം (കന്നുകാലി ഫാം/ആട് ഫാം/പന്നി ഫാം/ മുയൽ ഫാം/പൗൾട്രി ഫാം/സംയോജിത ഫാം):
5. ഫാമിന്റെ തരം (ക്ലാസ്):
6. ഫാമിൽ വളർത്താൻ അനുവദിക്കപ്പെടുന്ന മൃഗങ്ങളുടെ/ പക്ഷികളുടെ പരമാവധി എണ്ണം (V1-ാം തരം ഫാമിന്റെ കാര്യത്തിൽ കൂടിയ പരിധി ബാധകമല്ല):
7.ഫാമിൽ പാലിച്ചുപോരേണ്ട മാലിന്യനിർമ്മാർജ്ജന ക്രമീകരണങ്ങൾ (വിശദ വിവരങ്ങൾ നൽകണം) ..................................................................................................................... .....................................................................................................................
8. ലൈസൻസിന്റെ കാലാവധി :
9, ഈടാക്കിയ ലൈസൻസ്ഫീസ്:
10.ലൈസൻസ് ഫീസ് അടച്ചതിന്റെ രസീത് നമ്പരും തീയതിയും:
സ്ഥലം : തീയതി സെക്രട്ടറിയുടെ ഒപ്പ്
(ആഫീസ് സീൽ)
ലൈസൻസ് പുതുക്കൽ വിവരങ്ങൾ
ലൈസൻസ് പുതുക്കിയ തീയതി
കാലാവധി (എന്നു മുതൽ എന്നു വരെ)
ഈടാക്കിയ ഫീസ്
രസിത് നം, തീയതി
സെക്രട്ടറിയുടെ ഒപ്പ്
കുറിപ്പ്.- ഈ ലൈസൻസിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ എണ്ണം മൃഗങ്ങളെയോ പക്ഷി കളെയോ ഫാമിൽ വളർത്തുന്നതിന്, പുതിയ അപേക്ഷ നൽകേണ്ടതും പുതിയ ലൈസൻസ് സമ്പാദിക്കേണ്ടതുമാണ്.
വിശദീകരണക്കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആപൽക്കരവും അസഹ്യവുമായ വ്യാപാരങ്ങൾ നടത്തുന്നതിന് ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് നേടുന്നതു സംബന്ധിച്ച ചട്ടങ്ങളുണ്ടാക്കുവാൻ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 232-ാം വകുപ്പും 254-ാം വകുപ്പും സർക്കാരിന് അധികാരം നൽകിയിട്ടുണ്ട്. അതനുസരിച്ച് സർക്കാർ, 1996-ലെ കേരള പഞ്ചായത്ത് രാജ് (ആപൽക്കരവും അസഹ്യവുമായ വ്യാപാരങ്ങൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ലൈവ് സ്റ്റോക്ക് ഫാമുകൾ നടത്തുമ്പോൾ അവയിൽ നിന്ന് ഉത്ഭവിക്കുന്ന മാലിന്യങ്ങൾ കൈയൊഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, രോഗങ്ങൾ പടരാതിരിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങളെ മുൻനിർത്തി അപ്രകാരമുള്ള ഫാമുകൾ സ്ഥാപിക്കുന്നതും നടത്തിക്കൊണ്ടു പോകുന്നതും അവയ്ക്ക് ലൈസൻസ് നൽകുന്നതും സംബന്ധിച്ച പ്രത്യേകമായി ചട്ടങ്ങൾ ഉണ്ടാക്കേണ്ടതാണെന്ന് സർക്കാർ കരുതുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ആ വിജ്ഞാപനം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |